Image

56 കാര്‍ഡ് ഗെയിം വിദഗ്ദൻ ജോസ് തറയില്‍ കാനഡയില്‍ അന്തരിച്ചു

Published on 25 November, 2021
56 കാര്‍ഡ് ഗെയിം വിദഗ്ദൻ ജോസ് തറയില്‍ കാനഡയില്‍ അന്തരിച്ചു
കോട്ടയം: ജോസ് തറയില്‍, 80, കാനഡയിൽ അന്തരിച്ചു. പതിനേഴാം വയസില്‍ കാനഡയിലേക്ക് കുടിയേറിയ അദ്ദേഹം  56 കാര്‍ഡ് ഗെയിം പ്രോല്‍സാഹിപ്പിക്കുക ദൗത്യമായി കരുതി

പിതാവ് കോട്ടയത്തെ കാത്തലിക്ക് ക്ലബ് സ്ഥാപകാംഗമായിരുന്നു. ജോസ് തറയിലും അവിടെ 56 കളിച്ചു.

56 കളിയെപറ്റി രണ്ടു പുസ്തകം പ്രസിദ്ധീകരിച്ചു. 2012-ല്‍ ഫണ്ടമെന്റല്‍സ് ഓഫ് 56 കാര്‍ഡ് ഗെയിം പ്രസിദ്ധീകരിച്ചു. 2020-ല്‍ അഡ്വാന്‍സ്ഡ് ബുക്ക് ഇന്‍ 56 പ്രസിദ്ധീകരിച്ചു. രണ്ടു പുസ്തകങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാണ്.

ലോകമെങ്ങും 56 കളി സ്റ്റാന്‍ഡാര്‍ഡൈസ് ചെയ്യാനും ഓണ്‍ലൈന്‍ ബ്രിഡ്ജ് പോലെ അത് ജനകീയവല്ക്കരിക്കാനും അദ്ദേഹം ലക്ഷ്യമിട്ടു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക