Image

ക്രിസ്തുമസ് പരേഡിലേക്ക് വാഹനം ഓടിച്ചുകയറ്റിയ സംഭവം. മരണം അഞ്ചായി. 40 പേര്‍ ആശുപത്രിയില്‍. പ്രതി പിടിയില്‍

പി.പി.ചെറിയാന്‍ Published on 23 November, 2021
ക്രിസ്തുമസ് പരേഡിലേക്ക് വാഹനം ഓടിച്ചുകയറ്റിയ സംഭവം. മരണം അഞ്ചായി. 40 പേര്‍ ആശുപത്രിയില്‍. പ്രതി പിടിയില്‍
വിസ്‌കോണ്‍സില്‍: വിസ്‌കോണ്‍സില്‍ മില്‍വാക്കിയില്‍ ഞായറാഴ്ച നടന്ന ക്രിസ്തുമസ് പരേഡിലേക്ക് വാഹനം ഇടിച്ചു കയറ്റിയ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം 5 ആയി. നാല്‍പതോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ 12 ലധികം കുട്ടികളാണെന്ന് അധികൃതര്‍ അറിയിച്ചു. 6 കുട്ടികളുടെ നില ഗുരുതരമാണ്.
പ്രതിയെന്ന് സംശയിക്കുന്ന ഡറല്‍ ബ്രൂക്‌സിനെ(39) പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ അഞ്ചു ഫസ്റ്റ് ഡിഗ്രി മര്‍ഡറിന് കേസ്സെടുത്തു.
 
1999 മുതല്‍ നിരവധി കേസ്സുകളില്‍ പ്രതിയാണ് ഡറല്‍. ഡറലുമായി പരിചയമുള്ള ആരും തന്നെ പരേഡിലില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ആരേയും ലക്ഷ്യം വച്ചായിരുന്നില്ലായെന്നും അവര്‍ പറഞ്ഞു.
 
മില്‍വാക്കി ഡാന്‍സിംഗ് ഗ്രാനീസിലെ അംഗങ്ങളില്‍ ഒരാള്‍ മരിക്കുകയും, പലര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
 
അതിദാരുണവും, ഭീകരവുമായ അക്രമണമെന്നാണ് പ്രസിഡന്റ് ബൈഡന്‍ പ്രതികരിച്ചത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ബൈഡന്‍ അനുശോചനം അറിയിച്ചു. ഞാനും എന്റെ കുടുംബവും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ബൈഡന്‍ ഇന്ന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആദ്യമായി ഈ വിഷയത്തെകുറിച്ചാണ് പരാമര്‍ശിച്ചത്.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക