Gulf

സീറോ മലബാര്‍ ഇടവക പ്രഖ്യാപനത്തിന് ഒരുങ്ങി ലീഡ്‌സ്

Published

on



ലീഡ്‌സ്: സെന്റ് മേരിസ് സീറോ മലബാര്‍ മിഷനിലെ അംഗങ്ങളുടെ ദീര്‍ഘകാല സ്വപ്നമായിരുന്ന സ്വന്തമായൊരു ദേവാലയമെന്ന ആഗ്രഹത്തിന് നവംബര്‍ 28 ഞായറാഴ്ച സാക്ഷാത്കാരമാകും. ഞായറാഴ്ച 10ന് നടക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേ സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ അധ്യക്ഷന്‍ മാര്‍ . ജോസഫ് സ്രാന്പിക്കല്‍ ദേവാലയ ഉദ്ഘാടനം നിര്‍വഹിക്കുകയും ഇടവകയായി ഉയര്‍ത്തുന്ന പ്രഖ്യാപനം നടത്തുകയും ചെയ്യും.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍ മോണ്‍. ജിനോ അരിക്കാട്ടും വിവിധ മിഷനുകളുടെ ഡയറക്ടര്‍മാരായുള്ള വൈദികര്‍, സന്യസ്തര്‍ മറ്റു അല്‍മായ നേതാക്കള്‍ തുടങ്ങിയവരും ഇടവകാംഗങ്ങള്‍ക്കൊപ്പം തിരുകര്‍മ്മങ്ങളിലും ദേവാലയ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ചടങ്ങുകളിലും സംബന്ധിക്കും. ഇടവകയായി ഉയര്‍ത്തപ്പെടുന്ന ദേവാലയം സെന്റ് മേരിസ് ആന്റ് സെന്റ് വില്‍ഫ്രഡ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് എന്നാവും നാമകരണം ചെയ്യപ്പെടുക.

കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ലീഡ്‌സ് കേന്ദ്രമായുള്ള സീറോമലബാര്‍ സമൂഹം ഉപയോഗിച്ചിരുന്ന ദേവാലയം തന്നെയാണ് ലീഡ്‌സ് രൂപതയില്‍ നിന്ന് വാങ്ങി സ്വന്തമാക്കിയിരിക്കുന്നത് . ലീഡ്‌സ് രൂപത വെസ്റ്റ് യോര്‍ക്ക് ഷെയറിലെയും നോര്‍ത്ത് യോര്‍ക്ക് ഷെയറിലെ ചില ഭാഗങ്ങളിലുമുള്ള സീറോമലബാര്‍ കത്തോലിക്കരുടെ ആത്മീയ ആവശ്യങ്ങള്‍ക്കായി നല്‍കിയ ദേവാലയത്തില്‍ കഴിഞ്ഞ 6 വര്‍ഷങ്ങളായി എല്ലാ ദിവസങ്ങളിലും സിറോമലബാര്‍ ആരാധന ക്രമത്തിലുള്ള കുര്‍ബാനയും മറ്റ് തിരു കര്‍മ്മങ്ങളും നടന്നു വരുന്നു . 2018 ഡിസംബര്‍ 9 -ന് സീറോ മലബാര്‍ സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സെന്റ് മേരീസ് മിഷന്‍ പ്രഖ്യാപിച്ചതിനുശേഷമാണ് സ്വന്തമായൊരു ദേവാലയം സ്വന്തമാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

ഞായറാഴ്ച 10ന് ആചാരപരമായ പ്രദക്ഷണത്തോടെ ചടങ്ങുകളും , തിരുകര്‍മ്മങ്ങളും ആരംഭിക്കും. ദേവാലയ ഉദ്ഘാടനത്തിനും ഇടവക പ്രഖ്യാപനത്തിനുശേഷം എല്ലാവര്‍ക്കുമായി സ്‌നേഹവിരുന്ന് ഒരുക്കിയിട്ടുണ്ട്. യോര്‍ക്ക് ഷെയറിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ ചിരകാല അഭിലാഷമായ ദേവാലയത്തിന്റെ ഉദ്ഘാടനത്തില്‍ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യു മുളയോലില്‍ അഭ്യര്‍ത്ഥിച്ചു. ഇടവക പ്രഖ്യാപനത്തിനായി പള്ളി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത് . ദേവാലയ ഉദ്ഘാടനവും, തിരുകര്‍മ്മങ്ങളും ലൈവ് ആയി സംപ്രേഷണം ചെയ്യുന്നതാണ്.


ടോമി അടാട്ട് ചാക്കോ

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ചാന്‍സലറാകാന്‍ ഒലാഫ് ഷോള്‍സിന് എസ്പിഡി പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ

കോവിഡ്: പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഇറ്റലി കര്‍ശനമാക്കി

നഴ്‌സിംഗ് ജോലി: നോര്‍ക്കയും ജര്‍മനിയും കരാറില്‍ ഒപ്പുവച്ചു

ജര്‍മനിയില്‍ നിര്‍ബന്ധിത വാക്‌സിനേഷന്‍ നിയമമായേക്കും

യുക്മ ദേശീയ കലാമേള - 2021 രജിസ്‌ട്രേഷന്‍ നവംബര്‍ 28 വരെ നീട്ടി

യൂറോപ്പ് വീണ്ടും കോവിഡിന്റെ പിടിയില്‍; 5 മുതല്‍ 9 വരെ പ്രായമുള്ള കുട്ടികളില്‍ രോഗബാധ കൂടുതല്‍

മാത്യു പാറ്റാനി കൊളോണില്‍ അന്തരിച്ചു

ജര്‍മനിയില്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് ശന്പളം ലഭിച്ചേക്കില്ല

ഇറ്റലിയില്‍ കോവിഡ് ഗ്രീന്‍ പാസ് നിയമങ്ങള്‍ കര്‍ശനമാക്കി

യൂറോപ്പ് വീണ്ടും കോവിഡ് ഭീതിയില്‍; വാക്‌സിനേഷന്‍ കുറഞ്ഞത് വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ധര്‍

ജര്‍മനിയില്‍ കാര്‍ണിവലിന് തുടക്കമായി

മോദിക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ യാത്രയയപ്പ്

ലുഡ്വിഗ്‌സ്ഹാഫനില്‍ പരുമലപ്പെരുനാള്‍ നവംബര്‍ 6 ന്

12ാമത് യുക്മ ദേശീയ കലാമേള 2021 വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ഡിസംബറില്‍

രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ 13ന്; അനുഹ്രഹ സാന്നിധ്യമായി മാര്‍ സ്രാന്പിക്കല്‍ ബഥേല്‍ സെന്ററില്‍

ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷന് പുതു നേതൃത്വം

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ അവാര്‍ഡ്ദാന സമ്മേളനവും ലോഗോ പ്രകാശനവും നടത്തി

ജര്‍മനിയില്‍ കോവിഡ് വ്യാപന നിരക്ക് വീണ്ടും ഉയര്‍ന്നു

ലക്‌സംബര്‍ഗില്‍ കഞ്ചാവ് വളര്‍ത്തല്‍ നിയമവിധേയമാക്കി

സ്വീഡിഷ് ചലച്ചിത്രമേളയില്‍ പുരസ്‌കാര നിറവില്‍ മലയാളിയും

യു.കെയിലെ 'പുതുപ്പള്ളി'യിൽ ജെ എസ് വി ബി എസ് ഒക്ടോബര് 30-നു

ഓസ്ട്രിയ സര്‍ക്കാരിന്റെ മാധ്യമ വിഭാഗത്തിന്റെ തലവനായി മലയാളി യുവാവ്

യുകെയിലെ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം ഒക്ടോ: 15,16,17 തീയതികളില്‍

വോയ്‌സ് ഓഫ് വയനാട് ഇന്‍ യുകെ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ 'കണിക്കൊന്ന' പഠനോത്സവത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം നവ്യാനുഭവമായി

നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന് നവ നേതൃത്വം

സീറോ മലബാര്‍ സഭയുടെ വിവാഹ ഒരുക്ക സെമിനാര്‍ നവംബര്‍ 4,5,6 തീയതികളില്‍

വിയന്നയില്‍ ഉപരിപഠനത്തിനെത്തിയ ജോബിന്‍ രാജുവിന് യൂറോപ്യന്‍ യൂണിയന്റെ ഫെലോഷിപ്പ്

സമീക്ഷ യുകെ ഗ്ലോസ്റ്റര്‍ ഷെയര്‍ ബ്രാഞ്ചിന് പുതു നേതൃത്വം

ഒക്ടോബര്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 9ന്

View More