ഇന്നും ലഭിക്കുന്ന ഊരുവിലക്ക് ( കവിത:ജയ്മോൻ ജേക്കബ് പുറയംപള്ളിൽ)

Published on 23 November, 2021
 ഇന്നും ലഭിക്കുന്ന ഊരുവിലക്ക്  ( കവിത:ജയ്മോൻ ജേക്കബ് പുറയംപള്ളിൽ)
മഴയൊന്നു തോര്‍ന്നതും, മാമ്പഴം ഉതിര്‍ത്തതും 
ശിഖരങ്ങള്‍ ചതിച്ചിട്ടോ, കൈയ്യൊന്നു തെറ്റീട്ടോ 
താഴേക്ക് പതിക്കയാല്‍ - കുലനാശം ഭവിച്ചീടും!
മൂപ്പന്‍ വിധിച്ചതും, വാനരകുടി നിഷിച്ചതും 
 
ബോര്‍ഡില്‍ വരച്ചവര്‍ ആരെന്ന് മാഷ് 
ഉത്തരമില്ലെങ്കില്‍ ദണ്ഡനം കടുപ്പം 
മൗനം വെടിഞ്ഞതും, ചങ്ങാത്തം നഷ്ടം!
മേളക്കാര്‍ ശൂന്യമില്‍ ഹൃദ്യമോ ഉത്സവം 
 
ഭരണം പിടിക്കേണം, കരയൊന്നു കേറേണം 
വാശിക്ക് മത്സരം, പലജീവന്‍ സ്വര്‍ഗത്ത് 
മറുഗ്രൂപ്പ് ഉയര്‍ത്തിയ മൃതിയെ തടുത്തിട്ടോ 
വിളംബരം പതിച്ചിട്ട് പാര്‍ട്ടിക്ക് പുറത്തിട്ടു 
 
റാങ്ക്‌ലിസ്റ്റ് ചലിച്ചതും, നിയമനം ലഭിച്ചതും 
മംഗല്യ ഗീതം ഇനി മുഴക്കെന്ന് മാമ്മന്‍ 
വധു നന്ന്, ഉത്തമ - ജില്ലക്ക് തെക്കുന്നോ?
മുതിരേണ്ടതില്ല - സൃഷ്ടിച്ചുവല്ലോ സമുദായ ഭൃഷ്ട്
 
 
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക