ഓ.ഐ.സി.സി കുവൈറ്റ് ഇന്ദിര അനുസ്മരണം നടത്തി

വിപിന്‍ മാങ്ങാട്ട് Published on 20 November, 2021
 ഓ.ഐ.സി.സി കുവൈറ്റ് ഇന്ദിര അനുസ്മരണം നടത്തി
കുവൈറ്റ് സിറ്റി: ഓ.ഐ.സി.സി കുവൈറ്റ് ഇന്ത്യയുടെ ഉരുക്കു വനിതാ പ്രഥമ പ്രധാനമന്ത്രി, ഇന്ദിര ഗാന്ധിയുടെ  നൂറ്റിനാലാമതു ജന്മദിനം ഓ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 19 വൈകിട്ട് 7 :30  ഓ.ഐ.സി.സി ഓഫീസില്‍ അനുസ്മരണ സമ്മേളനം നടത്തി.

ഓ.ഐ.സി.സി ആലപ്പുഴ ജില്ലാ പ്രസിഡണ്ട് വിപിന്‍ മങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍, ഓ.ഐ.സി.സി നാഷണല്‍ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി ബി എസ് പിള്ളൈ യോഗം ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി ട്രഷറര്‍ രാജീവ് നാടുവിലേമുറി മുഖ്യ പ്രഭാഷണം നടത്തി. ഓ.ഐ.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി ബിനോയ് ചന്ദ്രന്‍ സ്വാഗതവും കലേഷ് ബി പിള്ളൈ നന്ദിയും പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക