Image

മഴ മാറി, മാനം തെളിഞ്ഞു; സുഖദര്‍ശന നിറവില്‍ അയ്യപ്പന്മാര്‍

അനില്‍ പെണ്ണുക്കര Published on 23 November, 2021
മഴ മാറി, മാനം തെളിഞ്ഞു; സുഖദര്‍ശന നിറവില്‍ അയ്യപ്പന്മാര്‍

മണ്ഡല പൂജയ്ക്കായി ശബരിമല ക്ഷേത്ര നട തുറന്ന് നാലാം ദിനത്തില്‍ സന്നിധാനത്ത് മഴ മാറി നിന്നത് ദര്‍ശനം സുഗമമാക്കി. പുലര്‍ച്ചെ നാല് മണിക്ക് ക്ഷേത്ര നട തുറന്നപ്പോള്‍ തന്നെ ദര്‍ശനത്തിനായി തീര്‍ഥാടകരുടെ നിര കാത്തുനില്‍പ്പുണ്ടായിരുന്നു. പതിനെട്ടാം പടി കയറുന്നതിന് എത്തിയ അയ്യപ്പന്മാരെ തിരക്ക് ഉണ്ടാകാതെ കൃത്യമായി ദര്‍ശനത്തിനായി കടത്തി വിടാന്‍ പോലീസ് സംവിധാനത്തിനു കഴിയുന്നുണ്ട്.

കോവിഡ്കാല ജാഗ്രത പൂര്‍ണമായും ഉറപ്പു വരുത്തിയാണ് ദര്‍ശനം ഒരുക്കിയിരിക്കുന്നത്. അയ്യപ്പന്മാര്‍ക്ക് നീണ്ട സമയം ക്യുവില്‍ കാത്തു നില്‍ക്കേണ്ടി വരുന്നില്ല. ദേവസ്വം ബോര്‍ഡ് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ അന്നദാനം ഒരുക്കിയിട്ടുണ്ട്. അയ്യപ്പസേവാ സംഘം പമ്പയിലും സന്നിധാനത്തും അന്നദാനം നല്‍കുന്നു. പുലര്‍ച്ചെ നട തുറന്ന് രാത്രി അടയ്ക്കുന്നതു വരെ അന്നദാനം ലഭിക്കും. തീര്‍ഥാടന പാതയില്‍ അയ്യപ്പന്മാര്‍ക്ക് ആശ്വാസമേകുന്നതിന് ഔഷധ കുടിവെള്ള വിതരണ കൗണ്ടറുകളും ദേവസ്വം ബോര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്. ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേര്‍ത്ത് തയാറാക്കുന്ന കുടിവെള്ളം ദാഹശമനത്തോടൊപ്പം രോഗപ്രതിരോധത്തിനും ഉത്തമമാണ്.

വഴിപാട്, അപ്പം-അരവണ, പഞ്ചാമൃതം കൗണ്ടറുകളിലും തീര്‍ഥാടര്‍ക്ക് വളരെ വേഗം സേവനം ലഭ്യമാക്കുന്നതിന് ദേവസ്വം ബോര്‍ഡ് സംവിധാനമൊരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ നാലു മുതല്‍ മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും വൈകിട്ട് നാലു മുതല്‍ രാത്രി ഹരിവരാസനം വരെയും ദര്‍ശനത്തിന് അവസരമുണ്ട്. ശബരിമല തീര്‍ഥാടനത്തിലെ സവിശേഷമായ വഴിപാടാണ് നെയ്യഭിഷേകം. കോവിഡ് കാലമായതു കൊണ്ട് നെയ്യഭിഷേകം നേരിട്ട് നടത്താന്‍ കഴിയില്ല. പകരം ഇരുമുടി കെട്ടില്‍ കൊണ്ടുവരുന്ന നെയ്യ്അഭിഷേകത്തിനായി ശേഖരിക്കുന്നതിന് സന്നിധാനത്ത് പ്രത്യേക കൗണ്ടറുകള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. അയ്യപ്പന്മാര്‍ക്ക് ഭഗവാനെ അഭിഷേകം ചെയ്ത ആടിയശിഷ്ടം നെയ്യ് കൗണ്ടറുകളില്‍ നിന്നും വാങ്ങാം. കോവിഡ് മഹാമാരി കാലത്തും സുഖദര്‍ശന നിറവില്‍ വഴിപാടുകള്‍ കഴിച്ച് ദര്‍ശനത്തിനു ശേഷം പ്രസാദവും വാങ്ങി അന്നദാനത്തില്‍ നിന്നും രുചികരമായ ഭക്ഷണവും കഴിച്ച് മനംനിറഞ്ഞാണ് അയ്യപ്പന്മാര്‍ മലയിറങ്ങുന്നത്.

മഴ മാറി, മാനം തെളിഞ്ഞു; സുഖദര്‍ശന നിറവില്‍ അയ്യപ്പന്മാര്‍മഴ മാറി, മാനം തെളിഞ്ഞു; സുഖദര്‍ശന നിറവില്‍ അയ്യപ്പന്മാര്‍മഴ മാറി, മാനം തെളിഞ്ഞു; സുഖദര്‍ശന നിറവില്‍ അയ്യപ്പന്മാര്‍മഴ മാറി, മാനം തെളിഞ്ഞു; സുഖദര്‍ശന നിറവില്‍ അയ്യപ്പന്മാര്‍മഴ മാറി, മാനം തെളിഞ്ഞു; സുഖദര്‍ശന നിറവില്‍ അയ്യപ്പന്മാര്‍മഴ മാറി, മാനം തെളിഞ്ഞു; സുഖദര്‍ശന നിറവില്‍ അയ്യപ്പന്മാര്‍മഴ മാറി, മാനം തെളിഞ്ഞു; സുഖദര്‍ശന നിറവില്‍ അയ്യപ്പന്മാര്‍മഴ മാറി, മാനം തെളിഞ്ഞു; സുഖദര്‍ശന നിറവില്‍ അയ്യപ്പന്മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക