Image

കുട്ടികൾക്ക് വാക്സിൻ നൽകുന്നത്  പുതിയ വകഭേദങ്ങൾ തടയാൻ സഹായകമാകുമെന്ന് പഠനം 

Published on 24 November, 2021
കുട്ടികൾക്ക് വാക്സിൻ നൽകുന്നത്  പുതിയ വകഭേദങ്ങൾ തടയാൻ സഹായകമാകുമെന്ന് പഠനം 

കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ നൽകുന്നത് അവരെ രോഗബാധയിൽ നിന്ന് സംരക്ഷിക്കാൻ മാത്രമല്ല, കൊറോണ വൈറസ് കൂടുതൽ അപകടകരമായ വകഭേദങ്ങൾ പടരുന്നതിൽ നിന്ന് തടയാനും കൂടിയാണ്. കമ്മ്യൂണിറ്റിയെ ഒന്നാകെ സംരക്ഷിക്കാനും ഇത് പ്രധാനമാണ്. കോവിഡിനെ തോൽപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് പ്രതിരോധ കുത്തിവയ്പ്പ്. ഏവരും ഇതിനായി ഒരേമനസ്സോടെ  പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്.
യുഎസിലെ 5 മുതൽ 11 വയസ്സ് വരെ പ്രായമുള്ള 28മില്യൺ കുട്ടികളാണ് വാക്സിൻ സ്വീകരിക്കാൻ അർഹത നേടിയിട്ടുള്ളത്. എല്ലാ മുതിർന്നവർക്കും ബൂസ്റ്റർ ഷോട്ടുകൾ നൽകുന്നത്  യു.എസ് വെള്ളിയാഴ്ച അംഗീകരിച്ചതും  പുതിയ അണുബാധയുടെ സാധ്യതകൾ കുറയ്ക്കുന്നതിന് സഹായിക്കും.
കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നത് നിശ്ശബ്ദമായ വ്യാപനം കുറയ്ക്കും. കാരണം, മിക്ക കുട്ടികളും  വൈറസ് ബാധിക്കുമ്പോൾ നേരിയ ലക്ഷണങ്ങൾ പോലും കാണിക്കാറില്ല. വൈറസ് അദൃശ്യമായി പടരുന്നത് രോഗം  ശമിക്കാതെ പോകുന്നതിന് കാരണമാകുമെന്നും കൂടുതൽ പേരിലേക്ക് വ്യാപിക്കാൻ ഇടയാക്കുമെന്നും  ശാസ്ത്രജ്ഞർ പറയുന്നു. മാത്രമല്ല, 
പുതിയ വേരിയന്റുകളുടെ സാധ്യതകളും  ഉയരുന്നു. ദുർബലമായ പ്രതിരോധശേഷിയുള്ള ആളുകളിൽ വേരിയന്റുകൾ ഉയർന്നുവരാനുള്ള സാധ്യത കൂടുതലാണ്. 

മഹാമാരിയുടെ  ഗതിയെ കുട്ടികൾ എത്രമാത്രം സ്വാധീനിച്ചു എന്നതിൽ ഗവേഷകർക്ക് വിയോജിപ്പുണ്ട്. വൈറൽ വ്യാപനത്തിന് അവ കാര്യമായ സംഭാവന നൽകിയിട്ടില്ലെന്ന് ആദ്യകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ആൽഫയും ഡെൽറ്റയും പോലുള്ള വകഭേദങ്ങൾ  പടർത്തുന്നതിൽ കുട്ടികൾ ഈ വർഷം  പ്രധാന പങ്ക് വഹിച്ചുവെന്ന് ചില വിദഗ്ധർ പറയുന്നു.
സർവ്വകലാശാലകളുടെയും മെഡിക്കൽ ഗവേഷണ സ്ഥാപനങ്ങളുടെയും കോവിഡ്  സിനാരിയോ മോഡലിംഗ് ഹബ്ബിന്റെ കണക്കുകൾ പ്രകാരം, കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നത് വൈറസിനെതിരെയുള്ള  മുന്നോട്ടുള്ള ചെറുത്തുനില്പിൽ വലിയ  മാറ്റമുണ്ടാക്കും. 
പുതിയ വേരിയന്റുകളൊന്നും ഉണ്ടായില്ലെങ്കിൽ,ഈ നവംബർ മുതൽ മാർച്ച് 12, 2022 വരെയുള്ള കാലയളവിൽ, 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്നതിലൂടെ 430000 കേസുകൾ ഒഴിവാക്കാനാകും.
 ഡെൽറ്റയെക്കാൾ 50% കൂടുതൽ വ്യാപനശേഷിയുള്ള വകഭേദം പ്രത്യക്ഷപ്പെട്ടാൽ, 860,000 കേസുകൾ ഒഴിവാക്കപ്പെടുമെന്നും  പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറയുന്നു.
ഡെൽറ്റയാണ് നിലവിൽ ആധിപത്യം പുലർത്തുന്ന വകഭേദം. അമേരിക്കയിൽ റിപ്പോർട് ചെയ്യപ്പെടുന്ന കൊറോണ വൈറസ്  കേസുകളിൽ 99% ത്തിലധികവും ഡെൽറ്റ മൂലമാണ്. ഇത് എന്തുകൊണ്ടാണെന്ന്  ശാസ്ത്രജ്ഞർക്ക് കൃത്യമായി ഉറപ്പില്ലെന്ന് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയിലെ പകർച്ചവ്യാധി വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക