Image

ഇന്ത്യന്‍ യുവാവ് മേരിലാന്റില്‍ റോഡ് അപകടത്തില്‍ മരിച്ചു

പി.പി.ചെറിയാന്‍ Published on 26 November, 2021
ഇന്ത്യന്‍ യുവാവ് മേരിലാന്റില്‍ റോഡ് അപകടത്തില്‍ മരിച്ചു
മേരിലാന്റ് : ഇന്ത്യയില്‍ നിന്നും രണ്ടു വര്‍ഷം മുമ്പു ജോലിയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ എത്തിയ യുവാവ് മേരിലാന്റില്‍ ഉണ്ടായ റോഡപകടത്തില്‍ കൊല്ലപ്പെട്ടു.
നവംബര്‍ 19 ന് നടന്ന സംഭവത്തെ തുടര്‍ന്ന് മരിച്ച യുവാവിന്റെ മൃതദ്ദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ സഹായം കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു. നോര്‍ത്ത് അമേരിക്കാ തെലങ്ക് അസ്സോസിയേഷന്‍ നേതാക്കള്‍ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

2017 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇറ്റലിയില്‍ നിന്നും ഹോസ്പിറ്റാലിറ്റി ആന്റ് ടൂറിസത്തില്‍ ബിരുദാന്തര ബിരുദം നേടിയ യുവാവാണ്. 2018 ല്‍ അമേരിക്കയിലെത്തി ഇവന്റ് മാനേജറായി ജോലി ചെയ്തു വരികയായിരുന്നു.

ശേഖര്‍ മസലി(28)യാണ് റോഡ് ക്രോസ് ചെയ്യുമ്പോള്‍ എസ്.യു.വി. വാഹനം തട്ടി മരിച്ചത്.
ഹവാര്‍ഡ് കൗണ്ടി ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നാട്ടിലേക്ക് മൃതദ്ദേഹം കൊണ്ടുപോകുന്ന ചിലവിലേക്കായി സുഹൃത്തുക്കള്‍ ഗൊഫണ്ട് മീ ആരംഭിച്ചു. ഇതുവരെ 30,000 ഡോളര്‍ 600 ല്‍ പരം ആളുകളില്‍ നിന്നും ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ശേഖറിന്റെ ആകസ്മിക നിര്യാണത്തില്‍ നോര്‍ത്ത് അമേരിക്കാ തെലുങ്ക് അസ്സോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക