Image

'തമ്പാന്‍' നവംബര്‍ 25നെത്തുന്നു

Published on 23 November, 2021
'തമ്പാന്‍' നവംബര്‍ 25നെത്തുന്നു
സുരേഷ് ഗോപിയെ നായകനാക്കി നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന  ‘കാവല്‍’  നവംബര്‍ 25ന്   തിയേറ്ററുകളിലെത്തുന്നു.

  നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ കൂടെയാണ് ‘കാവല്‍’. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
 
ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിപ്പോള്‍. യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. സുരേഷ് ഗോപിയും തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പങ്കുവെച്ചിട്ടുണ്ട്.

46 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ സസ്‌പെന്‍സ് തന്നുകൊണ്ടാണ് അവസാനിക്കുന്നത്. സുരേഷ് ഗോപിയുടെ ആക്ഷന്‍ സിനിമകളുടെ തിരിച്ചുവരവുകൂടെയാവും ഈ ചിത്രമെന്ന് ടീസര്‍ സൂചന നല്‍കുന്നുണ്ട്.



ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം ആക്ഷന്‍ ഫാമിലി ഡ്രാമയാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക