മറ്റൊരു സൃഷ്ടികൂടി പിറവിയെടുത്തു....

ജഗത് കൃഷ്ണകുമാര്‍ Published on 20 November, 2021
 മറ്റൊരു സൃഷ്ടികൂടി പിറവിയെടുത്തു....
കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്റെ നേതൃത്വത്തില്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വേദി ഒരുങ്ങി.  ഖമീസ് സാംബശിവന്‍ നഗറില്‍ വച്ച് നടന്ന ഉത്ഘാടന പരിപാടിയില്‍ കെ.പി.എ  കലാ സാംസ്‌കാരിക വേദിയിലെ കലാകാരന്മാര്‍ പങ്കെടുത്തു.   *സൃഷ്ടി* കലാ സാംസ്‌കാരിക വേദി എന്നു നാമകരണം പ്രശസ്ത ആര്‍ട്ടിസ്റ്റ് ശ്രീ. ആപ്പിള്‍ തങ്കശ്ശേരി നിര്‍വഹിച്ചു. ബഹ്റൈനിലെ ആദ്യകാല സാമൂഹിക പ്രവര്‍ത്തകന്‍ ശ്രീ കെ.ആര്‍ നായര്‍ ഉത്ഘാടനം നടത്തിയ വേദി, മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ശ്രീ. പ്രദീപ് പുറവങ്കര മുഖ്യപ്രഭാഷണം നടത്തി. കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ട്രെഷറര്‍ രാജ് കൃഷ്ണന്‍, വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, സെക്രെട്ടറി കിഷോര്‍ കുമാര്‍,  കലാ സാംസ്‌കാരിക വേദി കണ്‍വീനേഴ്സ് ആയ അനൂബ് തങ്കച്ചന്‍, സന്തോഷ് കാവനാട്, ലേഡീസ് വിങ് എന്റര്‍ടൈന്‍മെന്റ് കോ-ഓര്‍ഡിനേറ്റര്‍ ജിഷ വിനു എന്നിവര്‍ സംസാരിച്ചു.  കലാ സാംസ്‌കാരിക വേദിയിലെ അംഗങ്ങള്‍ അവരുടെ കലാപരിപാടികള്‍ ചടങ്ങില്‍ അവതരിപ്പിച്ചു.  ദില്‍ഷാദ് രാജ്, ഹര്‍ഷാദ് യൂസഫ്, അഞ്ജലി രാജ്, സരിത സുരേഷ്, അരുണ്‍ ഉണ്ണികൃഷ്ണന്‍, റസീല മുഹമ്മദ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ഇനി സൃഷ്ടിയിലൂടെ സര്‍ഗ്ഗാത്മക വേദികള്‍ ബഹ്റൈനിലെ പ്രവാസികള്‍ക്കായി തുറന്നിടുന്നു എന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു.

Videos - https://we.tl/t-XjHliwRICl

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക