Image

ഇന്ത്യൻ- അമേരിക്കൻ ജഡ്ജ് റെന മേരി വാൻ ടൈൻ ഇല്ലിനോയിയിലെ കുക്ക് കൗണ്ടി സർക്യൂട്ട് കോടതിയിലേക്ക് മത്സരിക്കുന്നു  

Published on 23 November, 2021
ഇന്ത്യൻ- അമേരിക്കൻ ജഡ്ജ് റെന മേരി വാൻ ടൈൻ ഇല്ലിനോയിയിലെ കുക്ക് കൗണ്ടി സർക്യൂട്ട് കോടതിയിലേക്ക് മത്സരിക്കുന്നു  

ഇല്ലിനോയി: ഇന്ത്യൻ- അമേരിക്കൻ ജഡ്ജ് റെന മേരി വാൻ ടൈൻ ഇല്ലിനോയിയിലെ കുക്ക് കൗണ്ടി സർക്യൂട്ട് കോടതിയിലേക്കുള്ള സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2022ലാണ് കോടതിയിലേക്കുള്ള തിരഞ്ഞെടുപ്പ്.
അനുഭവത്തിന്റെ അസാധാരണമായ  ആഴവും പരപ്പുമാണ്  മത്സരരംഗത്തുള്ള മറ്റ് സ്ഥാനാർത്ഥികളിൽ നിന്ന് തന്നെ വ്യത്യസ്തയാക്കുന്നതെന്ന് വാൻ ടൈൻ അവകാശപ്പെടുന്നു.

20 വർഷമായി ഈ സംവിധാനത്തിൽ സേവനമനുഷ്ഠിക്കുന്ന താൻ  ജഡ്ജായി  മത്സരിക്കുന്നത് അസാധാരണമായി തോന്നാമെന്നും അവർ പറഞ്ഞു.തന്റെ  ജീവിതം ഒരു തുറന്ന പുസ്തകമാണ്, ബെഞ്ചിലെ താൻ എടുത്ത തീരുമാനങ്ങൾ അതിന്റെ  ചരിത്രം സ്വയം വിളിച്ചോതുമൊന്നും വാൻ ടൈൻ അഭിപ്രായപ്പെട്ടു.

ന്യായാധിപ  ആകുന്നതിന് മുമ്പുതന്നെ, ഓരോ പക്ഷത്തിനും വേണ്ടി വാദിക്കുന്ന ഒരു അഭിഭാഷകയുടെ  കാഴ്ചപ്പാട് തനിക്കുണ്ടായിരുന്നു എന്നും അവർ വ്യക്തമാക്കി.

 വാൻ ടൈൻ സ്വകാര്യമായും സർക്കാർ സംവിധാനങ്ങളിലും  സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുക്ക് കൗണ്ടി അസിസ്റ്റന്റ് സ്റ്റേറ്റ് അറ്റോർണിയായി 12 വർഷം സേവനമനുഷ്ഠിച്ച ശേഷം,   ഇല്ലിനോയി സ്റ്റേറ്റ് കൺട്രോളർ ഡാനിയൽ ഡബ്ല്യു. ഹെയ്‌നസിന്റെ പ്രത്യേക ഉപദേശകയായി(സ്പെഷ്യൽ കോൺസൽ) പ്രവർത്തിച്ചിരുന്നു.

അപ്പീൽ കോടതിയിൽ നിരവധി കേസുകൾ വാദിക്കുകയും  നൂറുകണക്കിന് കേസുകൾ വിചാരണ ചെയ്തിട്ടുമുള്ള അനുഭവപരിചയമുണ്ട്. സിവിൽ ഡിവിഷനിലെ കുക്ക് കൗണ്ടി ഹോസ്പിറ്റലിനെതിരായ മെഡിക്കൽ ദുരുപയോഗ കേസുകൾ വാദിക്കുന്നതിനിടയിൽ ക്രിമിനൽ ഡിവിഷനിൽ അക്രമാസക്തരായ കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്താണ് വാൻ ടൈൻ ശ്രദ്ധിക്കപ്പെട്ടത്.

2017 മുതൽ റിച്ചാർഡ് എം. ഡെയ്‌ലി സെന്ററിലെ ലോ ഡിവിഷൻ, ലോ ജൂറി ട്രയൽ അസൈൻമെന്റ് എന്നിവയിലാണ് വാൻ ടൈൻ നിയമിതയായത്. ചിക്കാഗോയിലെ ജുവനൈൽ കോടതിയിലെ ചൈൽഡ് പ്രൊട്ടക്ഷൻ ഡിവിഷനിൽ പ്രവർത്തിച്ചിട്ടുണ്ട്.

തിരഞ്ഞെടുക്കപ്പെട്ടാൽ, വ്യത്യസ്ത വംശീയതയുള്ള അസ്സോസിയേറ്റ് ജഡ്ജ്മാർക്കുവേണ്ടി വോട്ട് ചെയ്ത് നിലവിലെ കോടതി സംവിധാനത്തിന്റെ രൂപഘടന മാറ്റാൻ  സഹായിക്കണമെന്ന്  തനിക്ക്  ആഗ്രഹമുണ്ടെന്ന്  അവർ പറഞ്ഞു.

ഇൻഡോ-അമേരിക്കൻ ഡെമോക്രാറ്റിക് ഓർഗനൈസേഷന്റെ മുൻ ജോയിന്റ് ട്രഷറർ ഉൾപ്പെടെ നിരവധി അസോസിയേഷനുകൾ, ഓർഗനൈസേഷനുകൾ, കമ്മിറ്റികൾ എന്നിവയുടെ ഭാഗമാണ്  വാൻ ടൈൻ. ഏഷ്യൻ അമേരിക്കൻ ഡെമോക്രാറ്റിക് ഓർഗനൈസേഷന്റെ ബോർഡ് അംഗം , ഇന്ത്യൻ-അമേരിക്കൻ ബാർ അസോസിയേഷന്റെ ചിക്കാഗോ ചാപ്റ്ററിന്റെ സ്ഥാപക അംഗം എന്നീ നിലകളിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയുമായി അടുത്ത ബന്ധം നിലർത്തുന്ന വ്യക്തികൂടിയാണ് വാൻ ടൈൻ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക