Image

മോഹന്‍ലാല്‍ ചിത്രം 'ആറാട്ട്' ഫെബ്രുവരി 10 ന് പ്രേക്ഷകരിലേക്ക്

Published on 19 November, 2021
മോഹന്‍ലാല്‍ ചിത്രം 'ആറാട്ട്' ഫെബ്രുവരി 10 ന് പ്രേക്ഷകരിലേക്ക്
മോഹന്‍ലാല്‍ ചിത്രം 'ആറാട്ട്' ഫെബ്രുവരി 10 ന് പ്രേക്ഷകരിലേക്ക് എത്തും.
ചിത്രത്തിലെ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ഇതിനോടകം തന്നെ ജനശ്രദ്ധയാകര്‍ഷിച്ചു.

നെയ്യാറ്റിന്‍കരയില്‍ നിന്നും പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ ഗോപന്‍ എത്തുന്നതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് ആറാട്ടിന്റെ പ്രമേയം.

12 കോടി രൂപയ്‌ക്ക് ഏഷ്യാനെറ്റുമായി ചിത്രം സാറ്റ്ലൈറ്റ് കച്ചവടം ഉറപ്പിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.18 കോടി ബഡ്‌ജറ്റില്‍ ബി.ഉണ്ണികൃഷ്‌ണനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഉദയ് കൃഷ്‌ണ തിരക്കഥയെഴുതുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ശ്രദ്ധ ശ്രീനാഥ് ആണ് നായിക. നെടുമുടി വേണു, ജോണി ആന്റണി, ഇന്ദ്രന്‍സ്, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക