Image

ലഹരി മരുന്നുമായി യുവാവും യുവതിയും പിടിയില്‍

Published on 26 November, 2021
ലഹരി മരുന്നുമായി  യുവാവും യുവതിയും പിടിയില്‍
കുമളി: നിരോധിത ലഹരി ഉല്‍പന്നവുമായി യുവാവിനെയും യുവതിയെയും എക്‌സൈസ് സംഘം പിടികൂടി. എറണാകുളം സ്വദേശി ഷെഫിന്‍ മാത്യു (32, കൊടുങ്ങല്ലൂര്‍ സ്വദേശി സാന്ദ്ര (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 6 മില്ലിഗ്രാം എംഡിഎംഎ കണ്ടെടുത്തു.

പരുന്തുംപാറയില്‍ സംശയാസ്പദമായി ഇവരെ കണ്ടെത്തിയ എക്‌സൈസ് സംഘം ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനുള്ളില്‍ പരിശോധന നടത്തിയപ്പോഴാണ് ലഹരിവസ്തു കണ്ടെത്തിയത്. കൂടുതല്‍ ചോദ്യം ചെയ്തതോടെ, കുമളിയില്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയിലും കുറച്ചു ലഹരിവസ്തു സൂക്ഷിച്ചിട്ടുണ്ടെന്നു സമ്മതിച്ചു. തുടര്‍ന്ന് കുമളിയിലെത്തിച്ചു നടത്തിയ പരിശോധനയില്‍ അവിടെനിന്നും ലഹരിവസ്തു കണ്ടെടുത്തു.

 കുമളിയിലെ ഹോട്ടലില്‍ ബുധനാഴ്ചയാണ് ഇരുവരും മുറിയെടുത്തത്. ഇവിടെ നിന്നാണ്  ഇന്നലെ പരുന്തുംപാറ സന്ദര്‍ശിക്കാന്‍ പോയത്.  


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക