വാക്‌സിന്‍ എടുത്തവര്‍ക്ക് ഡിസംബര്‍ ഒന്നുമുതല്‍ ഓസ്‌ട്രേലിയയിലെത്താം

Published on 24 November, 2021
 വാക്‌സിന്‍ എടുത്തവര്‍ക്ക് ഡിസംബര്‍ ഒന്നുമുതല്‍ ഓസ്‌ട്രേലിയയിലെത്താം


സിഡ്‌നി: കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിസംബര്‍ ഒന്നുമുതല്‍ ഓസ്‌ട്രേലിയയിലെത്താന്‍ അനുമതി നല്‍കുമെന്നു പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍.

രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ചാല്‍ വിദ്യാര്‍ഥികള്‍ക്കും വ്യവസായ വിസ കൈവശമുള്ളവര്‍ക്കും അഭയാര്‍ഥികള്‍ക്കുമുള്‍പ്പെടെ ഡിസംബര്‍ ഒന്നുമുതല്‍ ഓസ്‌ട്രേലിയയിലെത്താം. സന്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിന് വിദഗ്ധതൊഴിലാളികളും വിദ്യാര്‍ഥികളും തിരിച്ചെത്തേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.കോവിഡിനെത്തുടര്‍ന്ന് 2020 മേയിലാണ് വിദേശികള്‍ക്ക് രാജ്യത്തെത്തുന്നതിനു വിലക്കുകൊണ്ടുവന്നത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക