Image

യുക്മ ദേശീയ കലാമേള - 2021 രജിസ്‌ട്രേഷന്‍ നവംബര്‍ 28 വരെ നീട്ടി

Published on 24 November, 2021
 യുക്മ ദേശീയ കലാമേള - 2021 രജിസ്‌ട്രേഷന്‍ നവംബര്‍ 28 വരെ നീട്ടി


ലണ്ടന്‍: പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് നെടുമുടിവേണു നഗറില്‍ ഡിസംബറില്‍ രണഭേരി ഉയരുന്‌പോള്‍ കലാമേളയില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ സാവകാശം വേണമെന്ന അംഗ അസോസിയേഷനുകളുടെ അഭ്യര്‍ഥന പ്രകാരം രജിസ്‌ട്രേഷനുള്ള സമയപരിധി നീട്ടുവാന്‍ യുക്മ ദേശീയ സമിതി തീരുമാനിച്ചു. ഇതിന്‍ പ്രകാരം യുക്മ ദേശീയ കലാമേളയില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ നവംബര്‍ 28 ഞായറാഴ്ച രാത്രി 12 വരെ സമയം അനുവദിച്ചു. മുന്‍പ് പ്രഖ്യാപിച്ചിരുന്നതു പ്രകാരം കലാമേളയില്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള സമയപരിധി ഇന്നലെ അവസാനിച്ച പശ്ചാത്തലത്തിലാണ് തീയതി നീട്ടിയത്. വീഡിയോ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ഡിസംബര്‍ 5 ഞായറാഴ്ചയില്‍ നിന്നും ഡിസംബര്‍ 12 ഞായറാഴ്ച രാത്രി 12 വരെയും നീട്ടിക്കൊടുത്തിട്ടുണ്ട്.

2021 യുക്മ ദേശീയ കലാമേളയില്‍ പങ്കെടുക്കുവാന്‍ മത്സരാര്‍ഥികളില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബുദ്ധിമുട്ടുകള്‍ പരമാവധി ഒഴിവാക്കുവാന്‍ ഇത്തവണ മത്സരാര്‍ഥികള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യുവാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.

കോവിഡ് മഹാമാരി പൂര്‍ണമായും വിട്ടൊഴിയാതെയുള്ള പ്രതിസന്ധിയുടെ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന പശ്ചാത്തലത്തില്‍, സാങ്കേതികവിദ്യകളുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് കഴിഞ്ഞ വര്‍ഷത്തെപ്പോലെ 2021 കലാമേളയും സംഘടിപ്പിച്ചിരിക്കുന്നത്.

മലയാള സിനിമാ നാടകരംഗത്തെ മണ്‍മറഞ്ഞ അതുല്യ പ്രതിഭ നെടുമുടി വേണുവിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള നെടുമുടി വേണു നഗറിലാണ് (വെര്‍ച്വല്‍) പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട്, നാടക അരങ്ങുകളില്‍ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ബഹുമുഖ പ്രതിഭ നടന വിസ്മയം നെടുമുടി വേണുവിനോടുള്ള ഓരോ മലയാളിയുടെയും ആദരവ് അര്‍പ്പിച്ചുകൊണ്ട് പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള ന്ധനെടുമുടി വേണു നഗര്‍ന്ധ എന്ന് നാമകരണം ചെയ്തത്.


ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജഐംപി സോഫ്‌റ്റ്വെയര്‍ എന്ന കന്പനി യുക്മക്ക് വേണ്ടി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് വെര്‍ച്വല്‍ കലാമേളയുടെ രജിസ്‌ട്രേഷന്‍ മുതല്‍ സമ്മാനദാനം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും ഏകോപിക്കുന്നത്. യുക്മ സൗത്ത് ഈസ്റ്റ് റീജണ്‍ മുന്‍ സെക്രട്ടറിയും യുക്മ സഹയാത്രികനും കൂടിയായ ജോസ് പിഎമ്മിന്റ ഉടമസ്ഥതയിലുള്ള സ്ഥാപനമായ jmpsoftware.co.uk നഴ്‌സിംഗ് ഏജന്‍സികള്‍ക്കായി റോട്ടാ മൊബൈല്‍ ആപ്പും വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഈ വര്‍ഷം മത്സരാര്‍ഥികള്‍ക്ക് കലാമേളയില്‍ പങ്കെടുക്കുവാന്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുനതിനാല്‍, ഏതെങ്കിലും മത്സരാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷനുമായോ മറ്റു എന്തെങ്കിലും തരത്തിലുമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയാണെങ്കില്‍ കലാമേളയുടെ ചുമതലയുള്ള നാഷണല്‍ വൈസ് പ്രസിഡന്റ് ലിറ്റി ജിജോയെ (07828424575), കലാമേളയുടെ രജിസ്‌ട്രേഷന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സെക്രട്ടറി സാജന്‍ സത്യന്‍ (07946565837) എന്നിവരെയോ ദേശീയ ഭാരവാഹികളെയോ ബന്ധപ്പെടാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക