Image

വസ്തു ഇടപാടില്‍ സാമ്പത്തിക തട്ടിപ്പിനിരയായെന്ന് സെയ്ഫ് അലിഖാന്‍

Published on 20 November, 2021
വസ്തു ഇടപാടില്‍  സാമ്പത്തിക തട്ടിപ്പിനിരയായെന്ന്  സെയ്ഫ് അലിഖാന്‍
വസ്തു ഇടപാടില്‍ താന്‍ സാമ്പത്തിക തട്ടിപ്പിനിരയായെന്ന് ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്‍. തന്റെ പുതിയ ചിത്രം ബണ്ടി ഓര്‍ ബബ്ലി 2ന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് സെയ്ഫിന്റെ ആരോപണം. സമ്പാദ്യത്തിന്റെ 70 ശതമാനം ഭാഗമാണ്് നഷ്ടപ്പെട്ടതെന്നും താരം പറഞ്ഞു. 

പുതിയ ചിത്രത്തില്‍ തട്ടിപ്പുക്കാരന്റെ വേഷത്തിലാണ് സെയ്ഫ് എത്തുന്നത്.

ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ യഥാര്‍ത്ഥ തട്ടിപ്പിനെക്കുറിച്ച് താരം പറഞ്ഞു്. സിനിമയിലേതു പോലെ തട്ടിപ്പിന് ആര്‍ക്കൊപ്പമെങ്കിലും ചേര്‍ന്ന് ഒത്തുകളിച്ചിരുന്നോ എന്ന് റാണി മുഖര്‍ജി ചോദിച്ചപ്പോള്‍ ഒത്തുകളിച്ചിട്ടില്ല തട്ടിപ്പിനിരയായിട്ടുണ്ട് എന്ന് താരം വ്യക്തമാക്കി

മുംബൈയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് വസ്തു വാങ്ങാന്‍ തന്റെ സമ്പാദ്യത്തിന്റെ 70 ശതമാനവും നല്‍കേണ്ടി വന്നതായി താരം പറഞ്ഞു. മൂന്നു വര്‍ഷത്തിനുള്ളില്‍ വസ്തു കൈമാറാം എന്ന് പറഞ്ഞെങ്കിലും ഇതുവരെ ഒന്നും നടന്നില്ലെന്നും എന്നെങ്കിലും അത് എന്റെ കൈയ്യിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സെയ്ഫ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക