Image

സാജന്‍ മാത്യുസിന്റെ പൊതുദർശനം ശോകനിർഭരമായി,  സംസ്കാരം  ബുധനാഴ്ച 

 (ഷാജീ രാമപുരം) Published on 23 November, 2021
സാജന്‍ മാത്യുസിന്റെ പൊതുദർശനം ശോകനിർഭരമായി,  സംസ്കാരം  ബുധനാഴ്ച 

ഡാളസ്: കഴിഞ്ഞ ബുധനാഴ്ച  അക്രമിയുടെ വെടിയേറ്റ് മരണപ്പെട്ട  സാജന്‍ മാത്യുസിന്റെ പൊതുദർശനം ശോകനിർഭരമായി.

അകാലത്തിൽ പിരിഞ്ഞ പ്രിയപ്പെട്ടവന് അഞ്ജലി അർപ്പിക്കുവാൻ വൻജനാവലി എത്തി. ഒട്ടേറെ പ്രമുഖർ സാജന്റെ ജീവിതവും ജീവിതകാലത്തു മറ്റുള്ളവരിലുണ്ടാക്കിയ സ്വാധീനവും വേർപാട് അവശേഷിപ്പിച്ച ശൂന്യതയും അനുസ്മരിച്ചു. 

ഡാളസിലെ മലയാളീ സമൂഹത്തെ കൂടാതെ പ്രദേശവാസികൾ ഉൾപ്പടെയുള്ളവർ സാജന് കണ്ണീർ പുഷ്പങ്ങളുമായി അഞ്ജലി അർപ്പിക്കാൻ എത്തി. 

സാജന്‍ മാത്യുവിന്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക്  സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെടും.

കോഴഞ്ചേരി ചെറുകോൽ കലപ്പമണ്ണിപ്പടി ചരുവേല്‍ വീട്ടിൽ പരേതരായ സി.പി മാത്യുവിന്റെയും, സാറാമ്മയുടെയും മകനും ഡാളസ് സെഹിയോൻ മാർത്തോമ്മ ചർച്ച്   ഇടവകാംഗവുമാണ്  സാജൻ.

നവംബർ 24 ബുധൻ (നാളെ) രാവിലെ 10 മണിക്ക്  സെഹിയോൻ മാർത്തോമ്മപ്പള്ളിയിൽ (3760 14th St, Plano, Tx 75074)   വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക് ശേഷം പ്ലാനോയിൽ ഉള്ള ടെഡ് ഡിക്കി ഫ്യൂണറൽ ഹോം സെമിത്തേരിയിൽ  (2128, 18th St, Plano, Tx 75074) സംസ്കരിക്കും. സംസ്കാര ശുശ്രുഷകൾക്ക് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ് മുഖ്യ കാർമ്മികത്വം വഹിക്കും

കുറ്റപ്പുഴ മോഴച്ചേരിൽ പരേതനായ എം. സി വർഗീസിന്റെയും, അന്നമ്മ വർഗീസിന്റെയും മകളായ മിനി സജിയാണ് ഭാര്യ. ഫേബാ സാറാ സാജൻ, അലീന ആൻ സാജൻ എന്നിവർ മക്കളും, അനീഷ് മരുമകനും ആണ്.

സംസ്കാര ശുശ്രുഷകൾ www.provisiontv.in എന്ന വെബ്സൈറ്റിലൂടെ ദർശിക്കാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക