Image

ഇന്ത്യയിലിപ്പോള്‍ ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യമില്ല; മൂന്നാം തരംഗത്തിന് സാധ്യതയില്ല: എയിംസ് ഡയറക്ടര്‍

Published on 24 November, 2021
ഇന്ത്യയിലിപ്പോള്‍ ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യമില്ല; മൂന്നാം തരംഗത്തിന് സാധ്യതയില്ല: എയിംസ് ഡയറക്ടര്‍
ന്യൂദല്‍ഹി: ഇന്ത്യയില്‍ ഇപ്പോള്‍ കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യമില്ലെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. വാക്‌സിന്‍ എല്ലാവര്‍ക്കുമെത്തിക്കാനാണ് ഇപ്പോള്‍ ശ്രദ്ധിക്കേണ്ടതെന്നും ഭീകരമായ ഒരു കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത രാജ്യത്ത് ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞ് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

”വലിയ എണ്ണത്തില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. സീറോ-പോസിറ്റിവിറ്റി നിരക്കും കൂടുതലാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നമുക്ക് ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യമില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

എന്നാല്‍ ഭാവിയില്‍ നമുക്കിത് ആവശ്യമായി വന്നേക്കാം. കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്റെ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസ് എത്തിക്കുന്നതിനാണ് ഇപ്പോള്‍ പ്രധാന്യം കൊടുക്കേണ്ടത്. അതിന്റെ എണ്ണം വര്‍ധിക്കും തോറും ഒരു രാജ്യമെന്ന നിലയില്‍ നമ്മള്‍ കൂടുതല്‍ സുരക്ഷിതരാവും,” ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക