കേരള രാഷ്ട്രീയത്തിലെ ബഹുമുഖ പ്രതിഭക്കു ഹ്യൂസ്റ്റനില്‍ ഉജ്ജ്വല സ്വീകരണം. മാഗ് ആര്‍ടിസ്‌ക്ലബ് ഉത്ഘാടനം ചെയ്തു

അനില്‍ ആറന്മുള Published on 23 November, 2021
 കേരള രാഷ്ട്രീയത്തിലെ ബഹുമുഖ പ്രതിഭക്കു ഹ്യൂസ്റ്റനില്‍ ഉജ്ജ്വല സ്വീകരണം.          മാഗ് ആര്‍ടിസ്‌ക്ലബ് ഉത്ഘാടനം ചെയ്തു
ഹ്യൂസ്റ്റണ്‍: കേരള രാഷ്ട്രീയത്തിലെ ബഹുമുഖ പ്രതിഭയായ ശ്രി മാണി സി കാപ്പന് കേരളം ഹൌസില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. നവംബര്‍ 21ന് വൈകിട്ട് 5  മണിക്ക് കേരള ഹൌസ് ഓഡിറ്റോറിയത്തില്‍ മാഗ് ആര്‍ടിസ്‌ക്ലബ് ഉത്ഘാടനത്തിനു എത്തിയതായിരുന്നു ശ്രി കാപ്പന്‍. ചടങ്ങില്‍ മാഗ് പ്രസിഡണ്ട് വിനോദ് വാസുദേവന്‍ അധ്യക്ഷനായിരുന്നു. ഒരു നല്ല ഗായകനായ വിനു ചാക്കോയുടെ ഭക്തി ഗാനത്തോടെ പരിപാടി ആരംഭിച്ചു. സെക്രട്ടറി ജോജി ജോസഫ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് അധ്യക്ഷ പ്രസംഗത്തില്‍ മാഗ്ല്‍ അംഗങ്ങളായ ധാരാളം കലാകാരന്മാരുടെയും മറ്റു പ്രവര്‍ത്തകരുടെയും  ചിരകാലാഭിലാക്ഷമാണ് ഈ  ആര്‍ടിസ്‌ക്ലബ് ഉത്ഘാടനത്തോടെ നടന്നത് എന്ന് പ്രസിഡന്റ് വിനോദ് വാസുദേവന്‍ പ്രസ്താവിച്ചു. 

രാഷ്ട്രീയ നെറികേടിനെതിരെ ചങ്കുവിരിച്ചുനിന്നു പോരാടി വിജയിച്ച പാലായുടെ ചങ്കിനെ ട്രെഷറര്‍  മാത്യു കൂട്ടാലില്‍ സദസ്സിനു പരിചയപ്പെടുത്തി. 
തുടര്‍ന്ന് തനിക്കു ഊഷ്മളമായ സ്വീകരണമൊരുക്കിയ മാഗ് പ്രവര്‍ത്തകരോട് 
ഹൃദയത്തിന്റെ ഭാഷയില്‍ ശ്രി മാണി സി കാപ്പന്‍ MLA നന്ദി പറഞ്ഞു. കല കായിക രംഗത്തു പ്രവര്‍ത്തിച്ചപ്പോഴൊക്കെ ആത്മാര്‍ഥമായ പ്രവര്‍ത്തനം കാഴ്ചവക്കുകയായിരുന്നു അല്ലാതെ അവിടെ നിന്ന് നേട്ടങ്ങളും കോട്ടങ്ങളും നോക്കിയല്ല പ്രവര്‍ത്തിച്ചതെന്നും ശ്രി കാപ്പന്‍ പറഞ്ഞു. രാഷ്ട്രീയ രംഗത്തും ജനങ്ങളോടൊപ്പം നിന്ന് അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നും ജീവിതത്തിലെ വിജയങ്ങള്‍ തന്നെ മത്തു  പിടിപ്പിക്കുകയോ തോല്‍വികള്‍ പരിഭ്രാന്തനാക്കുകയോ ചെയ്യുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഹൂസ്റ്റണിലെ എല്ലാ കലാകാരന്മാര്‍ക്കും മാഗ് ആര്‍ടിസ്‌ക്ലബ്ബിലൂടെ വിജയങ്ങള്‍ കൈവരട്ടെ എന്നും ഉത്ഘാടനം നിര്‍വഹി ഹിച്ചുകൊണ്ടു അദ്ദേഹം പറഞ്ഞു. 
അദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് മാഗ് ട്രസ്റ്റീ ചെയര്‍മാന്‍ ജോഷ്വാ ജോര്‍ജ് , മുന്‍ പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോണ്‍, മുന്‍ ഫൊക്കാന പ്രസിഡന്റ് ജി കെ പിള്ള, മുന്‍ ഫോമാ പ്രസിഡന്റ് ശശിധരന്‍ നായര്‍, ഫൊക്കാന RVP രഞ്ജിത് പിള്ള, WMC മുന്‍ പ്രസിഡന്റ എസ കെ ചെറിയാന്‍, IOC പ്രസിഡണ്ട് ജെയിംസ് കൂടല്‍ എന്നിവര്‍ സംസാരിച്ചു. 

വിനു ചാക്കോ, ജയന്‍ അരവിന്ദാക്ഷന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.  ഗീതു  സുരേഷിന്റെ നേതൃത്വത്തില്‍ ഉള്ള നൂപുര നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികള്‍  നൃത്ത ശില്‍പ്പങ്ങള്‍ അവതരിപ്പിച്ചു. 
ഡോ ബിജു പിള്ള നന്ദി പ്രകാശനം നടത്തി ആര്‍ട് കോര്‍ഡിനേറ്റര്‍ റെനി കവലയില്‍ എം സി ആയിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക