Image

സംഗീത നിശയ്ക്കിടെ ആരാധകനെ സ്റ്റേജിലേയ്ക്ക് വിളിച്ചു കയറ്റി മുഖത്ത് മൂത്രമൊഴിച്ചു ; കേസിന് പിന്നാലെ ക്ഷമചോദിച്ച് ഗായിക

ജോബിന്‍സ് Published on 19 November, 2021
സംഗീത നിശയ്ക്കിടെ ആരാധകനെ സ്റ്റേജിലേയ്ക്ക് വിളിച്ചു കയറ്റി മുഖത്ത് മൂത്രമൊഴിച്ചു ; കേസിന് പിന്നാലെ ക്ഷമചോദിച്ച് ഗായിക
വിവാദമായ പ്രവൃത്തിയിലൂടെ പുലിവാല് പിടിച്ചിരിക്കുകയാണ് അമേരിക്കന്‍ ഗായിക സോഫിയ യുറിസ്റ്റ.  റോക്ക് വില്‍ മെറ്റല്‍ ഫെസ്റ്റിവല്‍ വേദിയിലാണ് സോഫിയ നടത്തിയ വിവാദ സംഗീതനിശ. സംഗീതനിശയ്ക്കിടെ ഒരു ആരാധകനെ വേദിയിലേക്ക് വിളിച്ചുവരുത്തിയ അവര്‍, 'എനിക്ക് മൂത്രമൊഴിക്കണം. പക്ഷേ ശുചിമുറിയിലേക്ക് പോകാന്‍ വയ്യ. ആയതിനാല്‍  നമുക്കൊരു രംഗം സൃഷ്ടിക്കാം', എന്നാണ് പറയുന്നത്. 

വേദിയിലേക്ക് എത്തിയ ആരാധകനോട് മലര്‍ന്നു കിടക്കാന്‍ പറഞ്ഞതിനു ശേഷം സോഫിയ അയാളുടെ മുഖത്തേയ്ക്ക് മൂത്രമൊഴിക്കുകയായിരുന്നു. ഒപ്പം ഒരു ഗാനവും ആലപിക്കുന്നുണ്ടായിരുന്നു അവര്‍.

സംഭവത്തില്‍ ഒരാളുടെ പരാതിയിന്‍മേല്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഇപ്പോള്‍ ക്ഷമാപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗായിക. താന്‍ ചെയ്ത പ്രവര്‍ത്തി അല്‍പ്പം കടന്നുപോയെന്നും തനിക്ക് കുടുംബവും ബാന്‍ഡും ആരാധകരുമാണ് മറ്റെന്തിനേക്കാളും വലുതെന്നും സോഫിയ യൂറിസ്റ്റ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക