Image

11 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് തട്ടിക്കൊണ്ട് പോയ മുന്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

ജോബിന്‍സ് Published on 25 November, 2021
11 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് തട്ടിക്കൊണ്ട് പോയ മുന്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
11 വയസ്സുകാരനായ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനായി തട്ടിക്കൊണ്ട് പോയ മുന്‍ മദ്രസാ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്രസയില്‍ പഠനത്തിന് പോകും വഴിയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. മാലൂര്‍ ശിവപുരം സ്വദേശി കൊല്ലന്‍പറമ്പ് ഫൈസലിനെയാണ്(28) കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 17നാണ് കേസിനാസ്പദമായ സംഭവം. മദ്റസയിലേക്ക് പോകുകയായിരുന്ന കുട്ടിയെ പ്രതി ബൈക്കില്‍ കയറ്റി തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. പ്രതിയെ ഇതേ സ്ഥലത്ത് വീണ്ടും കണ്ട കുട്ടി ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുത്ത് പൊലീസിന് കൈമാറുകയായിരുന്നു. 

മദ്രസ അധ്യാപകനായിരുന്ന ഇയാള്‍ക്കെതിരെ 2015ല്‍ മദ്റസാ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ പോക്സോ കേസ് നിലവിലുണ്ട്. മാലൂര്‍ പൊലീസാണ് അന്ന് കേസെടുത്തത്. ഇത്തവണ കുട്ടി നല്‍കിയ ബാക്ക് നമ്പര്‍ വച്ച് അന്വേഷണമാരംഭിച്ച പോലീസ് കാസര്‍ഗോഡ് നീലേശ്വരം പൊലീസിന്റെ സഹായത്തോടെ  പ്രതി ശിവപുരം സ്വദേശി ഫൈസലാണെന്ന് കണ്ടെത്തുകയായിരുന്നു. ഇയാളുടെ ഭാര്യ വീടാണ് നീലേശ്വരത്തുള്ളത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക