സീരിയല്‍ നടി ആലീസ് ഗോമസ് ക്രിസ്റ്റി വിവാഹിതയായി. പത്തനംതിട്ട സ്വദേശിയായ സജിന്‍ സജി സാമുവലാണ് ആലീസിന്റെ വരന്.
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്.
പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയ വേഷം ചെയ്തു. ജനപ്രീതി നേടിയ നിരവധി സീരിയലുകളില്‍ തിളങ്ങിയ ആലീസ് ഇപ്പോള്‍ സി കേരളത്തിലെ 'മിസിസ് ഹിറ്റ്ലര്‍' എന്ന പരമ്ബരയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിപുലമായ വിവാഹത്തിന്റെ ചടങ്ങുകള്‍ പൂര്‍ത്തിയായി. നവംബര്‍ 18 ന് താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന് സേവ് ദി ഡേറ്റിലൂടെ താരം നേരത്തെ അറിയിച്ചിരുന്നു