സിഎംഎസ് കോളജ് യുഎസ് അലുംമ്‌നൈ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി

Published on 21 November, 2021
സിഎംഎസ് കോളജ്  യുഎസ് അലുംമ്‌നൈ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി

കോട്ടയം: സിഎംഎസ് കോളജിലെ ഒന്നാംവര്‍ഷ ബിരുദ- ബിരുദാന്തര വിദ്യാര്‍ത്ഥികള്‍ക്കായി അമേരിക്കയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഏര്‍പ്പെടുത്തിയ യുഎസ് അലുംമ്‌നൈ സ്‌കോളര്‍ഷിപ്പ് വിതരണം സിഎസ്‌ഐ മധ്യകേരള  മഹായിടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ നിര്‍വഹിച്ചു.

2020- 21 അധ്യയന വര്‍ഷത്തില്‍ 25 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തത്. പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് സി. ജോഷ്വ അധ്യക്ഷത വഹിച്ചു. വിദ്യാസൗഹൃദം പ്രസിഡന്റ് പ്രഫ. കെ.സി ജോര്‍ജ്, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. റോയ് സാം ഡാനിയേല്‍, യു.എസ് അലുംമ്‌നൈ അസോസിയേഷന്‍ ഭാരവാഹികളായ പ്രഫ. സണ്ണി എ. മാത്യൂസ്, ഡോ. കോശി ജോര്‍ജ്, ഡോ. ടി.വി. ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ സിന്നി റേച്ചല്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

സിഎംഎസ് കോളജ്  യുഎസ് അലുംമ്‌നൈ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക