Image

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് തിരഞ്ഞെടുപ്പ് ഡിസംബര്‍ 18ന് . ചെറിയാന്‍ ചൂരനാട് ചീഫ് ഇലക്ഷന്‍ ഓഫീസര്‍

പി.പി.ചെറിയാന്‍ Published on 24 November, 2021
കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് തിരഞ്ഞെടുപ്പ് ഡിസംബര്‍ 18ന് . ചെറിയാന്‍ ചൂരനാട് ചീഫ് ഇലക്ഷന്‍ ഓഫീസര്‍
ഡാളസ് : ഡാളസ് കേരള അസ്സോസിയേഷന്‍ 2022-2024 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വാര്‍ഷീക പൊതുയോഗം ഡിസംബര്‍ 18 ശനിയാഴ്ച 3.30ന് കേരള അസ്സോസിയേഷന്‍ ഓഫീസില്‍ വെച്ചു നടക്കുന്നതാണെന്ന് സെക്രട്ടറി പ്രദീപ് നാഗന്തലില്‍ അറിയിച്ചു.

ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് എല്ലാ സ്ഥാനങ്ങളിലേക്കും, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ഒരു സ്ഥാനത്തേക്കുമാണ് തിരഞ്ഞെടുപ്പു നടക്കുക.

നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാനദിവസം ഡിസംബര്‍ 4 ശനിയാഴ്ച 5 മണിക്ക് പിന്‍വലിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 7 ചൊവ്വാഴ്ച 5 മണി.
നാമനിര്‍ദ്ദേശ പത്രിക ഡാളസ് കേരള അസ്സോസിയേഷന്‍ ഓഫീസില്‍ നിന്നും ലഭിക്കും. ചീഫ് ഇലക്ഷന്‍ ഓഫീസറുടെ പേരില്‍ മെയ്ല്‍, ഇമെയ്ല്‍, ഇന്‍പേഴ്‌സണ്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ടതാണ്.

ചെറിയാന്‍ ചൂരനാട്(ചീഫ് ഇലക്ഷന്‍ കമ്മീഷ്‌നര്‍), പീറ്റര്‍ നെറ്റോ(ഇലക്ഷന്‍ കമ്മറ്റി മെമ്പര്‍), വി.എസ്. ജോസഫ്(മെമ്പര്‍) എന്നിവരാണ് തിരഞ്ഞെടുപ്പിന്റെ ചുമതലകള്‍ നിര്‍വഹിക്കുക.
അപേക്ഷ അയയ്‌ക്കേണ്ട മേല്‍വിലാസം

3621 ബ്രോഡ് വേ ബില്‍ഡിംഗ്, ഗാര്‍ലാന്റ്, ടെക്‌സസ്,
എല്ലാ അസ്സോസിയേഷന്‍ അംഗങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി സെക്രട്ടറി പ്രദീപ് നാഗന്തൂലില്‍ അറിയിച്ചു.

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് തിരഞ്ഞെടുപ്പ് ഡിസംബര്‍ 18ന് . ചെറിയാന്‍ ചൂരനാട് ചീഫ് ഇലക്ഷന്‍ ഓഫീസര്‍കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് തിരഞ്ഞെടുപ്പ് ഡിസംബര്‍ 18ന് . ചെറിയാന്‍ ചൂരനാട് ചീഫ് ഇലക്ഷന്‍ ഓഫീസര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക