Image

കുട്ടികളുമായി കാണേണ്ട സിനിമയല്ല ചുരുളി, അശ്ലീല സംഭാഷണം സിനിമയുടെ ആത്മാവ്- വിനയ് ഫോര്‍ട്ട്

Published on 21 November, 2021
 കുട്ടികളുമായി കാണേണ്ട സിനിമയല്ല ചുരുളി, അശ്ലീല സംഭാഷണം സിനിമയുടെ ആത്മാവ്- വിനയ് ഫോര്‍ട്ട്


ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷകപ്രീതി നേടിയ ലിജോ ജോസഫ് പെല്ലിശ്ശേരി ചിത്രം ചുരുളിയിലെ അശ്ലീല പ്രയോഗങ്ങളിലെ കടുത്ത വിമര്‍ശനങ്ങളില്‍ ഉയര്‍ന്ന പ്രതികരണങ്ങളുമായി നടന്‍ വിനയ് ഫോര്‍ട്ട്. ചിത്രത്തിലെ തെറിവിളി അനിവാര്യമാണെന്ന് പറഞ്ഞ താരം അതൊഴിവാക്കിയാല്‍ സിനിമയുടെ ആത്മാവ് നക്ടമാകുമെന്നും വ്യക്തമാക്കി. സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം ചോദ്യംചെയ്യേണ്ടതുണ്ടോ എന്ന് ചോദിച്ച താരം ഓരോ പ്രദേശങ്ങളില്‍ പോകുമ്പോഴും ഓരോ സംസാകാരമുണ്ടെന്നും അതിനെ അടിസ്ഥാനപ്പെടുത്തിയുളള ഭാഷയായിരിക്കും സംസാരിക്കുകയാണെന്നും പ്രതികരിച്ചു.


'സിനിമ സംഭവിക്കുന്നത് ക്രിമിനലുകളുടെ ഇടയിലാണ്. അവര്‍ ഉപയോഗിക്കുന്ന ഭാഷയാണത്. അതിനെ ന്യായീകരിക്കേണ്ട കാര്യമാണെന്ന് കരുതുന്നില്ല. അത് അനിവാര്യമായ കാര്യമായാണ് തോന്നുന്നത്. സിനിമ പ്രായപൂര്‍ത്തിയായവര്‍ക്കാണ് എന്ന് വ്യക്തമായി പറഞ്ഞകൊണ്ടാണ് തുടങ്ങുന്നത്. കുടുംബമായി, കുട്ടികളുമായി കാണേണ്ട സിനിമയല്ല ചുരുളി. ആമസോണ്‍, നെറ്റ്ഫ്ളിക്സ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളില്‍ എല്ലാ ഭാഷകളിലുളള സിനിമകളിലും പ്രദര്‍ശിപ്പിക്കും. ഇതൊരു മലയാള സിനിമയായതുകൊണ്ട് സഭ്യമായ ഭാഷ സംസാരിക്കണം. അതില്‍ സംവിധായകന്റെ അവിഷ്‌കാര സ്വാതന്ത്ര്യം പരിമിതപ്പെടുത്തേണ്ടതുണ്ടോ. ഓരോ പ്രദേശങ്ങളില്‍ പോകുമ്പോഴും ഓരോ സംസാരമുണ്ട്. അതിനെ അടിസ്ഥാനപ്പെടുത്തിയുളള ഭാഷയായിരിക്കും സംസാരിക്കുക. അവിടെ സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ സിനിമയുടെ ആത്മാവ് നഷ്ടമാകും എന്നാണ് ഞാന്‍ ഭയപ്പെടുന്നത്'



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക