Image

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചുരുളിയിലെ തെറി സംഭാഷണങ്ങള്‍

ജോബിന്‍സ് Published on 20 November, 2021
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചുരുളിയിലെ തെറി സംഭാഷണങ്ങള്‍
ലിജോ ജോസ് പെല്ലിശേരി ചിത്രം 'ചുരുളി' സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ചിത്രത്തിലെ തെറി സംഭാഷണങ്ങളും അശ്ലീല പദപ്രയോഗങ്ങളുമാണ് ട്രോള്‍ ഗ്രൂപ്പുകളിലും സിനിമാ ഗ്രൂപ്പുകളിലും സജീവ ചര്‍ച്ചയായി മാറുന്നത്. ചിത്രത്തിന് എതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ചുരുളിയില്‍ തെറിയുണ്ടെങ്കില്‍ അത് സിനിമയുടെ കഥ ആവശ്യപ്പെടുന്നതു കൊണ്ടാണെന്ന് നടന്‍ ചെമ്പന്‍ വിനോദ് നേരത്തെ വ്യക്തമാക്കിരുന്നു. തെറി പറയാന്‍ വേണ്ടി ആരും സിനിമ നിര്‍മ്മിക്കില്ലല്ലോ എന്ന് ചെമ്പന്‍ വിനോദ് പറഞ്ഞിരുന്നു.

മലയാള സിനിമാ ചരിത്രത്തില്‍ ഇത്രയധികം തെറി ഉപയോഗിച്ചിട്ടുള്ള മറ്റൊരു സിനിമ ഉണ്ടാകില്ല എന്നാണ് നടന്‍ വിനയ് ഫോര്‍ട്ട് വ്യക്തമാക്കുന്നത്. ക്രിമിനലുകള്‍ മാത്രമേ താമസിക്കുന്ന സ്ഥലത്ത് ആണ് പോകുന്നത്. അവര്‍ സംസാരിക്കുന്ന ഭാഷയാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.

 ചുരുളി ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ നിന്നും അടിയന്തിരമായി പിന്‍വലിക്കണം എന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ് നുസൂര്‍ ആവശ്യപ്പെടുന്നത്. സിനിമയിലെ അശ്ലീല പ്രയോഗങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നാണ് നുസൂര്‍ പറയുന്നു. സോണി ലൈവിലാണ് ചുരുളി റിലീസായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക