Image

പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍; ചരിത്രത്തില്‍ ആദ്യം, പുതിയ കണക്കുകള്‍ പുറത്ത്

Published on 25 November, 2021
പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍; ചരിത്രത്തില്‍ ആദ്യം, പുതിയ കണക്കുകള്‍ പുറത്ത്
ന്യൂ ഡൽഹി : ഇന്ത്യയിലെ സ്ത്രീപുരുഷ അനുപാതത്തിന്റെ പുതിയ കണക്കുകള്‍ പുറത്ത്. ദേശീയ കുടുംബ ആരോഗ്യ സര്‍വേ പ്രകാരം 1000 പുരുഷന്മാര്‍ക്ക് 1020 സ്ത്രീകളാണുള്ളത്.

നവംബര്‍ 24 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നാഷണല്‍ ഫാമിലി ആന്‍ഡ് ഹെല്‍ത്ത് സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ (എന്‍എഫ്‌എച്ച്‌എസ്) വ്യക്തമാക്കുന്നത്. അതേസമയം, ഈ സംഖ്യകള്‍ വലിയ ജനസംഖ്യയ്ക്ക് ബാധകമാണോ എന്ന് അടുത്ത ദേശീയ സെന്‍സസ് നടത്തുമ്ബോള്‍ മാത്രമേ ഉറപ്പോടെ പറയാന്‍ കഴിയൂ, എന്നിരുന്നാലും പല സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കാര്യം ഇങ്ങനെയാണ്.

2005- 06ല്‍ എന്‍എഫ്‌എച്ച്‌എസ് നടത്തിയ സര്‍വ്വ അനുസരിച്ച്‌, സ്ത്രീ പുരുഷ അനുപാതം (1000 പുരുഷന്മാര്‍ക്ക് 1000 സ്ത്രീകള്‍) തുല്യമായിരുന്നു, എന്നാല്‍ 2015-16ല്‍ അത് 991:1000 ആയി കുറഞ്ഞിരുന്നു. ഇത് ആദ്യമായാണ് എന്‍എഫ്‌എച്ച്‌എസ് നടത്തിയ സര്‍വ്വെയില്‍ സ്ത്രീപുരുഷാനുപാത കണക്കില്‍ സ്ത്രീകളുടെ എണ്ണം കൂടുന്നത്.

ജനനസമയത്ത് മെച്ചപ്പെട്ട ലിംഗാനുപാതവും ഒരു പ്രധാന നേട്ടമാണ്; സെന്‍സസില്‍ നിന്ന് യഥാര്‍ത്ഥ ചിത്രം പുറത്തുവരുമെങ്കിലും, സ്ത്രീ ശാക്തീകരണത്തിനായുള്ള   നടപടികള്‍   ശരിയായ ദിശയിലേക്ക് നയിച്ചുവെന്ന്   ഫലങ്ങള്‍  പറയുന്നുവെ ന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറിയും ദേശീയ ആരോഗ്യ മിഷന്‍ മിഷന്‍ ഡയറക്ടറുമായ വികാസ് ഷീല്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക