Image

എന്നെ ഒരുപാട് സ്ത്രീകളുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വന്നു; സായി കുമാര്‍

Published on 22 November, 2021
എന്നെ ഒരുപാട് സ്ത്രീകളുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വന്നു; സായി കുമാര്‍
മലയാള സിനിമയില്‍ ഹാസ്യതാരമായി തുടങ്ങിയ സായികുമാര്‍ പിന്നീട് എ്ല്ലാത്തരം കഥാപാത്രങ്ങളെയും തന്മയത്വത്തോടെ അവതരിപ്പിക്കാനുള്ള കഴിവ് കൊണ്ട് ശ്രദ്ധേയനാകുകയായിരുന്നു.

ഇപ്പോഴിതാ ബിന്ദുപണിക്കരെക്കുറിച്ച് ഒരു അഭിമുഖത്തില്‍ നടന്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. കുഞ്ഞിനെ മറന്ന് കൊണ്ട് ഒന്നിനും തയാറല്ലെന്നായിരുന്നു വിവാഹം ആലോചിച്ചപ്പോള്‍ ബിന്ദു പണിക്കര്‍ പറഞ്ഞതെന്ന് സായി കുമാര്‍ പറഞ്ഞു, വിവാഹാലോചനയുമായി വീട്ടില്‍ എത്തിയപ്പോള്‍ കുഞ്ഞിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നായിരുന്നു ബിന്ദു പണിക്കരുടെ നിലപാട്.

ബിന്ദുവിന്റെ മകളെ സ്വീകരിക്കാനും സ്വന്തം മകളെ പോലെ നോക്കാനും സായ്കുമാര്‍ തയ്യാറായിരുന്നു. കുഞ്ഞിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും സമ്മതമായിരുന്നു. അങ്ങനെയാണ് വിവാഹം രജിസ്റ്റര്‍ മാര്യേജായി നടത്തിയത്.

ബിന്ദുവിനൊപ്പമുള്ള ജീവിതത്തെ കുറിച്ച് സായ്കുമാര്‍ പറയുന്നതിങ്ങനെ. 'എനിക്ക് എല്ലാം ബിന്ദുവാണ്. ബിന്ദുവിന്റെ മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ പേര് ഞാനുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വന്നു. ഏറ്റവും ഒടുവിലാണ് ബിന്ദുവിന്റെ പേര് വന്നത്. സത്യത്തില്‍ എനിക്കന്ന് ബിന്ദുവുമായി അത്ര അടുപ്പം പോലും ഇല്ല. ഇപ്പോള്‍ ജീവിതത്തില്‍ എല്ലാം ബിന്ദുവാണ്'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക