Image

അവള്‍ ഒറ്റയ്ക്കാണ്, ഞാനും പോകും: മോഫിയയുടെ പിതാവിന്റെ പോസ്റ്റ് വേദനയായി

Published on 25 November, 2021
അവള്‍ ഒറ്റയ്ക്കാണ്, ഞാനും പോകും: മോഫിയയുടെ പിതാവിന്റെ പോസ്റ്റ് വേദനയായി
ആലുവ; ഗാര്‍ഹിക പീഡനത്തിന് ഇരയായ നിയമവിദ്യാര്‍ത്ഥി മോഫിയ പര്‍വീണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ പിതാവിന്റെ വേദനയോടെയുള്ള ഫേസ്ബുക്ക് പോസ്റ്റ്. പിതാവ് ദില്‍ഷാദ് പങ്കുവച്ച വാക്കുകളാണ് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും നോവാകുന്നത്.

മകള്‍ തന്റെ കരളിന്റെ ഒരു ഭാ?ഗമായിരുന്നെന്നും അവളുടെ അടുത്തേക്ക് താനും പോകും എന്നാണ് അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചത്.

ദില്‍ഷാദിന്റെ കുറിപ്പ്

'എന്റെ മോള്‍ കരളിന്റെ ഒരു ഭാഗം. ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്. മോള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്. എന്നും എന്നും ഞാനായിരുന്നു മോള്‍ക്കു തുണ. എന്തു പ്രശ്‌നമുണ്ടെങ്കിലും മോള്‍ പപ്പാ എന്നൊരു വിളിയാണ്. അവിടെയെത്തും ഞാന്‍. മോള്‍ക്കു സോള്‍വ് ചെയ്യാന്‍ പറ്റാത്ത എന്തു പ്രശ്‌നത്തിനും എന്നെ വിളിക്കും. പക്ഷേ, ഇതിനു മാത്രം വിളിച്ചില്ല. പപ്പെടെ ജീവന്‍ കൂടി വേണ്ടെന്നു വിചാരിച്ചിട്ടുണ്ടാവും. പക്ഷേ, ഞാന്‍ വിട്ടുകൊടുക്കാന്‍ തയാറല്ല. ദൈവമായിട്ടു പിടിപാട് കുറവാണ്. എന്നാലും ഒന്നു ട്രൈ ചെയ്തു നോക്കാം'. ദില്‍ഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക