Image

ലൈംഗിക പീഡനത്തിനിരയായെന്ന് എഴുതിവെച്ച്‌ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചതിന് പിന്നാലെ അധ്യാപകനും ആത്മഹത്യ ചെയ്തു

Published on 25 November, 2021
ലൈംഗിക പീഡനത്തിനിരയായെന്ന്  എഴുതിവെച്ച്‌ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചതിന് പിന്നാലെ അധ്യാപകനും ആത്മഹത്യ ചെയ്തു
തിരുച്ചി: കാരൂരില്‍ ലൈംഗിക പീഡനത്തിനിരയായി എന്ന് ആത്മഹത്യ കുറിപ്പ് എഴുതിവെച്ച്‌ പ്ലസ് ടു വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചതിന് പിന്നാലെ കുട്ടിയുടെ അധ്യാപകനും ആത്മഹത്യ ചെയ്തു.
തിരുച്ചിയിലെ ഭാര്യ വീട്ടിലാണ് അധ്യാപകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ 19നാണ് സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്.

പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് കാരണം സ്‌കൂളിലെ കണക്ക് അധ്യാപകനാണെന്ന് ആരോപണമുയര്‍ന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് അധ്യാപകന്റെ ആത്മഹത്യ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക