Image

ജഗദീഷിന്റെ 'തട്ടുകട മുതല്‍ സെമിത്തേരി വരെ' ട്രെയ്‌ലര്‍ പുറത്തിറങ്ങി

ജോബിന്‍സ് Published on 20 November, 2021
ജഗദീഷിന്റെ 'തട്ടുകട മുതല്‍ സെമിത്തേരി വരെ' ട്രെയ്‌ലര്‍ പുറത്തിറങ്ങി
ജഗദീഷ്, ശ്രേയ രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിറാന്റ് ഫാന്റസി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് 'തട്ടുകട മുതല്‍ സെമിത്തേരി വരെ'. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. പൃഥ്വിരാജും ഉണ്ണി മുകുന്ദനുമാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്‌ലര്‍ ലോഞ്ച് ചെയ്തത്. വേറിട്ട ഗെറ്റപ്പിലെത്തുന്ന ജഗദീഷിന്റെ കഥാപാത്രമാണ് ട്രെയ്‌ലറിലെ ഹൈലൈറ്റ്. 

അല്‍ക്കു, ജെന്‍സണ്‍ ആലപ്പാട്ട്, വി കെ ബൈജു,സുനില്‍ സുഖദ, കോബ്ര രാജേഷ്, ലിജോ അഗസ്റ്റിന്‍, ഗബ്രി ജോസ്, മന്‍സൂര്‍ വെട്ടത്തൂര്‍, രാഹുല്‍, തിരു, കണ്ണന്‍ സാഗര്‍, സ്‌നേഹ, ബിന്ദു, അനേക ചെറിയാന്‍, ശില്‍പ, ലാവണ്യ, ഫര്‍സാന തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

 ഓണ്‍ലൈന്‍ മൂവീസിന്റെ  ബാനറില്‍ ഷമീര്‍ അലി കെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനീഷ് തിരൂര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ഷമീര്‍. ഷഫീഖ് റഹ്‌മാന്‍, പ്രവീണ്‍ ചമ്രവട്ടം, സുബ്രു തിരൂര്‍, ഫൈസല്‍ പൊന്നാനി എന്നിവരുടെ വരികള്‍ക്ക് ഷഫീഖ് റഹ്‌മാന്‍, മനുചന്ദ് എന്നിവരാണ് ഈണം പകര്‍ന്നിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക