കർഷകൻ (ദീപ ബിബീഷ് നായർ)

Published on 23 November, 2021
കർഷകൻ (ദീപ ബിബീഷ് നായർ)
കീറി വിണ്ടുനിന്ന പാടം
കരിഞ്ഞുണങ്ങും നാളുകൾ
കാലവർഷപ്പെയ്ത്തിലല്ലോ
കായലാകും കാഴ്ചകൾ

കാലമേ നീ തച്ചുടച്ചു
കരുതലിൻ്റെ വിത്തുകൾ
കരളു നോവും കാഴ്ചയായി
കതിരഴുകും വയലുകൾ

കൈയ്യിലെ തഴമ്പുകൾ
കറപിടിച്ച വിരലുകൾ
കലപ്പയിൽ തുടങ്ങിവച്ച
കർഷകൻ്റെ നോവുകൾ

കഴുത്തറുക്കും പലിശകൾ
കാലനാകും കാഴ്ചകൾ
കണ്ണുനീരിന്നുപ്പുരസം
കുടിച്ചു തീർക്കും രാവുകൾ

കരുണയേകും മനസുകൾ
കൈപിടിച്ചുയർത്തുവിൻ
കേരളത്തിൻ കലവറകൾ
കനകമായി വിളയുവാൻ


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക