Image

നന്ദി, നന്ദി, നന്ദി (ഡോ.നന്ദകുമാര്‍ ചാണയില്‍)

ഡോ.നന്ദകുമാര്‍ ചാണയില്‍ Published on 25 November, 2021
നന്ദി, നന്ദി, നന്ദി (ഡോ.നന്ദകുമാര്‍ ചാണയില്‍)
ഈ വ്യാഴാഴ്ച നാം നന്ദികൊടുപ്പിന്റെ ദിവസമായി ആഘോഷിക്കുകയാണല്ലോ. നന്ദി അല്ലെങ്കില്‍ കൃതജ്ഞത, ദയ, കരുണ, സ്‌നേഹം എന്നീ മാനവിക മൂല്യങ്ങളിലൂടെയാണ് മാനവരാശി നിലനിന്നുപോരുന്നത്. അതേ സമയം ഇന്നും എന്നും നമ്മുടെ നിത്യജീവിതത്തില്‍ കണ്ടുവരുന്ന മറ്റൊരു വശവുമുണ്ട്; ഉപകാരം ചെയ്തവരോട് നന്ദിയില്ലെന്നും മാത്രമല്ല, കൃതഘ്‌നത പ്രത്യുപകാരമായി ദാനം ചെയ്യുന്നവരുമുണ്ട്. ഉപകാരസ്മരണയുള്ളവര്‍ക്കേ നന്ദി എന്ന വാക്ക് ഉരിയാടാന്‍ കഴിയൂ. ചേതമില്ലാത്ത ഉപകാരം പലര്‍ക്കും ചെയ്യാന്‍ കഴിയും എന്നാല്‍ ചേതമുള്ള ഉപകാരം ചെയ്യാന്‍ അല്പം ചില സുമനസ്സുകള്‍ക്കേ സാധിക്കുകയുള്ളൂ. ലോകത്തെമ്പാടുമുള്ള പലപല വിദ്യാലയങ്ങളും ആതുരശുശ്രൂഷാ കേന്ദ്രങ്ങളും, വൃദ്ധസദനങ്ങളും(എല്ലാം എന്നു പറയുന്നില്ല) സന്മനസ്സുള്ള ചില മഹാനുഭാവന്മാരുടെ സംഭാവനകളാണ്. ഇങ്ങിനെയുള്ള സ്ഥാപനങ്ങളിലൂടെ എത്രയെത്ര മനുഷ്യാത്മാക്കളാണ് വിദ്യാഭ്യാസവും തുടര്‍ന്ന് ജീവിതായോധനവും നേടുന്നത്; ആരോഗ്യം വീണ്ടെടുക്കുന്നത്; ആരോരുമില്ലാതെ ഉഴലുമായിരുന്ന വൃദ്ധജനങ്ങള്‍ താങ്ങും തണലും നേടി സംതൃപ്ത ജീവിതം നയിക്കാന്‍ പ്രാപ്തരാവുന്നത് ! ഒരു വശത്ത് കൊല്ലും കൊലയും തട്ടിപ്പും വെട്ടിപ്പും നടമാടുമ്പോള്‍, മറുവശത്ത് സല്‍ക്കര്‍മ്മങ്ങളിലൂടെ മനുഷ്യര്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ സന്നദ്ധതയുള്ളവരുടെ സാന്നിധ്യം കൊണ്ടു മാത്രമാണ് ഇന്നീലോകം നിലനിന്നു പോരുന്നത്. മനുഷ്യര്‍ തമ്മിലും, സമൂഹങ്ങള്‍ തമ്മിലും, രാഷ്ട്രങ്ങള്‍ തമ്മിലും സ്പര്‍ദ്ധകള്‍ തുടര്‍ന്നാല്‍, ആണവശേഷിയുടെ മുഷ്‌ക്കില്‍ ഈ ലോകം തന്നെ തകര്‍ന്നു തരിപ്പണമാകും. അതിനാല്‍ രാഷ്ട്രത്തലവന്മാര്‍ക്കും സാമൂഹിക നേതാക്കള്‍ക്കും ശാന്തിയുടെയും സമാധാനത്തിന്റേയും സഹിഷ്ണുതയുടെയും സമയത്ത് ആത്മാര്‍ത്ഥമായി ഇച്ഛിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ഈ അവസരത്തില്‍ എനിക്ക് നന്ദി പറയാനുള്ളത് 'ഈ മലയാളി'യോടാണ്. അച്ചടി മാധ്യമങ്ങള്‍ ഒട്ടുമുക്കാലും അസ്മതിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ 'ഈ മലയാളി', മലയാളം ഡെയ്‌ലി ന്യൂസ്, ജനനി എന്നീ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നിലനില്‍ക്കുന്നതു കൊണ്ടാണ് എന്നേ പോലുള്ളവര്‍ക്ക് ആശയവിനിമയം ചെയ്യാന്‍ സാധിക്കുന്നത്. ഈ മലയാളിക്കും അതിന്റെ സാരഥികള്‍ക്കും, പ്രത്യേകിച്ച് ശ്രീ.ജോര്‍ജ് ജോസഫിനും എന്റെ നന്ദി.

Join WhatsApp News
THANKS TO NEWYORK 2021-11-25 17:42:58
The Trump Organization and its chief financial officer, Allen Weisselberg, were charged in July in what prosecutors described as a 15-year scheme to compensate top executives of Trump's company "off the books" and help them avoid paying taxes.
NINAN MATHULLAH 2021-11-25 17:49:18
Happy Thanksgiving to all 'emalayalee' friends.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക