Image

'മിസ്റ്റര്‍ ബീന്‍' കാര്‍ അപകടത്തില്‍ മരിച്ചതായി ട്വീറ്റ്, ഇത് ചതിയെന്ന് ആരാധകർ

Published on 24 November, 2021
'മിസ്റ്റര്‍ ബീന്‍' കാര്‍ അപകടത്തില്‍ മരിച്ചതായി ട്വീറ്റ്, ഇത് ചതിയെന്ന്  ആരാധകർ
മിസ്റ്റര്‍ ബീന്‍ കഥാപാത്രത്തിന് ജീവന്‍ പകര്‍ന്ന അതുല്യ പ്രതിഭ റൊവാന്‍ ആറ്റ്കിന്‍സണ്‍ മരിച്ചുവെന്ന തരത്തില്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റുകള്‍  ആരാധകരെ ആശങ്കയിലാഴ്ത്തി.

2017ല്‍ ഫോക്‌സ് ന്യൂസിന്റെ ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ട വ്യാജ വാര്‍ത്തയുടെ ഭാഗമാണ് ഇപ്പോള്‍ മിസ്റ്റര്‍ ബീന്‍ മരിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന ട്വീറ്റുകളുമെന്നാണ് ഹോളിവുഡ് അറിയിക്കുന്നത്. റൊവന്‍ അറ്റ്കിന്‍സണ്‍ ഒരു കാര്‍ അപകടത്തില്‍ മരിച്ചുവെന്നാണ് ട്വീറ്റ് അവകാശപ്പെട്ടിരുന്നത്.

താരത്തിന്റെ മരണവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള ട്വീറ്റ് തുറക്കുമ്പോള്‍ ഒരു പേജിലേക്ക് റീഡയറക്ട് ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. പേജ് തുറന്ന് വരുമ്പോള്‍ ഒരു ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്യാന്‍ പറയുന്നതും കാണാം. അതിനാല്‍ തന്നെ സോഷ്യല്‍മീഡിയ ഉപയോക്താക്കളെ കബിളിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സാമൂഹ്യവിരുദ്ധര്‍ ഉണ്ടാക്കിയതാകാം താരത്തിന്റെ മരണത്തെ കുറിച്ചുള്ള ട്വീറ്റെന്ന് മുന്നറിയിപ്പുകളും സോഷ്യല്‍മീഡിയയിലുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക