Image

ബ്രയാന്‍ ലോണ്‍ട്രിയുടെ മരണം ആത്മഹത്യയായിരുന്നുവെന്ന് അറ്റോര്‍ണി

പി.പി.ചെറിയാന്‍ Published on 24 November, 2021
ബ്രയാന്‍ ലോണ്‍ട്രിയുടെ മരണം ആത്മഹത്യയായിരുന്നുവെന്ന് അറ്റോര്‍ണി
ന്യൂയോര്‍ക്ക് : ഗാബി പെറ്റിറ്റോയുടെ (22) കൊലപാതകത്തിന് പോലീസ് അന്വേഷിച്ചിരുന്ന കാമുകന്‍ ബ്രയാന്‍ ലോണ്‍ട്രി കൊല്ലപ്പെട്ട നിലയില്‍ പിന്നീട് കണ്ടെത്തിയത് സ്വയം തലക്ക് തിരയൊഴിച്ചായിരുന്നുവെന്ന് ഓട്ടോപ്‌സി റിപ്പോര്‍ട്ട്.
 
നവംബര്‍ 23 ചൊവ്വാഴ്ചയാണ് ബ്രയാന്‍ ലോണ്‍ട്രിയുടെ അറ്റോര്‍ണി ഇത് സംബന്ധിച്ച് സ്ഥിരീകരണം ന്ല്‍കിയത്.
 
കാമുകന്‍ ബ്രയാനുമൊത്ത് അമേരിക്കന്‍ പര്യടനത്തിന് മിനിവാനില്‍ പുറപ്പെട്ട ഗാബി 2021 സെപ്റ്റംബറിലാണ് അപ്രത്യക്ഷയായത്. സെപ്റ്റംബര്‍ 19ന് ഇവരുടെ മൃതദ്ദേഹം കൊല്ലപ്പെട്ട നിലയില്‍ വയോമിംഗില്‍ കണ്ടെത്തുകയായിരുന്നു. ഗാബിയുടെ മരണം കൊലപാതകമാണെന്നും, ഉത്തരവാദി കാമുകന്‍ ബ്രയാനാണെന്നും കണ്ടെത്തിയ പോലീസ് ബ്രയാനെ പ്രതിചേര്‍ത്ത് കേസ്സെടുത്തു. ഇതിനെ മാതാപിതാക്കള്‍ താമസിക്കുന്ന ഫ്‌ളോറിഡായില്‍ എത്തിചേര്‍ന്ന ബ്രയാന്‍ പിന്നീട് അപ്രത്യക്ഷമാകുകയായിരുന്നു. ആഴ്ചകളോളം നീണ്ട അന്വേഷണത്തിനൊടുവില്‍ ഒക്ടോബര്‍ 20ന് ബ്രയാന്റേതെന്ന് കരുതുന്ന മൃതദ്ദേഹം ഫ്‌ളോറിഡാ നോര്‍ത്ത് പാര്‍ക്കില്‍ നിന്നും കണ്ടെടുത്തു. ചീഞ്ഞഴുകിയിരുന്ന മൃതദ്ദേഹം ഓട്ടോപ്‌സിക്കയച്ച് മരണകാരണം പോലീസ് കണ്ടെത്തിയത്. സ്വയം തലയില്‍ വെടിയുതിര്‍ത്തിട്ടെന്നായിരുന്നു.
 
അമേരിക്കന്‍ പര്യടനത്തിനിടയില്‍ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടാകുകയും, ബ്രയാന്‍ ഗാബിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് പോലീസ് കേസ്സ്. വിവാഹത്തിനു മുമ്പുള്ള പ്രണയത്തിന്റെ മറ്റൊരു ദുരന്തമായാണ് ഇവരുടെ മരണം വിലയിരുത്തപ്പെടുന്നത്.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക