Image

പ്രവാസി സംരംഭകര്‍ക്ക് രണ്ടുകോടിരൂപവരെ വായ്പയുമായി കെ.എസ്.ഐ.ഡി.സി

Published on 25 November, 2021
പ്രവാസി സംരംഭകര്‍ക്ക് രണ്ടുകോടിരൂപവരെ വായ്പയുമായി കെ.എസ്.ഐ.ഡി.സി
തിരുവനന്തപുരം: കോവിഡ് മൂലം ജോലിനഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ സംരംഭകര്‍ക്ക് രണ്ടുകോടിരൂപവരെ വായ്പ നല്‍കാന്‍ കെ.എസ്.ഐ.ഡി.സി തീരുമാനം.

സര്‍ക്കാര്‍ പ്രഖ്യാപിച്ച സമാശ്വാസ പദ്ധതിപ്രകാരം കെ.എസ്.ഐ.ഡി.സി.യും നോര്‍ക്കയുമാണ് ഇതിന് സഹായംനല്‍കുന്നത്. അഞ്ചുശതമാനം പലിശനിരക്കില്‍ രണ്ടുകോടിവരെയാണ് വായ്പ അനുവദിക്കുക.

വ്യവസായ വികസന കോര്‍പ്പറേഷനും നോര്‍ക്കയും ചേര്‍ന്നാണ് പദ്ധതിനിര്‍വഹണം. പണം ലഭ്യമാക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്കുമായി കെ.എസ്.ഐ.ഡി.സി.യും നോര്‍ക്കയും ധാരണാപത്രം ഒപ്പിട്ടു.

രണ്ടുവര്‍ഷമെങ്കിലും വിദേശത്ത് ജോലിചെയ്തവരും നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കുമാണ് അപേക്ഷിക്കാവുന്നത്. ഉത്പാദന-സേവന മേഖലകളില്‍ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് സഹായം അനുവദിക്കുക. 25 ലക്ഷം മുതല്‍ രണ്ടുകോടിരൂപവരെ വായ്പ ലഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക