ഡോ.ഫെബി ബിജോയ് രചിച്ച പുസ്തകം പ്രകാശനം ചെയ്തു

ഗിരിജ ഉദയന്‍ Published on 22 November, 2021
ഡോ.ഫെബി ബിജോയ് രചിച്ച പുസ്തകം പ്രകാശനം ചെയ്തു
ഡോ.ഫെബി ബിജോയ് രചിച്ച What you think matters എന്ന പുസ്തകത്തിന്റെ പ്രകാശനം ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍ & ജൂനിയര്‍ കോളേജ് ഹാളില്‍ വച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സെക്രട്ടറി പോള്‍ പറപ്പിള്ളി നിര്‍വഹിച്ചു. പുസ്തകത്തിന്റെ ആദ്യ കോപ്പി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ അര്‍ച്ചന റോഡ്രിഗ്സ് ഏറ്റു വാങ്ങി. നവംബര്‍ 21ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നടന്ന ചടങ്ങില്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍ ഡയറക്ടര്‍ ഡോ ഉമ്മന്‍ ഡേവിഡ് മുഖ്യാതിഥിയായിരുന്നു.
 
സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. റവ. ഫാദര്‍ സെബാസ്റ്റ്യന്‍ മുടക്കാലില്‍ വിശിഷ്ടാതിഥിയായ ചടങ്ങില്‍ സി പി ബാബു, ബിജോയ് ഉമ്മന്‍, ഡൊമിനിക് പറപ്പിള്ളി, വര്‍ഗീസ് ഡാനിയല്‍, വര്‍ഗീസ് ഫിലിപ്പ്, പ്രേംലാല്‍, കാട്ടൂര്‍ മുരളി, പി വി വാസുദേവന്‍, പി കെ ലാലി, ഡോ ജയശ്രീ മേനോന്‍, രാജശേഖരന്‍, രവീന്ദ്രനാഥ്, അനില്‍ പൊതുവാള്‍, മനോജ് അയ്യനേത്ത്, ദില്‍രാജ്, ഹരീന്ദ്രനാഥ്, രാജീവ്, മധു, ലിജി നമ്പ്യാര്‍, രാജന്‍ ആന്റണി , ഫിലിപ്പ് എം തോമസ് തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു ചടങ്ങ് .
 
 
അബിന ബിജോയ് [പ്രാര്‍ഥന ഗാനം ആലപിച്ചു. അഞ്ജലി മേനോന്‍ പുസ്തകം പരിചയപ്പെടുത്തി. ഡോ ഫെബിയും ബിജോയിയും സദസ്സിന് നന്ദി രേഖപ്പെടുത്തി. ഫെബിയുടെ രക്ഷിതാക്കളായ തോമസ് ആന്റണി പൊന്നമ്മ തോമസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ലിബി രാജന്‍ ചടങ്ങ് നിയന്ത്രിച്ചു. ഗിരിജ ഉദയന്‍ ഏകോപനം നിര്‍വഹിച്ചു.
 
ഡല്‍ഹി ആസ്ഥാനമായ പെന്‍മാന്‍ ബുക്സ് ആണ് പ്രസാധകര്‍. പുസ്തകം ആമസോണില്‍ ലഭ്യമാണ്.
 
ഒരാളുടെ ചിന്തകള്‍ ജീവിതത്തില്‍ ഉളവാക്കുന്ന സ്വാധീനമാണ് പുസ്തകം സംവദിക്കുന്നത്. മനുഷ്യ ചിന്തകളുടെ ശക്തിയെ കുറച്ചു കാണാനാകില്ല. ചിന്തകള്‍ ഒരു യാന്ത്രികമായി സംഭവിക്കുന്ന പ്രക്രിയയല്ല, മറിച്ച് നിയന്ത്രണം നേടാനാകുന്ന ഒന്നാണെന്നും ചിന്തകളെ ക്രിയാത്മകമായി വിനിയോഗിച്ചാല്‍ അത് വിജയത്തിലേക്കുള്ള പാത തുറന്നിടുമെന്നും ഡോ ഫെബി വിവരിക്കുന്നു. 'ജീവിതം മനോഹരമാണ്, നമുക്കതിനെ അതി മനോഹരമാക്കാം' എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കാന്‍ ഈ പുസ്തകം വഴികാട്ടിയാകുമെന്നാണ് ആമുഖത്തില്‍ പറയുന്നത്.
 
 
 
ഡോ.ഫെബി ബിജോയ് രചിച്ച പുസ്തകം പ്രകാശനം ചെയ്തുഡോ.ഫെബി ബിജോയ് രചിച്ച പുസ്തകം പ്രകാശനം ചെയ്തുഡോ.ഫെബി ബിജോയ് രചിച്ച പുസ്തകം പ്രകാശനം ചെയ്തുഡോ.ഫെബി ബിജോയ് രചിച്ച പുസ്തകം പ്രകാശനം ചെയ്തുഡോ.ഫെബി ബിജോയ് രചിച്ച പുസ്തകം പ്രകാശനം ചെയ്തുഡോ.ഫെബി ബിജോയ് രചിച്ച പുസ്തകം പ്രകാശനം ചെയ്തുഡോ.ഫെബി ബിജോയ് രചിച്ച പുസ്തകം പ്രകാശനം ചെയ്തുഡോ.ഫെബി ബിജോയ് രചിച്ച പുസ്തകം പ്രകാശനം ചെയ്തു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക