Image

കോണ്‍ഗ്രസിന് തിരിച്ചടി ; മേഘാലയയില്‍ 12 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു

ജോബിന്‍സ് Published on 25 November, 2021
കോണ്‍ഗ്രസിന് തിരിച്ചടി ; മേഘാലയയില്‍ 12 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു
കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മേഘാലയയില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന എംഎല്‍എമാരില്‍ ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു. മുന്‍ മുഖ്യമന്ത്രി മുകുള്‍ സാംഗ്മ ഉള്‍പ്പെടെ 12 എംഎല്‍എമാരാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകുമെന്നാണ് അറിയുന്നത്. 

ഇതോടെ സംസ്ഥാനത്തെ മുഖ്യമപ്രതിപക്ഷമായി  തൃണമൂല്‍ കോണ്‍ഗ്രസ് മാറി. മുകുള്‍ സാഗ്മയുടെ നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് ദീര്‍ഘനാളായി ദേശീയ നേതൃത്വത്തോട് നീരസമുണ്ടായിരുന്നു. പഞ്ചാബിലെ തെരഞ്ഞെടുപ്പില്‍ ദേശീയ നേതൃത്വം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കവെയാണ് കോണ്‍ഗ്രസിന് മമതബാനര്‍ജി തിരിച്ചടി നല്‍കിയത്. 

ഇത്തരം നീക്കങ്ങള്‍ ദേശീയ തലത്തില്‍ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയ്ക്ക് തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ തവണ ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട മമത ബാനര്‍ജി സോണിയ ഗാന്ധിയെ കണ്ടിരുന്നില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഓരോ തവണ ദില്ലിയില്‍ വരുമ്പോഴും സോണിയ ഗാന്ധിയെ കാണേണ്ട ആവശ്യമില്ലെന്നായിരുന്നു മമതയുടെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക