*പ്രതിഷേധിക്കുന്നവര്‍* *സമരം ചെയ്യുന്നവര്‍* *കര്‍ഷകരെ കണ്ടു* *പഠിക്കേണ്ടതുണ്ട്..!* (കവിത: ഇയാസ് ചൂരല്‍മല)

ഇയാസ് ചൂരല്‍മല Published on 20 November, 2021
 *പ്രതിഷേധിക്കുന്നവര്‍*  *സമരം ചെയ്യുന്നവര്‍*  *കര്‍ഷകരെ കണ്ടു* *പഠിക്കേണ്ടതുണ്ട്..!* (കവിത: ഇയാസ് ചൂരല്‍മല)
ഒരുപക്ഷെ വിവാദമായ
മൂന്ന് കര്‍ഷക നിയമങ്ങളും
പിന്‍വലിച്ചു എന്നുള്ള വാര്‍ത്ത
വ്യാജമായിരിക്കാം അല്ലെങ്കില്‍
അഞ്ചു സംസ്ഥാനങ്ങളില്‍
വരാന്‍ പോവുന്ന തിരഞ്ഞെടുപ്പിനെ
മുന്നില്‍ കണ്ടുകൊണ്ടുള്ള
ചാണക്യതന്ത്രമായിരിക്കാം..!

എന്നിരുന്നാല്‍ പോലും
അവരുടെ പോരാട്ടം 
ഒരുവര്‍ഷവും മൂന്നു മാസവും
ഒരാഴ്ചയും,മൂന്ന് ദിവസ്സവും
അങ്ങനെ 467ദിവസ്സങ്ങള്‍ പിന്നിടുമ്പോള്‍ 
658 ധീര രക്തസാക്ഷികള്‍
അടയാളപ്പെടുത്തലുകളായ്
തെളിഞ്ഞു നില്‍ക്കുമ്പോള്‍

നാം അവരില്‍ നിന്നും
ചിലത് വായിച്ചെടുക്കേണ്ടതുണ്ട്
ചിലത് പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്
നമുക്ക് മുന്നില്‍ എത്ര സമരങ്ങള്‍
പ്രതിഷേധങ്ങള്‍ കഴിഞ്ഞു പോയി
അവയില്‍ എത്രയെണ്ണം
വിജയകൊടി വീശി ഒന്ന് ചിന്തിച്ചു നോക്കൂ

ഇന്ധനവില വര്‍ദ്ധനവിനെതിരെ
എത്ര പോസ്റ്റുകള്‍ എത്ര ദിവസം 
സോഷ്യല്‍ മിഡിയകളില്‍
പ്രതിഷേധം നിറച്ചു ഉറക്കെ ശബ്ദിച്ചു
ഓര്‍മ്മയില്ലായല്ലേ നമ്മള്‍
ഒരു സ്റ്റാറ്റസ് ഇട്ടു അല്ലങ്കില്‍
ഒരു പോസ്റ്റ് ഇട്ടു എന്നതിനപ്പുറം
അതിനെ മറന്നു..

സാബിയ സെയ്ഫിയ
എന്ന പേര് എത്ര പേര്‍ക്ക്
ഓര്‍മ്മയുണ്ടെന്നറിയില്ല
പക്ഷേ കഴിഞ്ഞ സെപ്റ്റംബറില്‍
നമ്മുടെയൊക്കെ സ്റ്റാറ്റസില്‍,പോസ്റ്റില്‍
ഒരു ദിവസ്സമെങ്കിലും സ്ഥാനം പിടിച്ചിട്ടുണ്ട്
സാബിയ സെയ്ഫിയ എന്നുള്ള പേര്
ഇതുപോലെ തന്നെ ഒത്തിരി പേരുകള്‍

എന്നാല്‍ അവര്‍ക്ക് മുന്നില്‍
നീതി ദേവത കണ്ണുകള്‍ 
തുറക്കപ്പെട്ടോ ഇല്ലയോ
എന്ന് ഞാനും നിങ്ങളുമടങ്ങുന്ന
എത്ര പേര്‍ക്കറിയാം
നമ്മില്‍ എത്ര പേര്‍ പിന്നീട്
അതിനെ കുറിച്ചു സംസാരിച്ചിട്ടുണ്ട്
അതിനെ കുറിച്ച് അന്വേഷിച്ചിട്ടുണ്ട്

നമ്മുടെ പ്രതിഷേധങ്ങള്‍
സമരങ്ങളും ഇതരത്തിലാണെങ്കില്‍
പിന്നെ എങ്ങനെയാണ്
നീതി നിഷേധിക്കപ്പെട്ടവര്‍ക്ക്
അവകാശങ്ങള്‍ കടലാസുകളില്‍ മാത്രം
ഒതുങ്ങിപോയവര്‍ക്ക് നീതി ലഭിക്കും
അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയും

ഇവിടെയാണ് നാം
ഇത്രയും നാള്‍ തെരുവില്‍ കഴിഞ്ഞ
കര്‍ഷകരെ വായിച്ചറിയേണ്ടത്
പ്രവര്‍ത്തികമാക്കേണ്ടത്
ആരുടെയും ജലപീരങ്കികള്‍ക്ക് മുന്നിലും
ലാത്തിക്ക് മുന്നിലും ചോര്‍ന്നു
പോവുന്നതാവരുത് നമ്മുടെ ഊര്‍ജം

ആരുടെയും
ജീവന്‍ അപഹരിക്കുന്നതും
ആര്‍ക്കും നഷ്ട്ടങ്ങള്‍
എഴുതി വെക്കുന്നതുമാവരുത്
നമ്മുടെ പ്രതിഷേധങ്ങള്‍,സമരങ്ങള്‍
ധൈര്യം ചോര്‍ന്നു പോവാതെ
നിലയുറപ്പിച്ചവര്‍ മാത്രമേ
ഇന്നുവരെയും വിജയം കൊയ്തിട്ടുള്ളൂ..!മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക