Image

പണം നല്‍കിയില്ല; കാളിദാസ് ജയറാമിനെ ഹോട്ടലില്‍ തടഞ്ഞുവെച്ചു

ജോബിന്‍സ് Published on 19 November, 2021
പണം നല്‍കിയില്ല; കാളിദാസ് ജയറാമിനെ ഹോട്ടലില്‍ തടഞ്ഞുവെച്ചു
പ്രമുഖ നടന്‍ ജയറാമിന്റെ മകന്‍ കാളിദാസ് ജയറാമിനെ ഹോട്ടലില്‍ തടഞ്ഞുവെച്ചു. മൂന്നറാലെ ഒരു ഹോട്ടലിലാണ് സംഭവം. തമിഴ് വെബ് സീരീസിന്റെ ചിത്രീകരണത്തിനായിരുന്നു താരം മൂന്നാറിലെത്തിയത്. ഷൂട്ടിംഗിനും മറ്റ് ആവശ്യങ്ങള്‍ക്കുമായാണ് മൂന്നാറിലെ ഹോട്ടലില്‍ മുറിയെടുത്തിരുന്നത്. 

മുറി വാടകയും റസ്റ്റോറന്റ് ബില്ലും നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു താരത്തിനെ തടഞ്ഞു വെച്ചത്. സംഭവം വിവാദമാവുകയും ജയറാമുള്‍പ്പെടെ ഇടപെടുകയും ചെയതതിനെ തുടര്‍ന്ന് പോലീസെത്തി ചര്‍ച്ച നടത്തിയ ശേഷമാണ് നിര്‍മ്മാണ കമ്പനി ബില്‍തുകയടയ്ക്കാന്‍ തയ്യാറായത്. ഇതേ തുടര്‍ന്ന് നടനേയും കൂട്ടരേയും വിട്ടയച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക