നവയുഗം സനീഷ് കുടുംബസഹായ ഫണ്ട് കൈമാറി.

Published on 22 November, 2021
 നവയുഗം സനീഷ് കുടുംബസഹായ ഫണ്ട് കൈമാറി.
ദമ്മാം: നവയുഗം സാംസ്‌കാരികവേദി അല്‍ഹസ സനയ്യ യൂണിറ്റ് മെമ്പര്‍ ആയിരുന്ന പരേതനായ സനീഷ് പുത്തന്‍പുരയ്ക്കലിന്റെ കുടുംബത്തിന്, നവയുഗത്തിന്റെ കുടുംബ സഹായ ഫണ്ട് കൈമാറി.

പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് ചുനങ്ങാട്  മനക്കപ്പടിയിലുള്ള സനീഷിന്റെ വീട്ടില്‍ വെച്ച് സിപിഐ  ദേശീയ എക്‌സിക്യൂട്ടീവ് അംഗവും, മുന്‍ റവന്യൂമന്ത്രിയുമായ കെ.ഇ ഇസ്മയില്‍, സനീഷിന്റ ഭാര്യ ദൃശ്യയ്ക്ക് കുടുംബസഹായ ഫണ്ട് കൈമാറി.

ചടങ്ങില്‍ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകനായ ലത്തീഫ് മൈനാഗപ്പള്ളി, അല്‍ഹസ മേഖലാ സെക്രട്ടറി സുശീല്‍കുമാര്‍, സിയാദ് കായംകുളം, സിപിഐ ഒറ്റപ്പാലം മണ്ഡലം ഭാരവാഹികളായ രാജപ്പന്‍, സയ്യിദ്, വാര്‍ഡ് മെമ്പര്‍ ആയ ഉണ്ണി, സനീഷിന്റെ ബന്ധുമിത്രാദികള്‍ എന്നിവര്‍ പങ്കെടുത്തു.

നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സ സനയ്യ യൂണിറ്റ് മെമ്പറും, സജീവ പ്രവര്‍ത്തകനുമായിരുന്ന  സനീഷ് പി (38 വയസ്സ്) ഹൃദയാഘാതം മൂലം ഈ വര്‍ഷം ജൂലൈ 13നാണ്  മരണമടഞ്ഞത് .  ജൂലൈ 22 ന് നാട്ടിലേയ്ക്ക് മടങ്ങാന്‍ മടങ്ങാന്‍ ടിക്കറ്റ് എടുത്തു തയ്യാറെടുക്കുന്നതിനിടയിലാണ്, അപ്രതീക്ഷിതമായി മരണം കടന്നു വന്നത്.

പാലക്കാട് ചുനങ്ങാട് മനക്കല്‍പടി പുത്തന്‍പുരക്കല്‍ വീട്ടില്‍ രാമചന്ദ്രന്റെയും, ഇന്ദിരയുടെയും മകനാണ് സനീഷ്. ദൃശ്യ ആണ് ഭാര്യ. രണ്ടു കുട്ടികളുമുണ്ട്.

 നവയുഗം അല്‍ഹസ്സ സനയ്യ യൂണിറ്റ് രൂപീകരിച്ച കാലം മുതല്‍ സജീവപ്രവര്‍ത്തകനായിരുന്ന സനീഷ്, എല്ലാവരുമായും സൗഹൃദം പുലര്‍ത്തിയിരുന്ന നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക