Image

ജോണ്‍സണ്‍ ആന്റ് ജോണ്‍സന്‍ സിങ്കിള്‍ ഡോസ് വാക്‌സിനു അംഗീകാരം നല്‍കുന്ന ആദ്യരാജ്യമായി കാനഡ

പി.പി.ചെറിയാന്‍ Published on 26 November, 2021
ജോണ്‍സണ്‍ ആന്റ് ജോണ്‍സന്‍ സിങ്കിള്‍ ഡോസ് വാക്‌സിനു അംഗീകാരം നല്‍കുന്ന ആദ്യരാജ്യമായി കാനഡ
ടൊറന്റൊ: ജോണ്‍സണ്‍ ആന്റ് ജോണ്‍സന്‍ സിങ്കിള്‍ ഡോസ് കൊറോണ വാക്‌സിന് അംഗീകാരം നല്‍കുന്ന ലോകത്തിന്റെ ആദ്യ രാഷ്ട്രമായി കാനഡ.
ന്യൂജേഴ്‌സി ആസ്ഥമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി അധികൃതരാണ് ഇതു സംബന്ധിച്ചു ഔദ്യോഗീക പ്രഖ്യാപനം നടത്തിയത്.
 
കോവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തിനു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് ലഭിച്ച വലിയൊരു അംഗീകാരമാണിതെന്നും ഏജന്‍സി ചൂണ്ടികാട്ടി.
 
ജോ.ജോ. കോവിഡ് വാക്‌സിനെ കുറിച്ചുള്ള പഠനം കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് 85 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ജൊജൊ വൈസ് ചെയര്‍മാന്‍ പോള്‍ സ്റ്റൊഫന്‍സ് പറഞ്ഞു.
 
ഈ വാക്‌സിന്റെ ഉപയോഗം ഹോസ്പിറ്റലൈസേഷനും, മരണ നിരക്കും കുറക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
 
മൊഡേര്‍ണ, ഫൈസര്‍ വാക്‌സിനുകളും 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും നല്‍കുന്നതിന് കാനഡ ഹെല്‍ത്ത് ഓഫീഷ്യല്‍സ് ഇതിനകം തന്നെ അനുമതി നല്‍കിയിട്ടുണ്ട്.
 
കാനഡയുടെ വാക്‌സിനേഷന്‍ റേറ്റ് 75 ശതമാനം കവിഞ്ഞിട്ടുണ്ട്. കാനഡയില്‍ പാന്‍ഡമിക്ക് ആരംഭിച്ചതിനുശേഷം 1772319 കോവിഡ് കേസ്സുകളും, 29555 മരണവും സംഭവിച്ചതായി ആരോഗ്യവകുപ്പു അധികൃതര്‍ വെളിപ്പെടുത്തി.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക