ദുല്‍ഖറിന്റെ ഗേള്‍ ഫാന്‍സിന്റെ കമന്റ് കാണുമ്പോള്‍ ഭാര്യ അമാലിന്റെ പ്രതികരണം

ജോബിന്‍സ് Published on 25 November, 2021
ദുല്‍ഖറിന്റെ ഗേള്‍ ഫാന്‍സിന്റെ കമന്റ് കാണുമ്പോള്‍ ഭാര്യ അമാലിന്റെ പ്രതികരണം
കുറുപ്പ് എന്ന പുതിയ ചിത്രത്തിന്റെ വിജയ തിമിര്‍പ്പിലാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇതിനിടെ ഒരു അഭിമുഖത്തില്‍ ഭാര്യ അമാല്‍ സൂഫിയയെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഡിക്യു. 

ഇന്റസ്ട്രിയില്‍ വന്ന് നാലഞ്ച് വര്‍ഷം കഴിഞ്ഞ ശേഷവും തങ്ങള്‍ ഒരുമിച്ച് പുറത്ത് പോകുമ്പോള്‍ ആരെങ്കിലും തനിക്കൊപ്പം ഫോട്ടോ എടുക്കാന്‍ വന്നാല്‍ അമാല്‍ കൗതുകത്തോടെ ചോദിക്കും, ''എന്തിനാ നിനക്കൊപ്പം എല്ലാവരും ഫോട്ടോ എടുക്കാന്‍ വരുന്നത്'' എന്ന്.

താനൊരു നടനല്ലേ, അവര്‍ തന്നെ തിരിച്ചറിയുന്നതാണ് എന്ന് പറയുമ്പോള്‍ അമാല്‍ പറയും, ''ഹൊ ദൈവമേ ഞാന്‍ മറന്ന് പോയി'' എന്ന്. അങ്ങനെയാണ് അമാല്‍. വീട്ടില്‍ വന്നാല്‍ തന്റെ ശരിയായ വശം കാണുന്നത് അമാല്‍ മാത്രമാണ്.
തനിക്ക് കുറേ ഗേള്‍സ് ഫാന്‍സുണ്ട്, നോക്ക് തന്നെ കുറിച്ച് എഴുതിയ കമന്റ് നോക്കൂ എന്നൊക്കെ പറഞ്ഞാല്‍ അമാല്‍ പറയും,

 ''സത്യം എന്താണെന്ന് എനിക്ക് മാത്രമല്ലേ അറിയൂ. അവരെല്ലാം നിങ്ങളെ ശരിക്കും അറിയുകയാണെങ്കില്‍ ഒറ്റ ആരാധികമാരും ഉണ്ടാവില്ല. ഞാന്‍ മാത്രമേ ഉണ്ടാവൂ'' എന്ന്. 

ഇങ്ങനെയാണ് ദുല്‍ഖര്‍ തന്റെ ഭാര്യയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക