Image

ഏകാൽ ഫൗണ്ടേഷൻ വെർച്വൽ ഗാലയിൽ നിന്ന് 4 മില്യൺ ഡോളർ സമാഹരിച്ചു

Published on 23 November, 2021
ഏകാൽ ഫൗണ്ടേഷൻ വെർച്വൽ ഗാലയിൽ നിന്ന് 4 മില്യൺ ഡോളർ സമാഹരിച്ചു

ഏകാൽ വിദ്യാലയ ഫൗണ്ടേഷൻ, "ഫ്യൂചർ ഓഫ് ഇന്ത്യ (ഇന്ത്യയുടെ  ഭാവി)" എന്ന പേരിൽ നവംബർ 13-ന്  നക്ഷത്രനിബിഡമായ വെർച്വൽ ഗാല സംഘടിപ്പിച്ച് $4 മില്യണിലധികം സമാഹരിച്ചു. പ്രമുഖ ഇന്ത്യൻ- അമേരിക്കൻ പ്രഭാഷകരെ  ഉൾപ്പെടുത്തിയ പരിപാടിയിൽ, എകൽ ഫൗണ്ടേഷന്റെ നേട്ടങ്ങളും യുവാക്കളുടെ  സംഭാവനകളും ഉയർത്തിക്കാട്ടി. ഏകാൽ വിദ്യാലയ ഫൗണ്ടേഷൻ, "ഫ്യൂചർ ഓഫ് ഇന്ത്യ  എന്ന പേരിൽ നവംബർ 13-ന്  നക്ഷത്രനിബിഡമായ വെർച്വൽ ഗാല സംഘടിപ്പിച്ച് $4 മില്യണിലധികം സമാഹരിച്ചു. പ്രമുഖ ഇന്ത്യൻ- അമേരിക്കൻ പ്രഭാഷകരെ  ഉൾപ്പെടുത്തിയ പരിപാടിയിൽ, എകൽ ഫൗണ്ടേഷന്റെ നേട്ടങ്ങളും യുവാക്കളുടെ  സംഭാവനകളും ഉയർത്തിക്കാട്ടി.ലിന്റെ സ്ത്രീ കേന്ദ്രീകൃത ശാക്തീകരണ പ്രവർത്തനങ്ങളും പുരോഗതിക്കുള്ള ഒരു ഉപകരണമെന്ന നിലയിലുള്ള വിദ്യാഭ്യാസവും ഇന്ത്യയുടെ ഭാവിക്കായുള്ള ഏകലിന്റെ ദൗത്യത്തെക്കുറിച്ചുമായിരുന്നു പ്രഭാഷണം.ഹേമമാലിനി, ബോണി കപൂർ, സുഭാഷ് ഘായ് മുതൽ വരുൺ ധവാൻ, ഉദിത് നാരായൺ, ആലിയ ഭട്ട് വരെയുള്ള ബോളിവുഡ് താരങ്ങളും  ഏകലിന് ആവേശകരമായ പിന്തുണ നൽകി.

 ഇന്ത്യയിലുടനീളമുള്ള 102,000-ലധികം ഗ്രാമീണ-ആദിവാസി മേഖലകളിൽ 300,000-ത്തിലധികം നിവാസികളുടെ വിദ്യാഭ്യാസത്തിലും   ആരോഗ്യ സംരക്ഷണത്തിലും  സംയോജിത ഗ്രാമ വികസനത്തിലും  നവയുഗ സാങ്കേതികവിദ്യയിലും  ഏകാൽ നൽകിവരുന്ന പിന്തുണയും സഹായങ്ങളും അനുപമമാണ്.

 സംരംഭകരും മനുഷ്യസ്‌നേഹികളുമായ മോഹൻ വാഞ്ചൂവും കമലേഷ് ഷായും ചേർന്ന് സംഘടിപ്പിച്ച  രണ്ട് മണിക്കൂർ നീണ്ടുനിന്ന ഗാല ഇവന്റിന്  മികച്ച പ്രതികരണമാണ് ലഭിച്ചത്. പെൻസിൽവാനിയ സർവകലാശാലയിൽ നിന്നുള്ള ഒരു ഇന്ത്യൻ -അമേരിക്കൻ ഗായക സംഘത്തിന്റെ 'പെൺ-മസാല' യും പ്രശംസ പിടിച്ചുപറ്റി.സുരേഷ് അയ്യരാണ് ഏകാൽ-യുഎസ്എ യുടെ പ്രസിഡന്റ്.

തയ്യൽ പരിശീലന കേന്ദ്രങ്ങൾ, ഇ-ശിക്ഷ, ഏകാൽ-ഓൺ-വീൽസ്, ടെലിമെഡിസിൻ, ഗ്രാമോത്തൻ ഗവേഷണ കേന്ദ്രങ്ങൾ, സംയോജിത ഗ്രാമവികസനം തുടങ്ങിയ പ്രത്യേക പദ്ധതികൾക്കായി  ഗാലയിൽ നിന്ന് സമാഹരിച്ച ഫണ്ട് വിനിയോഗിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക