FILM NEWS

ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ ഈ.മ.യൗ, യൂറോപ്യന്‍ യൂണിയന്‍ ചലച്ചിത്രോത്സവത്തില്‍

Published

on

കൊച്ചി ; 26-ാമത്‌ യൂറോപ്യന്‍ യൂണിയന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാള ചിത്രം ഈ.മ.യൗവും. ഓണ്‍ലൈനായി നവംബര്‍ ഒന്നിന് ആരംഭിച്ച ചലചിത്രോത്സവം 30വരെ തുടരും. കാണികള്‍ക്ക് വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് യൂറോപ്യന്‍ സിനിമയിലെ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള ചിത്രങ്ങള്‍ ആസ്വദിക്കാം.

 ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ ഇന്ത്യയിലെ 49-രാജ്യാന്തര ചലചിത്രോല്‍സവത്തില്‍ മികച്ച സംവിധാനത്തിനും മികച്ച നടനുമുള്ള അവാര്‍ഡുകള്‍ നേടിയിരുന്നു. 48-ാമത് കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡിലും മികച്ച സംവിധാകനുള്ള ബഹുമതി കരസ്ഥമാക്കിയിരുന്നു.

ചെല്ലാനം കടപ്പുറത്തെ ലത്തീന്‍ കത്തോലിക്ക സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് ഈ.മ.യൗ വിന്റെ കഥ. വാവച്ചന്‍ എന്ന കല്ലാശാരിയെ ചുറ്റിയാണ് കഥ. വീട്ടില്‍ വൈകിയെത്തുകയും പെട്ടെന്ന് മരിക്കുകയും ചെയ്യുന്നു ആശാരി. മരണത്തിന് മുമ്പ് ഈശി എന്ന തന്റെ മകനോട് തന്റെ സംസ്‌കാര ചടങ്ങിനെ കറിച്ചുള്ള സ്വപനങ്ങള്‍ അയാള്‍ പങ്കുവയ്‌ക്കുന്നുണ്ട്. ഗംഭീര സംസ്‌കാരം ഈശിയും ഉറപ്പു നല്‍കുന്നു. വാവച്ചന്റെ പെട്ടെന്നുള്ള മരണത്തോടെ ഈശി എല്ലാ ബഹുമതികളോടും ആചാരങ്ങളോടും കൂടിയുള്ള സംസ്‌കാരത്തിന് തയ്യാറെടുക്കുന്നു. എന്നാല്‍ പിതാവിനോടുള്ള മകന്റെ ഈ സ്‌നേഹത്തിന് പല ഭാഗങ്ങളില്‍ നിന്നും തടസങ്ങള്‍ നേരിടുകയാണ്.
ഒരു മാസം നീളുന്ന യൂറോപ്യന്‍ ചലചിത്രോല്‍സവത്തില്‍ എട്ടു വിഭാഗങ്ങളിലായി 37 ഭാഷകളില്‍ നിന്നും 60 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്

ഫിലിം ഫെസ്റ്റിവല്‍ ടിക്കറ്റുകളും അനുബന്ധ പരിപാടികളും കാണികള്‍ക്ക് സൗജന്യമാണ്. ഡെലിഗേഷന്‍ വെബ്‌സൈറ്റിലൂടെയും സോഷ്യല്‍ മീഡിയ ചാനലുകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്‌താല്‍ 30വരെ സൗകര്യം പോലെ എപ്പോള്‍ വേണമെങ്കിലും ചിത്രങ്ങള്‍ കാണാം. 

രജിസ്റ്റര്‍ ചെയ്യാൻ   https://www.festivalscope.com/page/euffindiaawindowtoeurope/  സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍: https://euffindia.com/.
Read more: https://www.deshabhimani.com/cinema/ee-ma-yau-european-union-film-festival/984351
 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജോണ്‍ എബ്രഹാം മലയാളത്തില്‍ നിര്‍മാതാവാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

അർച്ചന സുശീലൻ വിവാഹിതയായി; വരൻ പ്രവീൺ നായർ

ജോബ് കുര്യന്റെ ശബ്ദത്തില്‍ 'ഹൃദയ'ത്തിലെ രണ്ടാം ഗാനം; ഏറ്റെടുത്ത് ആരാധകര്‍

കത്രീന കൈഫ് -വിക്കി കൗശൽ വിവാഹം ഒ.ടി.ടിയില്‍, വാഗ്ദാനം 100 കോടി !

പടം നന്നായിരുന്നിട്ടുകൂടി മോശമാണെന്ന് എഴുതി വിടുകയാണ്: സുരേഷ് കുമാര്‍

ലാലേട്ടനെ കണ്ടു പഠിക്കണം ; ബാഹുബലി താരം പ്രഭാസിനെ വിമര്‍ശിച്ച് ഗണേഷ് കുമാര്‍

പുഷ്പ യില്‍ വില്ലനായി മാസ് ലുക്കില്‍ ഫഹദ് ഫാസില്‍

വിമര്‍ശനം പൊതുവേദിയില്‍ അവതരിപ്പിക്കാന്‍ മന്ത്രി മുഹമ്മദ്‌ റിയാസിന്റെ ക്ഷണം സ്വീകരിച്ച്‌ ജയസൂര്യ

'അമ്മ'ക്കെതിരെ ഷമ്മി തിലകന്‍

ജാക്വലിന്‍ ഫെര്‍ണാണ്ടസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്; വിദേശ യാത്ര തടഞ്ഞു

ക്വാറന്റീന്‍ ലംഘനം ; കമല്‍ഹാസനെതിരെ ആരോഗ്യ വകുപ്പ്

അഭിഭാഷക ജോലിക്കൊപ്പം സിനിമയും മുന്നോട്ട് കൊണ്ടുപോകുമെന്ന് ബിനീഷ് കോടിയേരി

ആ തെറികള്‍ പുതുതായി കണ്ടുപിടിച്ചതല്ലെന്ന് ചെമ്പന്‍ വിനോദ്

വിക്കി കൗശലും കത്രീന കൈഫും അതീവരഹസ്യമായി രജിസ്റ്റര്‍ വിവാഹം നടത്തി !

'അമ്മ'യെ വീണ്ടും മോഹന്‍ലാല്‍ തന്നെ നയിക്കും

നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി

രസകരമായ യാത്രയൊരുക്കി 'ഭീമന്റെ വഴി'

മാസും ക്ലാസുമായി റോയൽ സിനിമാസ്

'ക്ഷമിക്കണം, ആരാണ് ഈ ഷാരൂഖ് ഖാന്‍?'; ഗൂഗിൾ സെർച്ച് ചെയ്ത് നടി വിറ്റ്‌നി കമ്മിങ്‌സ്

ഉടുമ്ബ് ഉടന്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന്

സേതുരാമയ്യരുടെ പുതിയ ടീമില്‍ രമേഷ് പിഷാരടിയും

14 വര്‍ഷങ്ങള്‍ക്ക് ശേഷം നിത്യദാസ് തിരിച്ചെത്തുന്നു ' പള്ളിമണിയി' യിലൂടെ

മരയ്ക്കാറിനോട് അത് ചെയ്യുന്നത് മാനുഷിക വിരുദ്ധമെന്ന് പ്രിയദര്‍ശന്‍

ചിയാന്‍ 61; പാ രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ നായകന്‍ വിക്രം

സൗന്ദര്യ മത്സരത്തില്‍ മകള്‍ ഫസ്റ്റ് റണ്ണറപ്, സന്തോഷം പങ്കുവെച്ച്‌ ആശ ശരത്ത്

കത്രീന - വിക്കി വിവാഹം ഒന്‍പതിന്; വിവാഹം നടക്കുന്ന ഹോട്ടല്‍ പരിസരത്ത് ഡ്രോണ്‍ പറക്കുന്നത് കണ്ടാല്‍ വെടിവച്ചിടും

മരയ്ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങള്‍ നല്ല കാര്യമെന്ന് ഹരീഷ് പേരടി

'ദ റെയില്‍വേ മെന്‍'; ഭോപ്പാല്‍ ദുരന്തം വെബ് സീരീസാകുന്നു

'മരയ്ക്കാര്‍' ക്ലൈമാക്സ് യൂട്യൂബില്‍ ചോര്‍ന്നു

'മരക്കാര്‍' പ്രദർശനത്തിനെത്തിയതിന് പിന്നാലെ പ്രിയദര്‍ശനെതിരേ സൈബറാക്രമണം

View More