ഓസ്‌ട്രേലിയന്‍ മലയാളി കൂട്ടായ്മയില്‍ ഭക്തിഗാന ആല്‍ബം പുറത്തിറക്കി

Published on 24 November, 2021
 ഓസ്‌ട്രേലിയന്‍ മലയാളി കൂട്ടായ്മയില്‍ ഭക്തിഗാന ആല്‍ബം പുറത്തിറക്കി


അഡ്ലൈഡ്: ഓസ്‌ട്രേലിയന്‍ മലയാളി കൂട്ടായ്മയില്‍ പ്രശസ്ത പിന്നണി ഗായകന്‍ ജി.വേണുഗോപാല്‍ പാടി അഭിനയിച്ച മൂകമായ് എന്ന ഭക്തിഗാന ആല്‍ബം പുറത്തിറക്കി. സംഗീത സംവിധാന രംഗത്ത് 40 വര്‍ഷത്തെ പരിചയമുള്ള ശിവദാസ് വാര്യര്‍ മാഷ് ഈണം നല്‍കിയ പാട്ടുകള്‍ക്ക് വരികളെഴുതി ചിത്രീകരണ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അഡ്‌ലൈഡില്‍ താമസിക്കുന്ന വിളയില്‍ സ്വദേശി അനീഷ് നായരാണ്.

അജു ജോണ്‍, ജിജോ സെബാസ്റ്റ്യന്‍ റഫീക്ക് അഹമ്മദ്, റിസാന്‍ജെയ്‌നി, ദിലീപ് ബാബു സുഗീഷ് കുഞ്ഞിരാമന്‍ എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിച്ച സംഗീത ആല്‍ബത്തില്‍, ജി.വേണുഗോപാലിനു പുറമെ ജോസഫ് ജോയ്, അനില്‍ കരിങ്ങന്നൂര്‍, അഖില ഗോവിന്ദ്, ദേവ ന ന്ദന്‍ ഉണ്ണിത്താന്‍ മാസ്റ്റര്‍ റാം സായി അനീഷ്, മഹേഷ് മാത്യു ,സായി സരസ്വതി എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്.


ഓസ്‌ട്രേലിയയുടെ വിവിധ പ്രദേശങ്ങളിലും, മൂകാംബികയിലുമായാണ് ഇതിലെ ദൃശ്യ മനോഹര രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളത്.

എബി പൊയ്ക്കാട്ടില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക