Image

ഡബ്ലിയൂഎംസി കേരളത്തില്‍ ഏഴ് ഭവനങ്ങള്‍ നിര്‍മ്മിച്ച് ഭവനരഹിതര്‍ക്ക് കൈമാറുന്നു

ഏബ്രഹാം തോമസ് Published on 26 November, 2021
ഡബ്ലിയൂഎംസി കേരളത്തില്‍ ഏഴ് ഭവനങ്ങള്‍ നിര്‍മ്മിച്ച് ഭവനരഹിതര്‍ക്ക് കൈമാറുന്നു
ഭവനം എന്ന സ്വപ്‌നസാക്ഷാത്കാരം പ്രതീക്ഷിച്ച് കഴിയുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കുക വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രധാനകര്‍ത്തവ്യങ്ങളിലൊന്നാണ്. ഈ പദ്ധതിയുടെ വിജയത്തിനായി മുന്നോട്ടിറങ്ങിയിരിക്കുകയാണ് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അമേരിക്ക റീജിയണും റീജിയണിലെ ഡാലസ്, ഡിഎഫ്ഡബ്ലിയൂ, നോര്‍ത്ത് ടെക്‌സസ് എന്നീ പ്രൊവിന്‍സുകളും. നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്ന ഭവനദാന പദ്ധതി അവലോകനം ചെയ്യുവാനും ഡാലസ് നഗരസമൂഹത്തിലെ ഡബ്ലിയുഎംസി പ്രോവിന്‍സുകള്‍ സന്ദര്‍ശിച്ച അമേരിക്ക റീജിയണ്‍ വൈസ് പ്രസിഡന്റ് മാത്യൂസ് ഏബ്രഹാമിനെ സ്വാഗതം ചെയ്യുവാനും ഡബ്ലിയുഎംസി റിച്ചാര്‍ഡ്‌സണ്‍, ഡാലസിലെ മസാല ട്വിസ്റ്റ് റെസ്റ്റോറന്റ് ഹാളില്‍ യോഗം ചേര്‍ന്നു. പ്രാരംഭ പരിചയപ്പെടുത്തലുകള്‍ എംസിയായി പ്രവര്‍ത്തിച്ച ഡാലസ് പ്രോവിന്‍സ് ചെയര്‍മാന്‍ അലക്‌സ് അലക്‌സാണ്ടര്‍ നിര്‍വഹിച്ചു. സ്വാഗതം ചെയത അമേരിക്ക റീജിയണ്‍ ചെയര്‍മാന്‍ ഭവന നിര്‍മ്മാണ ദാന പരിപാടിയെക്കുറിച്ച് വിവരിച്ചു. ഷിക്കാഗോ പ്രോവിന്‍സ് ആറ് വീടുകളുടെ നിര്‍മ്മാണവും ഡാലസ് ഒരു വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും മറ്റൊരു ഭവനം കൂടി നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. ഈ വീടിന്റെ നിര്‍മ്മാണചെലവുകള്‍ക്കായി ആദ്യചെക്ക് നല്‍കി ഡിഎഫ്ഡബ്ലിയൂ പ്രൊവിന്‍സ് ചെയര്‍മാന്‍ പ്രൊഫസര്‍ ജോയ് പല്ലാട്ടുമഠം ഉദ്ഘാടനം നിര്‍വഹിച്ചു. അമേരിക്കന്‍ ബില്‍ഡേഴ്‌സിന്റെ സിഇഓയും ഡാലസ് പ്രൊവിന്‍സ് പ്രവര്‍ത്തക സമിതി അംഗവുമായ ജോണ്‍ പി വര്‍ഗീസും മറ്റുള്ളവരും ഭവന നിര്‍മ്മാണത്തിന് സംഭാവന നല്‍കി.

മുഖ്യാതിഥി മാത്യൂസ് ഏബ്രഹാമിനെ ഗ്ലോബല്‍ വൈസ് പ്രസിഡന്റ്(ഓര്‍ഗനൈസേഷന്‍) പിസിമാത്യൂ പരിചയപ്പെടുത്തുകയും പൊന്നാട അണിയിക്കുകയും ചെയ്തു. മാത്യൂസ് ഏബ്രഹാമുമായി തനിക്ക് വ്യക്തിപരമായുള്ള ബന്ധവും ഡബ്ലിയുഎം.സി.ക്ക് വേണ്ടി നടത്തുന്ന സേവനങ്ങളും പിസിമാത്യൂ വിവരിച്ചു.

മാത്യൂസ് ഏബ്രഹാമിന് ആശംസകള്‍ നേര്‍ന്ന് ഡിഎഫ്.ഡബ്ലിയൂ പ്രൊവിന്‍സ് വൈസ് ചെയര്‍പേഴ്‌സണ്‍ ശാന്താപിള്ള, അമേരിക്ക റീജിയണ്‍ ട്രഷറര്‍ സെസില്‍ ചെറിയാന്‍, ഇലക്ഷന്‍ കമ്മീഷ്ണര്‍ ചെറിയാന്‍ അലക്‌സാണ്ടര്‍, നോര്‍ത്ത് ടെക്‌സസ് പ്രവര്‍ത്തക സമിതി അംഗം പ്രിയാ ചെറിയാന്‍, ഏബ്രഹാം തോമസ് എന്നിവര്‍ സംസാരിച്ചു. ആശംസകള്‍ക്ക് മാത്യൂസ് ഏബ്രഹാം സമുചിതമായി മറുപടി നല്‍കി. അമേരിക്ക റീജിയണ്‍ അസോസിയേറ്റ് സെക്രട്ടറി ഷാനു രാജന്‍ നന്ദി പ്രകടനം നടത്തി. അത്താഴത്തിന് ശേഷം യോഗം പിരിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക