Image

കെഎച്ച്എന്‍എ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു; 101 കുട്ടികള്‍ തെരഞ്ഞെടുക്കപ്പെട്ടു

ശ്രീകുമാര്‍ പി Published on 23 November, 2021
 കെഎച്ച്എന്‍എ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു; 101 കുട്ടികള്‍ തെരഞ്ഞെടുക്കപ്പെട്ടു
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ച്ച് അമേരിക്കയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. 101 കുട്ടികളെയാണ് ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത്.

പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിവര്‍ഷം 250 ഡോളര്‍ വീതം നല്‍കുന്ന സ്‌കോര്‍ഷിപ്പ് നവംബര്‍ 27 ന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ രാജേഷ് കുട്ടി, വൈസ് ചെയര്‍മാന്‍ രാജുപിളള, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ അറിയിച്ചു.

16-ാം വര്‍ഷമാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കേരളത്തിലെ കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. മിടുക്കന്മാരായ പാവപ്പെട്ട കുട്ടികളെ സഹായിക്കാനുള്ള സംരംഭത്തിന് കൂടുതല്‍ സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണ ആവശ്യമാണെന്നും അമേരിക്കയില്‍ താമസിക്കുന്ന ഓരോ മലയാളി ഹിന്ദുകുടുംബം സ്‌കോളര്‍ഷിപ്പ് പദ്ധതിയെ പിന്തുണച്ച് നാട്ടില്‍ ഒരു സേവന പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്ന് കെഎച്ച്എന്‍എ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

അഭിരാജ് ആര്‍ (തിരുവനന്തപുരം), ഐശ്വര്യ എസ് കുമാര്‍ (പാലക്കാട്), ആകാശ് എ ആര്‍ (കൊല്ലം), ആതിര ആര്‍ ആര്‍ (പാലക്കാട്), ദേവിക പ്രകാശ് (എറണാകുളം), ഗൗരി എസ് (തിരുവനന്തപുരം), നന്ദ എസ് സന്തോഷ് (തിരുവനന്തപുരം), നന്ദു ശശിധരന്‍ (ആലപ്പുഴ), സംഗീത എസ് (തിരുവനന്തപുരം), ശ്രീലക്ഷ്മി എം (കോഴിക്കോട്), ശ്രീലക്ഷ്മി രാജ് (ഇടുക്കി), ആര്‍ഷ ശേഖര്‍ എസ് (തിരുവനന്തപുരം), അഭിലാഷ് കെ യു (കോട്ടയം), അമല്‍ വിനായക് (കൊല്ലം), അനന്ദു എസ് ഷാജി (തിരുവനന്തപുരം), അനുപമ എസ് (ഇടുക്കി),
ആതിര ഒ പി (മലപ്പുറം), പ്രിയ വി (തൃശൂര്‍), കൃഷ്ണ ഓമനക്കുട്ടന്‍ (കോട്ടയം), ആനന്ദു ഹരിദാസ് (കോട്ടയം), അനുപ വി സതീഷ് (കോട്ടയം), ശ്രീലക്ഷ്മി കെ എസ് (എറണാകുളം), വിഷ്ണു യു (പാലക്കാട്), അഖില വി (കൊല്ലം), ആനന്ദ് ടി (കൊല്ലം), അഞ്ജന ജയകുമാര്‍ (എറണാകുളം), അഞ്ജു എസ് എല്‍ (തിരുവനന്തപുരം), അനുപമ എസ് (കൊല്ലം), ആതിര പി എസ് (തൃശൂര്‍), ഗോപിക ജയന്‍ (കോട്ടയം), ഹരിത എച്ച് (പാലക്കാട്), കീര്‍ത്തന പ്രസാദ് (തിരുവനന്തപുരം), രശ്മി മാധവന്‍ എം (മലപ്പുറം), ശരണ്യ വി എസ് (തിരുവനന്തപുരം), സ്വാതിന്‍ കൃഷ്ണ (തൃശൂര്‍), ഉണ്ണിമായ കെ എസ് (എറണാകുളം), അഖില വേണു (കൊല്ലം ), ജി എസ് ദീപക് (കോട്ടയം), രാഹുല്‍ ആര്‍ നായര്‍ (കോട്ടയം), ജിഷ്ണു മോഹന്‍ (കോട്ടയം), അമല്‍ജിത്ത് ടി എം (എറണാകുളം), അമ്മു ബേബി (കൊല്ലം), അനര്‍ഘ എ (കൊല്ലം), അനുരാഗ റാണി ജി നായര്‍ (കോട്ടയം), അനുരാഗ് സി എസ് (ആലപ്പുഴ), അനുരാഗ് കെ (പാലക്കാട്), ആര്യ വിജയന്‍ (മലപ്പുറം), അതുല്‍ കൃഷ്ണന്‍ ജി (കൊല്ലം ), അതുല്യ ജി കുമാര്‍ (മലപ്പുറം), ഭവ്യ ബി പി (തിരുവനന്തപുരം), ചാന്ദിനി ചന്ദ്രന്‍ (ആലപ്പുഴ), ദീന തീര്‍ത്ഥ എം പി (കോഴിക്കോട്), ധന്യ കെ എ (പാലക്കാട്), അശ്വിന്‍ എസ് (കോട്ടയം), ദേവു രാധാകൃഷ്ണന്‍ (കോട്ടയം), മേഘ പ്രസാദ് (കോട്ടയം),ദിവ്യ ചന്ദ്രന്‍ (തിരുവനന്തപുരം), ദിവ്യ ദിവാകരന്‍ (സി കണ്ണൂര്‍), ഗായത്രി കെ (പാലക്കാട്), ഗിരീഷ് ഗോപി (ആലപ്പുഴ), ഗോകുല്‍ എം ആര്‍ (മലപ്പുറം), ഹരിപ്രസാദ് കെ (കോഴിക്കോട്), ഹേമന്ദ് പി (മലപ്പുറം), കാവേരി കെ എസ് (തിരുവനന്തപുരം), കാവ്യ കെ എസ് (വയനാട്), കൃഷ്ണപ്രിയ എ. പി (തൃശൂര്‍), ലാവണ്യ മോഹന്‍. സി (തിരുവനന്തപുരം), അഖില്‍. ആര്‍ (കോട്ടയം), അനഘ അനില്‍കുമാര്‍ (കോട്ടയം), മാളവിക ബാബു (എറണാകുളം), ആനന്ദ് പിആര്‍ (എറണാകുളം), ഊര്‍മ്മിള ഇ.പി(എറണാകുളം), ആര്യ മുരുകേശന്‍ (തൃശൂര്‍), ശ്രീജിത്ത് പി എസ് (കോട്ടയം), അഭിഷേക് ടി എസ് (തൃശൂര്‍), നന്ദന സുനില്‍ (തൃശൂര്‍), അശ്വിന്‍ കുമാര്‍ എം (പത്തനംതിട്ട), അക്ഷയ് എന്‍ (എറണാകുളം), ദേവിക എം. യു (തൃശൂര്‍), ആരതി കെ. എം (തൃശൂര്‍), സൗപര്‍ണിക എം എസ് (തൃശൂര്‍), പ്രപഞ്ജ പി പ്രസന്നന്‍ (കൊല്ലം), അമൃത പി (കണ്ണൂര്‍), അഞ്ജലി കൃഷ്ണന്‍ എ ആര്‍ (തിരുവനന്തപുരം), മഹേഷ് എം വി (തിരുവനന്തപുരം), മേഘ എം (മലപ്പുറം), നിമ്ന ദാസ് (കണ്ണൂര്‍), പവിത്ര എം എസ് (തിരുവനന്തപുരം), പ്രീതു.പി.കുമാര്‍ (പത്തനംതിട്ട), രേഷ്മ വി ആര്‍ (കോട്ടയം), രശ്മി വിനോദ് (കോട്ടയം), ശീതള്‍ പി എസ് (കൊല്ലം), സേതുലക്ഷ്മി പി (ആലപ്പുഴ), ശില്‍പ എസ് ജയന്‍ (തിരുവനന്തപുരം), ശ്രീഹരി എസ് (കൊല്ലം), ശ്രീഹരി.എസ് (കോട്ടയം), ശ്രീരാജ് എം എസ് (എറണാകുളം), സുധീന്‍ സുന്ദര്‍ (തിരുവനന്തപുരം), വീണ ഭാസ്‌കരന്‍ (തൃശൂര്‍), വിഷ്ണുപ്രിയ ജയരാജ് (എറണാകുളം), വൈശാഖ് പ്രസന്നന്‍ (എറണാകുളം) എന്നിവരാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക