Image

കമല്‍ ഹസന്‍ ചിത്രം വിക്രമില്‍ ഹരീഷ് പേരടിയും

Published on 18 November, 2021
കമല്‍ ഹസന്‍ ചിത്രം വിക്രമില്‍ ഹരീഷ് പേരടിയും
കമല്‍ ഹസന്‍ ചിത്രം 'വിക്ര'മില്‍ ഹരീഷ് പേരടിയും .മലയാള നാടക, ചലച്ചിത്ര, ടെലിവിഷന്‍ അഭിനേതാവായ ഹരീഷ് പേരടി,  നാടകത്തിലൂടെയാണ് സിനിമയില്‍ എത്തിയത്.

ശക്തമായ കഥാപാത്രങ്ങളെയാണ് അദ്ദേഹം സിനിമയില്‍ അവതരിപ്പിച്ചത്. മലയളത്തിന് പുറമെ തമിഴിലും അദ്ദേഹം സജീവമാണ്. തമിഴില്‍ നിരവധി വില്ലന്‍ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു.   കമല്‍ ഹാസന്‍ ചിത്രം വിക്രമിലും അദ്ദേഹം ഒരു പ്രധാന താരത്തെ അവതരിപ്പിക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

മലയാളത്തില്‍ നിന്ന് ഫഹദ് ഫാസില്‍, കാളിദാസ് ജയറാം എന്നിവരും അഭിനയിക്കുണ്ട്.  പ്രഖ്യാപിച്ച നാള്‍ മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ 'വിക്രം'  ലോകേഷ് കനകരാജ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ ആണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക