EMALAYALEE SPECIAL

ഹലാലും ഹറാമും മാങ്ങാതൊലിയും (ചാണക്യന്‍)

ചാണക്യന്‍

Published

on

ഹലാല്‍: അത് ഭൂമിയിലെ ഏറ്റവും വലിയ സംഭവമാണെന്നും അതില്ലാതെ വ്യാപാരവും വ്യവസായവും ഒന്നും നടക്കില്ലെന്നും ഉള്ള നറേറ്റിവുകള്‍ കഴിഞ്ഞ ഒന്നുരണ്ടു ആഴ്ചയായി കണ്ടു ബോധ്യപ്പെട്ടു. അതിലൊന്നും യാതൊരു തര്‍ക്കവുമില്ല. ഗള്‍ഫിലേക്ക് കയറ്റിവിടാന്‍ ഒരു ഓര്‍ഡര്‍ കിട്ടിയാല്‍ ഞാന്‍ ഗണപതി വിഗ്രഹത്തിനു മേലെയും ഹലാല്‍ സ്റ്റിക്കര്‍ ഒട്ടിച്ചു വിടും.  അതൊന്നുമല്ല ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്.

നിങ്ങള്‍ ഇന്‍ക്വിസിഷനെപ്പറ്റി കേട്ടിട്ടുണ്ടോ?
ആ പരിപാടി പോപ്പ് ഗ്രിഗറി ഒന്പതാമന്റെ കാലത്ത് തുടങ്ങിവെച്ചു എന്നാണ് പറയുന്നത്. ഞാനതു വിശ്വസിക്കുന്നില്ല. അദ്ദേഹം മുന്‍ഗാമികളെ കുറെയൊക്കെ കോപ്പി ചെയ്യുകയായിരുന്നു. കള്ളന്‍, കൊലപാതകി, പറ്റിപ്പ്കാരന്‍, പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവന്‍ എന്നിവര്‍ക്കൊന്നുമായിരുന്നില്ല അക്കാലത്തെ കഠിനമായ ശിക്ഷ ലഭിച്ചിരുന്നത്. മതത്തെയും പള്ളിയെയും പുരോഹിതനെയും ചോദ്യം ചെയ്യുന്നവര്‍ക്കായിരുന്നു.

പീലിംഗ് എന്നൊരു ശിക്ഷാവിധി ഉണ്ടായിരുന്നു. ഒരാളെ പിടിച്ചു കെട്ടി ജീവനോടെ തൊലിയുരിക്കും. അതാണ് ശിക്ഷ. പക്ഷെ പലപ്പോഴും ഈ മതനിന്ദ കേസില്‍ കുറ്റാരോപിതനെ അല്ല ഇപ്രകാരം തൊലി ഉരിക്കുക, അയാളുടെ കണ്മുന്‍പില്‍ വച്ച് പ്രായമാവാത്ത, യാതൊരു തെറ്റും ചെയ്യാത്ത അയാളുടെ മക്കളെ ആയിരിക്കും.

ഇതൊക്കെ ഭൂമിക്കു നന്മ ചെയ്യാന്‍ മാത്രം പിറന്ന മതങ്ങള്‍ പലതവണ ചെയ്തിട്ടുള്ള കാര്യമാണ്. റഫറന്‍സ് ഞാന്‍ തരേണ്ട കാര്യമില്ല, ഈ കാലത്ത് ആര്‍ക്കുവേണേലും ഈസിയായി കിട്ടാവുന്നതേയുള്ളൂ. ഇനി കിട്ടിയില്ലെങ്കില്‍ എന്നെ വിളിച്ചോ.

ഈ മാതിരി കിരാതരെ  കണ്ണുമടച്ചു വിശ്വസിക്കുന്നതിനെയാണ് നിങ്ങള്‍ സിമ്പിളായി മതവിശ്വാസം എന്ന് പറയുന്നത്. അത് അത്യാവശ്യമായി സംരക്ഷിക്കപ്പെടണം എന്ന് പറയുന്നതിനേക്കാള്‍ വലിയ കോമഡി ഒന്നുമില്ല.

ഹലാല്‍ ഭക്ഷണം അതുമൂലമുണ്ടായ പന്നിയിറച്ചി വിവാദം.: എരുമേലി സ്‌കൂളിലെ രാജു ജോസഫ് എന്ന അധ്യാപകന്‍ അടിയും കൊണ്ട് ജോലിയും പോയി നാട്ടിലിറങ്ങാന്‍ വയ്യാത്ത അവസ്ഥയില്‍ എവിടെയോ കഴിയുന്നു.

2014 ജൂലൈ മാസത്തിലാണ് ഈ എരുമേലി പോര്‍ക്ക് കലാപം ഉണ്ടാവുന്നത്. എരുമേലി സ്‌കൂളിലെ എന്‍.സി.സി മാഷ് മുസ്ലിം വിദ്യാര്‍ത്ഥികളോട് നേരത്തെ വീട്ടില്‍ പൊയ്‌ക്കോളൂ ഇവിടെ സ്‌കൂളില്‍ ഒരു പാര്‍ട്ടി ഉണ്ട് അവിടെ പോര്‍ക്ക് വിഭവവുമുണ്ട് എന്ന് പറയുന്നു

ഈ പാര്‍ട്ടി നടത്തുന്നത് ഈ പറഞ്ഞ മാഷല്ല, സ്‌കൂള്‍ അധികൃതരുമല്ല, സ്‌കൂളിന്റെ കെട്ടിടം പണിത കോണ്‍ട്രാക്ടറാണ്. അയാള്‍ ഓര്‍ഡര്‍ ചെയ്ത കാറ്ററിങ് യൂണിറ്റ് പോര്‍ക്കും കൂടെ കൊണ്ടുവന്നു. റംസാന്‍ മാസമാണ്, മുസ്ലിം കുട്ടികള്‍ അത് കഴിക്കാന്‍ പാടില്ല എന്ന് കരുതി ആ എന്‍.സി.സി മാഷ് അക്കാര്യം തന്റെ ശിഷ്യരോട് പറഞ്ഞു. ഒരു മുസ്ലിം പോലും പന്നിയിറച്ചി അറിഞ്ഞോ അറിയാതെയോ കഴിക്കേണ്ടി വന്നില്ല.

നേരത്തെ വീട്ടിലെത്തിയ ഏതോ ഒരു കുട്ടി സ്‌കൂളില്‍ പോര്‍ക്ക് വിതരണം ചെയ്യുന്നു എന്ന് പറയുന്നു. ഒരു മണിക്കൂറിനകം ആ സ്‌കൂളിന് മുന്നില്‍ ആള്‍കൂട്ടം രൂപപ്പെടുന്നു, ഈരാറ്റുപേട്ടയില്‍ നിന്നും വണ്ടിയില്‍ ആളുകള്‍ വന്നു എന്നാണ് അന്ന് അവിടുത്തെ ഒരു പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞത്. ആ മാഷേ തല്ലി പഞ്ചറാക്കി. അയാളുടെ ജോലിയും പോയി. ക്രിസ്ത്യന്‍ പള്ളിക്കാര്‍ അടികൊണ്ട മാഷേ നടുവിന് തൊഴിച്ചാണ് ജോലിയില്‍ നിന്നും വെളിയില്‍ കളഞ്ഞത്.

മുസ്ലിം കുട്ടികളെ പോര്‍ക്ക് തീറ്റിച്ചു എന്നായിരുന്നു പിറ്റേ ദിവസം വാര്‍ത്ത പോലും വന്നത്. ആ വാര്‍ത്തകള്‍ ഇപ്പഴുമുണ്ട്.

ജോസഫ് മാഷേ പോലെ കഥയെഴുതാനോ ബുക്കിറക്കാനോ ഈ പീറ്റി മാഷിന് കഴിവില്ലായിരുന്നു. അയ്യാളിപ്പോള്‍ എന്ത് ചെയ്യുന്നു എന്നുപോലും അറിയില്ല.

ഈ കേസ് വന്നപ്പോള്‍ ഞാന്‍ എനിക്കറിയാവുന്നപോലെ പ്രതികരിച്ചു. ഈ പ്രതികരണം എന്ന് പറഞ്ഞാല്‍ എന്തുവാ? സോഷ്യല്‍ മീഡിയയിലും ട്വിറ്ററിലും ഒക്കെ എഴുതും. പലരെയും ഫോണ്‍ വിളിക്കുകയും ചെയ്തു.
ആ കാലത്ത് ബീഫ് നിരോധനത്തിനെതിരെയും സംഘി മണ്ടത്തരത്തിനെതിരെയും നിരന്തരമായി എഴുതുന്ന കൊണ്ട് ഫ്രണ്ടായ ഒരു ആലുവക്കാരന്‍ കമന്റിലും മെസ്സേജിലും ഒക്കെ വന്നു എന്റെ ഫോണ്‍ നമ്പര്‍ മേടിച്ചു വിളിച്ചു സംസാരിച്ചു.

കേരളത്തില്‍ പബ്ലിക് പ്‌ളേസില്‍ പോര്‍ക്ക് നിരോധനമുണ്ട്. അതിനു നിയമവുമുണ്ട് എന്നാണ് അദ്ദേഹത്തിന്റെ വാദം. എനിക്ക് അങ്ങനെയൊരു നിയമത്തെ പറ്റി അറിയില്ല, ഉണ്ടെങ്കില്‍ തന്നെ ഞാന്‍ അത് അനുസരിക്കാനും തയാറല്ല എന്ന് പറഞ്ഞപ്പോള്‍ ആ ചെങ്ങാതി അണ്‍ഫ്രണ്ട് ചെയ്തു ബ്ലോക്ക് ചെയ്തു പോയി.

ഞങ്ങള്‍ പോര്‍ക്കിനെതിരല്ല, പോര്‍ക്ക് ഞങ്ങളുടെ അമ്മയുമല്ല എന്ന് പറയുന്ന സാധാരണ മുസ്ലീമിനെ ഞാന്‍ വിശ്വാസത്തിലെടുക്കുന്നു. യൂറോപ്പ്, ബ്രിട്ടന്‍, കാനഡ, അമേരിക്ക എന്നിവിടങ്ങളില്‍ ഹലാലും കോഷറും ഉണ്ടെങ്കിലും  എല്ലാവരും മതത്തിനു ഉപരിയായി ഇഷ്ടമുള്ള ഭക്ഷണം വാങ്ങി ഭക്ഷിക്കും. വളരെ ചെറിയ ന്യൂനപക്ഷം മാത്രമേ മത ഭക്ഷണം മാത്രം ഭക്ഷിക്കുന്നവര്‍.

അതേപോലെ പശുവല്ല എന്റെയമ്മ, സരോജിനി എന്നൊരു മനുഷ്യസ്ത്രീ ആണ് പശുവിനെ വയസായാല്‍ കറവ വറ്റിയാല്‍ കൊല്ലണം, ആ ഇറച്ചി തിന്നുകയും വേണം എന്ന് പറയുന്ന സാധാരണ ഹിന്ദു ബീഫ് ഈറ്റേഴ്സ് അല്ല ഗോമാതാ സംഘികള്‍.

ബിജെപി ഭരിക്കുന്ന ഇന്ത്യ  ബീഫ് കയറ്റുമതി ചെയ്യുന്ന ലോക രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ്. വന്‍ കശാപ്പുശാലകള്‍ക്കു അറബി പേരുകള്‍ കൊടുത്തു അവയുടെ ഉടമസ്ഥര്‍ മുസ്ലീമുകള്‍ ആണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്നു. വിദേശത്തേക്ക് ബീഫ് കയറ്റുമതി ചെയ്യുന്ന കമ്പനികളുടെ ഉടമകള്‍ ഹിന്ദുക്കളാണ്. പട്ടിണി പാവങ്ങള്‍ക്ക്  പ്രോട്ടീന്‍ ലഭിക്കുവാനുള്ള മാര്‍ഗമാണ് ബീഫ്.  ബീഫ് നിരോധനം പാവങ്ങളോട് ചെയ്യുന്ന ക്രൂരതയാണ്. ബീഫ് കയറ്റുമതി ചെയ്യുന്ന പണക്കാര്‍ക്ക് കൂടുതല്‍ ലാഭം  ഉണ്ടാക്കനാണ് ബീഫ് നിരോധനം.
----------------------
ഇന്നത്തെ ഫുഡ് സ്ട്രീറ്റ് ഉദ്ദേശിച്ച സ്ഥലത്ത് കൊള്ളാതെ ഗ്യാലറിയില്‍ നിന്നവരുടെ ചന്തിക്കു കൊണ്ടതിന്റെ കാരണം മതം എന്ന ഊളത്തരത്തെ അവകാശം എന്ന് പറഞ്ഞു അഡ്രസ് ചെയ്യാന്‍ ശ്രമിച്ചതാണ്.

ആരും പോര്‍ക്ക് കഴിക്കുന്നതിനു ഞങ്ങള്‍ എതിരല്ല, പക്ഷെ പരസ്യമായി വിളമ്പാന്‍ പാടില്ല പോലും. രാവിലെ പരിപാടിക്ക് പന്തലിടാന്‍ കൂടിയ സുഡാപ്പിയുടെ വൈകിട്ടത്തെ രോദനമാണ്.

എനിക്ക് പറയാനുള്ളത് ഒന്നുകൂടെ പറയുന്നു, മതത്തെ മനുഷ്യാവകാശമായി കാണുന്ന ഈ പരിപാടിയില്‍ മാനവ വംശം ദുഖിക്കേണ്ടിവരും.

ഹലാലും ഹറാമും  മാങ്ങാതൊലിയുമൊക്കെ അതും ചുമന്നു കൊണ്ട് നടക്കുന്നവന്റെ മാത്രം ബാധ്യതയാണ് എന്ന് കരുതി ഈ കേസ് ഉപേക്ഷിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് നിക്കറിടാന്‍ നേരം കിട്ടില്ല എന്ന് മാത്രം വിനീതമായി ഓര്‍മ്മിപ്പിക്കുന്നു.

ഒന്നുകൂടി വിനീതമായി ഓര്‍മ്മിപ്പിക്കുന്നു. മതം മനുഷ്യനുവേണ്ടി ആയിരിക്കണം. മനുഷന്‍ മതത്തിനുവേണ്ടി ജീവിക്കുന്നത് നിര്‍ത്തണം.

-ചാണക്യന്‍

Facebook Comments

Comments

 1. വിശപ്പും ഭക്ഷണവും ==================== കേരളത്തില്‍ ഭക്ഷണത്തിന്‍റെ പേരില്‍ പന്തിവിലക്കും പന്തിമേന്മയും നിശ്ചയിച്ചത് ബ്രാഹ്മണരായിരുന്നു. തൊട്ടുകൂടായ്മയെന്നപോലെ തൊട്ടുണ്ണാനും ഇവിടെ വിലക്കുണ്ടായിരുന്നു. 1852, 1853 വര്‍ഷങ്ങളിലെ പേമാരിമൂലം കേരളത്തില്‍ അരിമണി കണികാണാതായി. അക്കാലത്ത് തിരുവിതാംകൂറിലേക്ക് അരി കൊണ്ടുവന്നത് ബംഗാളില്‍നിന്നായിരുന്നു. ക്ഷാമകാലത്ത് ധര്‍മക്കഞ്ഞി വീഴ്ത്തുന്ന ഇടങ്ങളില്‍ പതിനായിരക്കണക്കിന് ആളുകളാണ് ആഹാരത്തിനായി അലഞ്ഞിരുന്നത്. ഭക്ഷണത്തിനുവേണ്ടി അച്ഛനമ്മമാര്‍ കുഞ്ഞുങ്ങളെ വിറ്റിരുന്ന ഒരു പ്രദേശമായിരുന്നു കേരളം! സമ്പന്നരുടെ വാതില്‍മാ‌ടങ്ങളില്‍ പട്ടിണികിടക്കുന്നവരുടെ വലിയ സംഘങ്ങള്‍ കരുണയ്ക്കായി കാത്തുകിടന്നിരുന്നു. കപ്പല്‍ ജോലിക്കുപോയിരുന്നവര്‍, കപ്പലില്‍വെച്ച് ഭക്ഷണം കഴിച്ചാല്‍, വെള്ളംപോലും കുടിച്ചാല്‍ ജാതിഭ്രഷ്ടുണ്ടാകുമായിരുന്നു. ഈഴവര്‍ മുതലായ ജാതികളുടെ വിവാഹ-മംഗള കര്‍മങ്ങളുടെ സദ്യയ്ക്ക് വിളമ്പിയിരുന്നത് മാംസവും മത്സ്യവുമായിരുന്നു! അതിലവര്‍ ലജ്ജിച്ചിരുന്നില്ല. ഈഴവരുടെ ഇടയില്‍ സാമ്പാര്‍ ഉണ്ടായിരുന്നില്ല. പഴയകാലത്ത് പാലും മോരും തൈരും ബ്രാഹ്മണനേ ഉപയോഗിക്കാന്‍ പാടുണ്ടായിരുന്നുള്ളു. ചേര്‍ത്തലയിലെ തണ്ണീര്‍മുക്കത്തെ ഉഴുതുമ്മേല്‍ കിട്ടന്‍ എന്ന ഈഴവനാണ് ആദ്യമായി പശുക്കറവ നടത്തി സവര്‍ണരെ വെല്ലുവിളിച്ചത്. പോര്‍ച്ചുഗീസുകാര്‍ കൊണ്ടുവന്നു എന്ന കുറ്റത്തിന് പുട്ടിനെ നമ്പൂതിരിമാര്‍ വിളിച്ചിരുന്നത് കണ്ട്യപ്പം എന്നും കുമ്പംതൂറി എന്നുമായിരുന്നു! നമ്പൂതിരിയും നായരും ഉള്ളി കഴിച്ചിരുന്നില്ല. കദളിപ്പഴം നമ്പൂതിരിക്കു മാത്രം അവകാശപ്പെട്ടതായിരുന്നു. ഏഴകളായ അവര്‍ണര്‍ക്ക് ഉപ്പു വാങ്ങാന്‍പോലും ഈ നാട്ടില്‍ കഴിഞ്ഞിരുന്നില്ല എന്നോര്‍ക്കണം. ഭക്ഷണത്തിന്‍റെ പേരില്‍ പണ്ടുകാലം മുതലേ ഇവിടെ വിവേചനമുണ്ടായിരുന്നു. ഭക്ഷണത്തിന്‍റെ പേരില്‍ കേരളം വീണ്ടും വീണ്ടും അപമാനിക്കപ്പെടുന്നു. സംഘപരിവാരില്‍ ഒളിഞ്ഞിരിക്കുന്ന പഴയ ആഢ്യന്‍ നമ്പൂതിരിവര്‍ഗം തലപൊക്കുന്ന ദുര്യോഗമാണിത്. തിന്നു വയറുനിറഞ്ഞവന്‍റെ ഏമ്പക്കമാണ് സംഘപരിവാറിന്‍റെ ഗ്വാ ഗ്വാ വിളികള്‍!

 2. Vincent Pereira

  2021-11-30 15:21:25

  Praise the lord! Dear Rev.Pastor Mathulla kindly understand that only people-pleasers pretent to agree with people even though they feel differently. You are right Rev.Medulla when you say that understanding of people on various subjects is based on their knowledge. Absolutely right! Your understanding is also based on your knowledge. Unfortunately it is you Rev. who wants others to think like you. All those who commented in this column have expressed their opinion without prejudice but Rev. you ?? It is sad state of affair that man still does not understand that religion is his worst enemy. Kudos to Chanakyan and Naradhan. Kindly keep enlighten the mass even if you will be crucified. Rev. Mathulla, readers will perceive that you are being carried away by fake religious words. There are words that will reinforce the faith of believers but mostly they are misinterpreted. The following is another example. Peter 2 chapter 3 17 .“Therefore, dear friends, since you have been forewarned, be on your guard so that you may not be carried away by the error of the lawless and fall from your secure position. But grow in the grace and knowledge of our Lord and Savior Jesus Christ. To him be glory both now and forever! Amen.

 3. NINAN MATHULLAH

  2021-11-30 12:15:19

  We all have different understanding about different subjects based on our knowledge and understanding. All these knowledge or understandings are not right. We need to have the humility to understand this. Noticed that all those who write comments have agendas arising from the thoughts that our understanding is the right understanding, and others need to think like me. This comes from pride. Whatever you and I think, 'The Truth' is only one and it is your job and my job to find that Truth and the purpose of life.

 4. Article 51A(h) - ഭാഗം: 2 യുക്തിയും ഭക്തിയും ഒരു ദിവസം ഞാൻ മധ്യവയസ്കയായ ഒരു സ്ത്രീയുമായി നിങ്ങളുടെ മുന്നിൽ വരുന്നു എന്ന് കരുതുക. ആ സ്ത്രീ നിങ്ങളുടെ അമ്മയാണെന്നും അവരാണ് നിങ്ങളെ പ്രസവിച്ചതെന്നും ഞാൻ പറഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? എന്നെ നിങ്ങൾക്ക് അറിയാമെങ്കിലും ഇല്ലെങ്കിലും ഞാനും നിങ്ങളുമായി രക്തബന്ധമോ ആത്മബന്ധമോ ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾ ഞാൻ പറഞ്ഞ കാര്യത്തെ അംഗീകരിക്കില്ലെന്ന് സുനിശ്ചിതമാണ്. എന്നാൽ സത്യം എന്റെ ഭാഗത്ത് ആണെങ്കിലോ? അത് ഞാൻ ശാസ്ത്രീയമായി തെളിയിച്ചാലോ? നിയമവും കോടതിയും അതിനെ അംഗീകരിക്കും. ആ സ്ത്രീയിൽ നിങ്ങൾക്കും അവർക്ക് നിങ്ങളിലും അധികാരവും അവകാശങ്ങളും ഉണ്ടായിരിക്കും. യുക്തിപരമായി ഞാനാണ് ശരിയെന്ന് നിങ്ങൾക്ക് അംഗീകരിക്കേണ്ടി വരും. എന്നാൽ നിങ്ങളുടെ മനസ്സ് അതിനെ അംഗീകരിക്കില്ല. നിങ്ങളെ ഇത്രയും കാലം നോക്കി വളർത്തിയ സ്ത്രീയെ നിങ്ങൾ അമ്മയെന്ന് വിളിച്ച് ചേർത്തുപിടിക്കും. കണ്മുമ്പിലുള്ള സ്വന്തം അമ്മയെ കണ്ടില്ലെന്ന് നടിക്കും, തള്ളിപ്പറയും... എന്താണ് ഇതിന് കാരണം? ഉത്തരം വ്യക്തമാണ്. നിങ്ങളുടെ ബുദ്ധിക്ക് അറിയാം അവർ നിങ്ങളുടെ അമ്മയാണെന്ന്. എന്നാൽ നിങ്ങളുടെ മനസ്സ് അതിന് അനുവദിക്കുന്നില്ല. ഇതാണ് യുക്തിയും വികാരവും തമ്മിലുള്ള വ്യത്യാസം. ഇത് തന്നെയാണ് ശാസ്ത്രവും മതാചാരങ്ങളും തമ്മിലുള്ള അന്തരം. യുക്തിയും ശാസ്ത്രവും സത്യമാണ്. എന്നാൽ വികാരത്തിലും ആചാരത്തിലും താളം തെറ്റി നിൽക്കുന്ന നിങ്ങളുടെ മനസ്സിന് ഒരു നുണയെ വിശ്വസിക്കാനാണ് ഇഷ്ടം. കാരണം വികാരം എന്നത് പലപ്പോഴും യുക്തിയേക്കാൾ ശക്തമാണ്. അവിടെയാണ് നമ്മുടെ തലച്ചോറ് വീണ്ടും വില്ലനാകുന്നത്. പുതിയ ഒരു കാര്യത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്നതിന് പകരം താൻ ഇത്രയും കാലം മനസ്സിലാക്കിയതിനെ മുറുകെപിടിക്കാൻ ആണ് നാം ശ്രമിക്കുക. താൻ ഇതുവരെ കരുതിയിരുന്നത് തെറ്റാണ് എന്ന് അംഗീകരിക്കാൻ പോലും തയ്യാറാകാത്തത് വികാരമെന്ന കാർമേഘത്താൽ മൂടപ്പെട്ട ഒരു മനസ്സുള്ളത് കൊണ്ടാണ്. നുണയെ നുണയാണെന്ന് മനസ്സിലാക്കികൊണ്ട് തന്നെ അത് വിശ്വസിക്കുന്ന ഒരാളിൽ നിന്നാണോ നിങ്ങൾ സാമാന്യബോധം പ്രതീക്ഷിക്കുന്നത്? തന്റെ പിതാമഹൻ പറഞ്ഞ മണ്ടത്തരങ്ങൾ സ്വന്തം പുത്രനിലേക്ക് അതേപടി പകർത്തുന്ന ഒരു വ്യക്തി സ്വന്തം തെറ്റുകൾ അംഗീകരിക്കുമെന്നോ അവ തിരുത്താൻ ശ്രമിക്കുമെന്നോ നിങ്ങൾ കരുതുന്നുണ്ടോ? കാർമേഘം പകൽ സമയത്തും ഭൂമിയെ അന്ധകാരത്തിലാഴ്ത്തും. ആകാശത്ത് സൂര്യൻ ഉണ്ടെങ്കിലും അത് കാണാൻ സാധിക്കില്ല. അതുകൊണ്ട് സൂര്യൻ എന്നൊന്ന് ഇല്ലെന്ന് നാം കരുതും. അതാണ് നമുക്കിഷ്ടം. അവിടെയാണ് മതമെന്ന മിഥ്യയോട് ശാസ്ത്രമെന്ന സത്യം മുട്ടുമടക്കുന്നത്. എന്നാൽ ശാസ്ത്രത്തെ അവഗണിക്കും തോറും തോൽക്കുന്നത് നമ്മൾ തന്നെയായിരിക്കും. ചില കാര്യങ്ങൾ വളരെ വ്യക്തമായി മനസ്സിലാക്കി തരാൻ വേണ്ടിയാണ് ഇത്രയും പറഞ്ഞത്. നിങ്ങളെ ശാസ്ത്രം പഠിപ്പിക്കുക എന്നതല്ല എന്റെ ഉദ്ദേശം. നിങ്ങളിലെ ശാസ്ത്രബോധം വളർത്തുക എന്നതാണ്. നിങ്ങളെ ശാസ്ത്രം പഠിപ്പിക്കാൻ എനിക്ക് ഒരു ചോക്കും ബോർഡും പിന്നെ നിങ്ങളുടെ സമയവും മതി. എന്നാൽ നിങ്ങളിൽ ശാസ്ത്രബോധം വളർത്താൻ അത് പര്യാപ്തമാവില്ല. അതിന് ആദ്യം നിങ്ങളിലെ വികാരത്തെ എടുത്തുകളഞ്ഞ് അവിടെ യുക്തിയെ പ്രതിഷ്ഠിക്കേണ്ടി വരും. സ്വന്തമായി അത് സാധിക്കാത്തത് കൊണ്ടാണ് ശാസ്ത്രം മതവികാരത്തെ വ്രണപ്പെടുത്തി എന്ന് നാം ഇടയ്ക്കിടെ പറയുന്നത്. അതുകൊണ്ട് തന്നെയാണ് യുക്തിവാദികളായ മനുഷ്യരെ മതവിശ്വാസികൾ അകറ്റി നിർത്തുന്നത്. യുക്തിയോടെ ചിന്തിക്കുന്നതിന് പകരം സ്വന്തം മതവികാരത്തെ സംരക്ഷിക്കാനാണ് പലർക്കുമിഷ്ടം. ശരീരത്തിൽ ആവശ്യമില്ലാത്ത ഒരു മുഴ വളർന്നു വന്നാൽ അതിനെ ഓപ്പറേഷൻ ചെയ്ത് നീക്കിയേ മതിയാകൂ. അതിന് നിങ്ങളുടെ ശരീരം കീറിമുറിക്കേണ്ടി വരും. ഒരുപാട് രക്തം പ്രവഹിക്കും. വലിയ വേദന അനുഭവപ്പെടും. എന്നാൽ ഒടുവിൽ സുഖം പ്രാപിക്കുക തന്നെ ചെയ്യും. എന്നാൽ തന്റെ ശരീരം കീറിമുറിക്കും, രക്തം പ്രവഹിക്കും എന്ന കാരണത്താൽ ഓപ്പറേഷന് തയ്യാറാകാതെ നിന്നാലോ? വികാരത്തോടും വിശ്വാസത്തോടും നിനക്ക് എന്താണ് ഇത്ര എതിർപ്പ് എന്ന് പലരും ചോദിച്ചിട്ടുണ്ട്. നീയെന്തിനാണ് ആവശ്യമില്ലാതെ മറ്റുള്ളവരുടെ വിശ്വാസത്തിൽ തലയിടുന്നത് എന്നും ചോദിച്ചിട്ടുണ്ട്. ഓരോരുത്തർക്കും അവരവരുടെ വിശ്വാസമല്ലേ, അതിൽ നിനക്ക് എന്താണ് ഇത്ര പ്രശ്നം എന്നും ചോദിച്ചിട്ടുണ്ട്. അവരോട് ഞാൻ പറയും; അമിതവികാരം അന്ധതയുണ്ടാക്കും.. വിശ്വാസം വിഷത്തിന് തുല്യമാണ്. വളരും തോറും ജീവനെ ഇല്ലാതെയാക്കുന്ന കൊടിയ വിഷമാണ് വിശ്വാസം. എനിക്ക് ശാസ്ത്രബോധമുണ്ടായിട്ട് മൂന്ന് വർഷം തികയുന്നതേ ഉള്ളൂ. എന്നാൽ അഞ്ച് വർഷം മുമ്പ് തന്നെ ഞാൻ മൂന്ന് ശാസ്ത്ര വിഷയങ്ങളിൽ ബിരുദം നേടിയിട്ടുണ്ട് എന്നതാണ് സത്യം. നമ്മുടെ നാട്ടിലെ കുട്ടികൾ ശാസ്ത്രം പഠിക്കുന്നത് ഏഴാമത്തെയോ എട്ടാമത്തെയോ വയസ്സിലാണ്. അവരെ ശാസ്ത്രം പഠിപ്പിക്കുന്നത് വാക്‌സിൻ എടുത്താൽ സ്വർഗം ലഭിക്കില്ല എന്ന് പറയുന്ന അധ്യാപകരാണ്. കാരണം, ഇവർ രണ്ടുപേരും ജനിച്ചുവീഴുന്നത് തന്നെ മതത്തിന്റെ പടുകുഴിയിലേക്കാണ്. ഒരു വ്യക്തി ആഴത്തിൽ ചിന്തിക്കാൻ തുടങ്ങുന്നത് ഏകദേശം പത്ത് വയസ്സ്‌ മുതലാണ്‌. എന്നാൽ രണ്ട് വയസ്സ് തികയുന്നതിന് മുമ്പേ മാതാപിതാക്കൾ ജാതിയും മതവും ദൈവവിശ്വാസവും കുത്തിവെക്കും. പിന്നെ ആ കുട്ടി ലോകത്തെ കാണുന്നത് മതത്തിന്റെ കണ്ണുകളിലൂടെയാണ്. കുട്ടിയുടെ മനസ്സിൽ വളരുന്നത് സ്വന്തം മാതാപിതാക്കൾ പാകിയ മതത്തിന്റെ വിത്തുകളാണ്. കുട്ടി വളരുന്തോറും മനസ്സിലെ മാനവീയതയും യുക്തിബോധവും ഊറ്റിക്കുടിച്ച് അതൊരു വടവൃക്ഷമായി പടർന്ന് പന്തലിക്കും. ഞാനിങ്ങനെയല്ല, എന്റെ കുട്ടിയെ ഞാൻ ഇങ്ങനെ വളർത്താറില്ല എന്നൊക്കെ പറയുന്നവരോട് ചോദിക്കട്ടെ? നിങ്ങളുടെ കുഞ്ഞ് ജനിച്ച സമയം നോക്കി നിങ്ങൾ ജാതകം തയ്യാറാക്കിയിട്ടില്ലേ? കുട്ടിക്ക് ചുറ്റുമുള്ളവരുടെ കണ്ണ് കൊള്ളാതിരിക്കാൻ കണ്ണിലും കവിളിലും കരി പുരട്ടിയിട്ടില്ലേ? കുഞ്ഞിന്റെ ജനനേന്ദ്രിയത്തിന്റെ അഗ്രഭാഗത്തെ തൊലി മുറിച്ചിട്ടില്ലേ? അക്ഷരം പഠിക്കുന്നതിന് മുമ്പ് കരയുന്ന കുഞ്ഞിന്റെ കൈ പിടിച്ച് അരിയിൽ മുക്കി കോപ്രായം കാണിച്ചിട്ടില്ലേ? നടക്കാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ കൃഷ്ണവേഷം കെട്ടിച്ചിട്ടില്ലേ? കളിക്കുടുക്ക വായിക്കാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ കയ്യിൽ ഖുർആൻ കൊടുത്തിട്ടില്ലേ? അച്ഛനെയും അമ്മയെയും തിരിച്ചറിയാത്ത പ്രായത്തിൽ തന്നെ കൊണ്ട് പോയി മാമോദീസ മുക്കിയിട്ടില്ലേ? സ്വന്തമായി ഒന്നിനെ തിരഞ്ഞെടുക്കാൻ നിങ്ങൾ കുഞ്ഞിനെ പഠിപ്പിച്ചതാണോ അതോ സ്വന്തം വിശ്വാസം കുഞ്ഞിൽ അടിച്ചേൽപ്പിച്ചതാണോ? അല്ലാഹു പിളർത്തിയത് കൊണ്ടാണ് ചന്ദ്രന് രൂപഭേദങ്ങൾ സംഭവിക്കുന്നത് എന്നാണോ നിങ്ങൾ കുഞ്ഞിനെ പഠിപ്പിക്കാൻ പോകുന്നത്? അതോ സൂര്യഗ്രഹണം സംഭവിക്കുന്നത് രാഹു സൂര്യഭഗവാനെ വിഴുങ്ങുന്നത് കൊണ്ടാണ് എന്നോ? സത്യത്തിൽ നമ്മുടെ കുട്ടികളെ വഴിതെറ്റിക്കുന്നത് സമൂഹമാണോ അതോ നമ്മൾ ഓരോരുത്തരും തന്നെയാണോ? ഈ ലോകത്തിലെ എല്ലാവരും അവരവരുടെ മതത്തെ മുറുകെ പിടിച്ചിരുന്നെങ്കിൽ ഇന്ന് സൂര്യൻ ഭൂമിയെ ചുറ്റുമായിരുന്നു. അസുരന്മാർ ധൂമകേതുക്കൾ ഭൂമിയിലേക്ക് അയക്കുമായിരുന്നു. നക്ഷത്രങ്ങൾ ഭൂമിയിലേക്ക് വീഴുമായിരുന്നു. ചന്ദ്രനും സൂര്യനും ഒരേ വലിപ്പത്തിൽ കാണപ്പെടുമായിരുന്നു. ഇവ രണ്ടും ഒരേപോലെ തുല്യ ദൂരത്തിൽ നിന്ന് ഒഴുകി നടക്കുമായിരുന്നു. ആകാശം എപ്പോൾ വേണമെങ്കിലും താഴേക്ക് വീഴാമായിരുന്നു. ശനി ഏഴര വർഷക്കാലം നമ്മളിൽ ചിലരെ ഉപദ്രവിക്കുമായിരുന്നു. ചൊവ്വ നാട്ടിലെ പെൺകുട്ടികളുടെ വിവാഹം മുടക്കുമായിരുന്നു. ആകാശം ഉൾക്കകളെ തടഞ്ഞു നിർത്തുമായിരുന്നു. ഭൂമിയല്ല പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന് പറഞ്ഞതിന് ബ്രൂനോ എന്ന ശാസ്ത്രജ്ഞനെ തീയിൽ ചുട്ട് കൊല്ലുകയായിരുന്നു. കൃത്യമായ ശാസ്ത്രീയ തെളിവുകൾ ഉണ്ടായിട്ടും വളരെ വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയ കാര്യങ്ങൾ കോപ്പർനിക്കസ് ലോകത്തോട് പറയുന്നത് അദ്ദേഹത്തിന്റെ അവസാന നാളുകളിലാണ്. ഗലീലിയോ തന്റെ ടെലസ്കോപ്പിൽ കണ്ട കാര്യങ്ങൾ ചുറ്റുമുള്ളവരെ കാണിക്കാൻ ശ്രമിച്ചിട്ടും ആരും ശ്രദ്ധിക്കാതിരുന്നത് മതവിശ്വാസം കാരണമാണ്. ബ്രൂനോയുടെ അവസ്ഥ ന്യൂട്ടന് വരാതിരുന്നത് അദ്ദേഹം പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചത് കൊണ്ടാണ്. എന്നാൽ നമ്മളിൽ പലരും ഇന്നും ജീവിക്കുന്നത് പതിനെട്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് എഴുതപ്പെട്ട പുസ്തകങ്ങളിലെ തെറ്റുകളെ അടുത്ത തലമുറയിലേക്ക് പകർന്നുകൊണ്ടാണ്. ബ്രൂനോയെ ചുട്ടുകൊന്ന സമൂഹത്തെ ഇന്ന് ലോകം അറപ്പോടുകൂടിയാണ് നോക്കിക്കാണുന്നത്. അതേ അറപ്പ് വരും തലമുറകൾക്ക് നിങ്ങളോട് തോന്നാതിരിക്കാനെങ്കിലും സ്വന്തം ശാസ്ത്രബോധത്തെ വളർത്തുക, വികസിപ്പിക്കുക... സ്വന്തം ജീവിതത്തെ ഒരു പുസ്തകത്തിൽ ഒതുക്കാതെ ലോകമാകുന്ന തുറന്ന പുസ്തകത്തിൽ തുറന്ന മനസ്സോടെ ജീവിക്കൂ... (തുടരും)- chankyan

 5. ലക്ഷക്കണക്കിന് വർഷങ്ങൾ കൊടും കാട്ടിലൂടെ വന്യമൃഗങ്ങളിൽ നിന്ന് സ്വയം അതിജീവനം നടത്തിയവർ, ഗുഹകളിൽ ജീവിച്ചവർ വെള്ളമില്ലാത്ത മരുഭൂമികളിൽ കൂടി പച്ചപ്പ് തേടി,അലഞ്ഞ് നടന്നവർ മഹാസമുദ്രങ്ങളിലൂടെ ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി വൻകരകളും ദ്വീപുകളും കണ്ട് പിടിച്ചവർ അതെ നമ്മുടെ പൂർവികർ വേട്ടയാടാൻ ആയുധങ്ങൾ സംസാരിക്കാൽ ഭാഷ എഴുതാൻ അക്ഷരങ്ങൾ ഭക്ഷണത്തിനായി കൃഷികൾ അങ്ങനെ ഓരോന്നായി ലക്ഷക്കണക്കിന് വർഷങ്ങളുടെ പ്രയത്നം കൊണ്ട് നേടിയപ്പോൾ... വിവിധ ഇടങ്ങളിൽ വലിയ സമൂഹമായി മാറിയത് മുതൽ അത് വരെ സ്വന്തം കൂട്ടത്തിൽ മാത്രമുള്ള ദൈവവിശ്വാസങ്ങളും അനാചാരങ്ങളും മറ്റുള്ളവരും കൂടി പിന്തുടർന്നാലെ തങ്ങൾക്ക് അധികാരമുണ്ടാകൂ എന്ന തിരിച്ചറിവിൽ നിന്നാണ്, ദൈവം ചില മനുഷ്യരുടെ ശത്രുവായി മാറാൻ തുടങ്ങിയത് പിന്നീട് ദൈവം അധികാരവും ശക്തിയും ഉള്ളവൻ്റെ മാത്രം സ്വന്തമായി ഭൂമിയിൽ ഒരൊ മനുഷ്യവാസമുള്ള ഇടങ്ങളിലും ഒരൊ കഥകളിലേക്കും ഇങ്ങനെ നിറം മാറാനും അവിടെ കൂടുതൽ ആൾബലമൊ ശക്തിയുള്ളവൻ്റെയൊ ഒപ്പം നിൽക്കാൻ തെല്ലും മടിയുണ്ടായിരുന്നില്ല ദൈവം ബുദ്ധിമാനായിരുന്നു കാരണം ഈ ആധുനിക മനുഷ്യരിലും തങ്ങളുടെ മാത്രം ദൈവം എന്ന ഉറച്ച അനുയായികളാണ് മഹാ ഭൂരിപക്ഷം മനുഷ്യരും അതിൽ നമ്മുടെ സൈക്കാ മതേതര ദൈവത്തിന് തീർച്ചയായും അഭിമാനിക്കാം Nb പലരുടേയും ധാരണ നമ്മൾ കൂടുതൽ കാലവും,ജീവിച്ചത് വീടുകളും മറ്റും കെട്ടി എന്നായിരിക്കും ശരിക്കും ഗുഹകളിലായിരുന്നു,മനുഷ്യർ കൂടുതലും കഴിഞ്ഞത് അതായിരിന്നു അവർ ശ്രമപ്പെട്ട് ഉണ്ടാക്കിയിരുന്നതും അല്ലാതെ ആയിരക്കണക്കിന് വർഷങ്ങൾ മുമ്പ് ഇവിടെ ഇന്നത്തേക്കാൾ മികച്ച സമൂഹവും പുരോഗതി പ്രാപിച്ചവരും ഒന്നും ഉണ്ടായിരുന്നില്ല, അതെ ഏറ്റവും മികച്ച മനുഷ്യരും അറിവുള്ളവരും എല്ലാം നിങ്ങൾ തന്നെയാണ് -chankyan

 6. Sudhir Panikkaveetil

  2021-11-30 01:12:46

  ഈ ലേഖനം എഴുതിയ ചാണക്യനും കമന്റുകൾ എഴുതുന്ന നാരദനും ഓർക്കുക നിങ്ങൾ എത്ര എഴുതി മഷി വറ്റിച്ചാലും ജനം ആൾദൈവങ്ങൾക്കും, പുരോഹിതർക്കും കൽപ്രതിമകൾക്കും കീഴ്പ്പെടും. അത് അവരുടെ വിധി. പക്ഷെ താങ്കൾ സത്യങ്ങൾ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കു കുറെ ശത്രുക്കളെയെങ്കിലും നേടാം. പണ്ടുകാലത്തെ മനുഷ്യർ പലതും കണ്ണടച്ചു വിശ്വസിച്ചു. അന്ന് അവൻ അജ്‌ഞനായിരുന്നു. ഇന്ന് ശാസ്ത്രം എല്ലാം തെളിയിച്ചുകൊടുത്തിട്ടും മനസ്സിലാക്കുന്നില്ലെങ്കിൽ എത്ര കഷ്ടം. മതത്തിന്റെ പേരിൽ നിരപരാധികൾ കൊല്ലപ്പെടുന്നതിൽ നിന്നും എന്തെങ്കിലും വഴിയുണ്ടോ ചാണക്യബുദ്ധിയിൽ. മതേതര ഭാരതത്തിൽ ഒരു അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റുന്ന മെക്കയിൽ നിന്നും വന്നവർ അവരുടെ മതമേധാവിയുടെ നിയമം നടപ്പാക്കുന്നു. അത് കഷ്ടമല്ലേ? മെക്കയിൽ പോയി ഒരു കൃസ്ത്യാനി മുഹമ്മദ് എന്ന് എഴുതിയാൽ കൈ വെട്ടിക്കോട്ടെ. പക്ഷെ ഭാരതത്തിൽ അത് വേണോ? അവിടെ എല്ലാ മതക്കാർക്കും സ്വാതന്ത്ര്യം ഉണ്ടെന്നല്ലേ വിശ്വാസം.

 7. WORLD GOVERNMENT

  2021-11-29 22:22:43

  ജ്ഞാനത്തിലൂടെ നിങ്ങൾ ദൈവത്തെ കണ്ടെത്തുക:-- ജ്ഞാനം എന്നത് അറിവ് ആണ്. അറിവ് ആണ് ശാസ്ത്രം. അതായത് അറിവ് എന്നാൽ ഇപ്പോഴത്തെ ആധുനിക ശാസ്ത്രം തന്നെ. ആധുനികശാസ്ത്രം ദൈവത്തിന് യാതൊരു വിശ്വാസ യോഗ്യതയും കൽപ്പിക്കുന്നില്ല. കാരണം ദൈവത്തിന് യാതൊരു ഭൗതിക തെളിവും നൽകാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് ദൈവം ഇല്ല എന്ന് ശാസ്ത്രം ഇത്രമാത്രം ശക്തമായി പഠിപ്പിക്കുന്നത്? ദൈവത്തിന്റെ പേരിൽ ഒട്ടുമിക്ക മതങ്ങളും കാട്ടിക്കൂട്ടുന്ന കോമാളിത്തരങ്ങൾ അത്രയ്ക്ക് ഭീകരവും തിൻമകൾ നിറഞ്ഞതുമാണ് എന്നതിന് യാതൊരു സംശയവും വേണ്ട. ദൈവത്തിന്റെ പേരിൽ വലിയ വാണിജ്യങ്ങൾ നടത്തുന്നവരാണ് എല്ലാ മതവിഭാഗങ്ങളും. വിവിധ മത വിശ്വാസികളെ പോലെ തന്നെ മറ്റൊരു വിഭാഗമാണ് ശാസ്ത്രീയ വിശ്വാസികൾ. അതായത് യുക്തിവാദികൾ. കടൽക്കരയിലെ പൂഴിയെ പോലെ നിങ്ങൾ പെറ്റുപെരുകുക എന്ന കൽപ്പിച്ചതും ദൈവം തന്നെ. എല്ലാ മതസ്ഥരും പെറ്റു കൂട്ടി പക്ഷേ ആധുനികശാസ്ത്രത്തിന് മാത്രമാണ് ആധുനിക വൈദ്യശാസ്ത്രത്തിലൂടെയും മറ്റു നിരവധി ശാസ്ത്രസാങ്കേതിക സൗകര്യങ്ങളിലൂടെയും ഇത്രയും വലിയ ജനസംഖ്യയെ വളർത്തി കൊണ്ടുവരുവാൻ കഴിഞ്ഞത്. അപ്പോൾ ദൈവത്തിന്റെ ആജ്ഞ പാലിച്ചത് ആധുനികശാസ്ത്രം തന്നെ. എനിക്ക് നേരിട്ട് അറിയാവുന്ന പല യുക്തിവാദികളും നല്ല വിജ്ഞാനപ്രദരും സമാധാനപ്രിയരും വളരെ നല്ല വ്യക്തിത്വത്തിന്റെ ഉടമകളുമാണ്. ദൈവത്തിന്റെ പേരിൽ തോക്കും വാളും ബോംബുകളും രാജ്യങ്ങളും വെട്ടിപ്പിടിക്കാൻ ദൈവം എവിടെയും ആരോടും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞാൽ അതാണോ ദൈവം? പല മത വിശ്വാസ ഗ്രൂപ്പുകളും ദൈവത്തിന്റെ പേരിൽ ദൈവത്തിന്റെ സ്വന്തം സൃഷ്ടി ആയ ഭൂമി കൈയടക്കി ദൈവത്തിനു സമർപ്പിക്കുന്നു. ആക്രമണങ്ങൾക്കും കലാപങ്ങൾക്കും തമ്മി തല്ലു കൾക്കും ഭക്ഷണത്തിൽ വരെ മതം കലർത്തുന്നവരാണ് എല്ലാ വിശ്വാസികളും. മതവിശ്വാസികൾ കാട്ടിക്കൂട്ടുന്ന പോക്രിത്തരങ്ങൾ ഭ്രാന്തിന്റെ ലക്ഷണമാണ് എങ്കിൽ, ഇവർ വിശേഷ ബുദ്ധി ഉള്ളവർ ആണോ അതോ മന്ദബുദ്ധികളോ? 🤔🤔🤔 ജബ്ബാർ മാഷ് പറഞ്ഞത് പോലെ അഥവാ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ, അവിടെ മുൻപന്തിയിൽ രവിചന്ദ്രനും ജബ്ബാർ മാഷും കാണും തീർച്ച. കാരണം അവർ ലോകത്തിനു നൽകിയത് വിജ്ഞാനമാണ്. അല്ലാതെ വിഡ്ഢിത്തരങ്ങൾ അല്ല. ജ്ഞാനത്തിലൂടെ ദൈവത്തെ തിരിച്ചറിയണമെങ്കിൽ ജ്ഞാനം എന്ന അറിവിന്റെ സമാഹാരമായ ശാസ്ത്രത്തിലൂടെ ദൈവത്തെ കണ്ടുപിടിക്കണം എന്ന് സാരം. ചില മത പുരോഹിതരുടെ പഠനങ്ങളേക്കാൾ എത്രയോ മികച്ച യുക്തിയും ബുദ്ധിയും ശാസ്ത്രീയതയും നിറഞ്ഞ പഠനങ്ങളാണ് മൈത്രേയൻ, തമ്പി, rc, അങ്ങനെ പലരുടെയും വിവരണങ്ങൾ ചിന്താഗതികൾ കാഴ്ചപ്പാടുകൾ........ വലിയൊരു പരിധിവരെ ദൈവം പറഞ്ഞപോലെ പല വിശ്വാസികളെക്കാളും മഹത്തരമായി തന്നെ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് ഇവർ. ദൈവം നീതിമാൻ ആണെങ്കിൽ ഇവർക്ക് സ്വർഗ്ഗം കൊടുക്കില്ല പോലും..... അതെന്തൊരു നീതിയാണ്? വിശ്വാസികളെക്കാൾ മാന്യമായി ജീവിക്കുന്ന എത്രയോ നിരീശ്വരവാദികൾ ഉണ്ട്. അവർക്കൊന്നും കൊടുക്കാത്ത സ്വർഗ്ഗം കൂതറ വിശ്വാസികൾക്കും കിട്ടുമെങ്കിൽ ആ സ്വർഗത്തിൽ ചെന്നിട്ട് എന്ത് നേട്ടം?. അഥവാ ഭൂമിയിലെ അറിവുള്ളവർ പോകുന്നത് നരകത്തിൽ ആണെങ്കിൽ സ്വർഗ്ഗത്തേക്കാൾ ഒരുപക്ഷേ നല്ലത് നരകം തന്നെ ആയിരിക്കും. മരണശേഷം സ്വർഗ്ഗം കിട്ടും എന്ന പ്രതീക്ഷയിൽ സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കാൻ നൽകിയ ഭൂമി മതചിന്തകൾ കൊണ്ട് അതിരുകൾ തിരിച്ച് അങ്ങോട്ടുമിങ്ങോട്ടും കൊഞ്ഞനം കുത്തുന്നു. ഇതിനുള്ള ഏറ്റവും നല്ല പരിഹാരം തന്നെയാണ് ലോകനേതാക്കൾ ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ആഗോളവൽക്കരണത്തെയും കമ്പ്യൂട്ടർവൽക്കരണത്തെയും എതിർത്ത കോമാളികൾ തന്നെയാണ് ഏകലോക ഭരണത്തിനു വേണ്ടി മുൻകൈ എടുക്കുന്നതും. The NWO എന്നത് വെറും ഒരു കോൺസ്പിരസി തിയറി അല്ല. NWO വന്നാൽ നമുക്ക് വിരലിലെണ്ണാവുന്ന ദോഷങ്ങളെക്കാൾ ഒരുപാട് ഗുണങ്ങളുണ്ട്. -chanakyan

 8. മൗണ്ട്ബാറ്റന്‍ പ്രഭു അവസാനത്തെ വൈസ്രോയി ആയിരിക്കുമ്പോഴായിരുന്നു ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. അത് ഒരു അര്‍ദ്ധരാത്രിയിലായിരുന്നു. കാരണം അദ്ദേഹം തീര്‍ച്ചപ്പെടുത്തിയ ആഗസ്ത് 15 പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയിലെ ജോത്സ്യന്മാര്‍ കവടി നിരത്തി. അവര്‍ പറഞ്ഞു അതൊരു ചീത്ത ദിവസമായ വെള്ളിയാഴ്ച്ചയാണ്.😠 അതിന്റെ പേരില്‍ ജോത്സ്യന്മാരെയും നേതാക്കളെയും ഇരുത്തി ചര്‍ച്ച ചെയ്തു. അങ്ങിനെ വെള്ളിയാഴ്ച്ച ഒഴിവാക്കിക്കൊണ്ട് 14 ന്ന് അര്‍ദ്ധരാത്രി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അന്ന് മൗണ്ട്ബാറ്റന്‍ പറഞ്ഞു ”ഇന്ത്യക്ക് അന്ധവിശ്വാസത്തില്‍നിന്ന് ഒരിക്കലും മുക്തിയില്ല’.....! 😁 70 വര്‍ഷം മേൽ കഴിഞ്ഞിട്ടും ഈ അന്ധവിശ്വാസങ്ങള്‍ വര്‍ദ്ധിക്കുകയല്ലാതെ കുറയുന്നില്ല. ഓരോ സംസ്ഥാനത്തും ആള്‍ ദൈവങ്ങള്‍ അടക്കി വാഴുന്നു. അവരിലേയ്ക്ക് ഒരാൾ കൂടി കടന്ന് വരുന്നു. " ചിത്രാനന്ദമയീ ദേവി "😂😂 കടപ്പുറത്ത് മീൻ വിറ്റ് നടന്നവർ ഒരു സുപ്രഭാതത്തിൽ ദേവിയായി മാറുന്നു , തേയില നുള്ളി നടന്നവരും , ആക്രി പെറക്കി നടന്നവരും ദേവനും ദേവിയുമായി മാറാൻ ഒരു രാത്രി ഇരുട്ടി വെളുത്താൽ മതിയെന്നായി ...!😜 ശാസ്ത്രഞ്ജർ , ഡോക്ടർ, ഉന്നത ബിരുധധാരികൾ തുടങ്ങി രാഷ്ട്രീയക്കാർ വരെ ഇവരുടെ മുന്നിൽ മുട്ടുകുത്തി കുനിഞ്ഞ് നിൽക്കും ...!😜 ആള്‍ദൈവങ്ങളുടെ മുന്നില്‍ അടിയറ വെക്കാനുള്ളതല്ല നമ്മുടെ വ്യക്തിത്വം. അവരുടെ മുന്നില്‍ കുനിഞ്ഞു നില്ക്കുമ്പോള്‍ നമ്മുടെ വ്യക്തിത്വം നഷ്ടപ്പെടുന്നു. സ്വന്തം വ്യക്തിത്വം വളര്‍ത്തിയെടുക്കാന്‍ വരും തലമുറയെ എങ്കിലും സഹായിക്കുക...! വളര്‍ന്നു വരുന്ന ആള്‍ദൈവങ്ങളെ പിഴുതെറിയുക. ഇല്ലെങ്കില്‍ അവര്‍ പണം വര്‍ദ്ധിക്കുമ്പോള്‍ ഭരണകൂടത്തെ വിലക്കെടുക്കുന്നു. അവർക്ക് യാതൊരു അത്ഭുത സിദ്ധിയുമില്ല ഉണ്ടെന്ന് അവകാശപ്പെടുന്നവർക്ക് പിന്നില്‍ ശാസ്ത്രമാണ്. ആള്‍ദൈവങ്ങള്‍ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതും പരസ്യങ്ങള്‍ നല്‍കുന്നതും എല്ലാം വെബ്‌സൈറ്റുകള്‍ പോലെയുള്ള ആധുനീക ശാസ്ത്ര മാദ്ധ്യമങ്ങള്‍ വഴിയാണ് , നമ്മുടെ ലോകത്തിലെ വലിയൊരു ഭീഷണി നമ്മുടെ പ്രശ്‌നങ്ങള്‍ ആള്‍ദൈവങ്ങള്‍ പരിഹരിക്കും എന്ന് വിശ്വസിക്കുന്ന മണ്ടൻമാരാണ് ......!Naradhan

 9. A HUMBLE SUGGESTION

  2021-11-27 17:31:22

  മുസ്ലിങ്ങളുടെ പല നിലപാടുകളും തെറ്റ് ആണ് എന്ന് പറഞ്ഞ് ഞാൻ പോസ്റ്റ് ഇടാറുണ്ട്... അത് ഞാൻ സംഘിയോ കൃസംഘിയോ യുക്തിവാദിയോ ആയത് കൊണ്ട് അല്ല.... മുസ്ലിംങ്ങൾ ഈ നാട്ടിൽ ഒറ്റപ്പെട്ട് പോകാതെ ഇരിക്കാൻ, മുസ്ലിങ്ങൾ തിരുത്തേണ്ട, ആത്മ പരിശോധന നടത്തേണ്ട കാര്യങ്ങൽ ചൂണ്ടി കാണിക്കേണ്ടത് എൻ്റെ കൂടി ആവശ്യം ആയത് കൊണ്ട് ആണ് കാരണം മുസ്ലിങ്ങൾക്ക് ദോഷം ഉണ്ടാകുന്നത് സ്വാഭാവികം ആയി എന്നേയും ബാധിക്കുന്ന വിഷയം ആണ്.... നമ്മുടെ എല്ലാവരുടെയും മക്കളെയും..... മുസ്ലിങ്ങൾ എത്ര തീവ്രമായി മത വത്കരിക്കപ്പെടുന്നു, എത്ര തീവ്രമായി മതം നെറ്റിയിൽ ഒട്ടിച്ച് നടക്കുന്നു, എത്ര തീവ്രമായി മത സ്വത്വത്തെ മുറുകെ പിടിക്കുന്നു, രാജ്യം അത്രയും തീവ്രമായി ഹിന്ദു വർഗീയതയെ ചേർത്ത് നിർത്തും.... അവരും അവരിലേക്ക് ചുരുങ്ങും..... അത് നിങ്ങള് തിരിച്ചറിയുമ്പോൾ ഒരുപാട് വൈകി പോയിട്ട് ഉണ്ടാകും ഷാ ബാനു കേസിൽ തീവ്ര വൈകാരികതയ്ക്ക് അടിമപ്പെട്ട മുസ്ലീങ്ങളോട് പണ്ട് ഇതേ കാര്യം പറയുകയും, ഇതിൻ്റെ പേരിൽ കേന്ദ്ര മന്ത്രി സ്ഥാനം തന്നെ രാജി വെച്ച് പുറത്ത് പോയ ഒരു മനുഷ്യന് ഉണ്ട്..... നമ്മുടെ കേരള Governor..... Arif Muhammed Khan.... അദേഹം പറഞ്ഞത് ആണ് ശരി എന്ന് കാലം തെളിയിച്ചു-NARADAN

 10. abdul punnayurkulam

  2021-11-27 08:36:04

  Anyone has choice what they want to eat. people know it. somebody creating problem, but it affect innocent people, too.

 11. KINGDOM OF JESUS

  2021-11-26 19:14:29

  Apollo Carreon Quiboloy, leader of the Philippines-based Kingdom of Jesus Christ church, along with several of his church administrators, has been charged by Los Angeles police with a long list of crimes including conspiracy, sex trafficking of children, sex trafficking by force, fraud and coercion, marriage fraud, money laundering, cash smuggling, and visa fraud. READ MORE: https://www.instagram.com/p/CWlcfwnjlFd/...

 12. ഓസ്ട്രിയയിൽ വീണ്ടുംസമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കൊറോണയുയുടെ പരീക്ഷണങ്ങൾ കഠിനമായി തുടരുന്നു. അപ്പോളും കേരളത്തിലെ ചില നൈറ്റിയിട്ട ഊളകൾ അണ്ടി കുർബാനയാണോ കുണ്ടി കുർബാനയാണോ ദൈവത്തിന് ഇഷ്ടം എന്ന് പറഞ്ഞ് തെരുവിലടിക്കുന്നു. ഊളകളേ നിങ്ങളുടെ ഈ യേശു വധം ബാലെ പൂർണ്ണമായി നിർത്തികളഞ്ഞാലും ഈ ലോകത്തിന് ഒന്നും സംഭവിക്കില്ല എന്നത് ഇനിയെങ്കിലും മനസ്സിലാക്കുക. പാഴായ പുരുഷായുസ് ആണ് ഓരോ നൈറ്റിക്കാരന്റെയും ജന്മം .

 13. അശുദ്ധി ഇല്ലാത്ത ഇടം’🩸 🩸 എത്ര തീവ്ര മുസ്ലിമായാലും തനിക്ക് ഹലാൽ ഭക്ഷണം കഴിക്കുന്നവന്റെ രക്തം മാത്രം മതി എന്ന് പറയില്ല. എത്ര മുന്തിയ ഹിന്ദുത്വവാദിയായാലും pure vegiteriyan കഴിക്കുന്ന സാത്വികനായ ഹിന്ദു രക്തം മതി എന്ന് പറയില്ല, ബ്രാഹ്മണർക്ക് ദളിതന്റെ രക്തവും അശുദ്ധി ഇല്ലാതെ ആകുന്നിടം…

 14. ഗുരു തംകോ

  2021-11-26 15:54:24

  മതം ഏതായാലും 'തംകൊ' നന്നായാൽ മതി ഗുരു തംകോ

 15. പന്നിയെ എന്തിനാണ് പടച്ചോനെ കുറ്റം പറയുന്നത് . പടച്ചു വിടുന്നതിന് മുൻപ് ഓർക്കണം ആയിരുന്നു . വിവരം ഇല്ലാത്ത പടച്ചോൻ .

 16. പടച്ചോൻ

  2021-11-26 11:04:59

  പന്നി ഹറാം ആണെങ്കിൽ പന്നിയെ സൃഷ്ടിക്കാതിരുന്നാൽ പോരായിരുന്നു പടച്ചോനെ?

 17. Observer

  2021-11-26 07:40:25

  പന്നി തിന്നരുതെന്ന് ദൈവം പറഞ്ഞു. എന്ത് കൊണ്ട്? അതിനു ശാസ്ത്രീയമായ വല്ല അടിത്തറയുമുണ്ടോ? ഇല്ലെങ്കിൽ അത് അനുസരിക്കണോ? വ്യഭിചാരം പാടില്ലെന്ന് ബൈബിൾ. എന്ത് കൊണ്ട്? കാരണമെന്ത്? ഇപ്പോൾ വൈസ് പ്രസിഡന്റ് കമലാ ഹാരിസും വ്യഭിചാരം നിയമ വിധേയമാക്കണമെന്ന് പക്ഷക്കാരിയാണ്

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നീ എന്നെ ഓർക്കുന്നുണ്ടെങ്കിൽ, ലോകം എന്നെ മറന്നു കൊള്ളട്ടെ (മൃദുമൊഴി 36: മൃദുല രാമചന്ദ്രൻ)

ബിഷപ്പ് ഫ്രാങ്കോ: വത്തിക്കാന്റെ നിലപാടെന്ത്‌? (ബി ജോൺ കുന്തറ)

 കേരളത്തിന്റെ ജര്‍മ്മന്‍ ഗുണ്ടര്‍ട്ട്(കാരൂര്‍ സോമന്‍, ലണ്ടന്‍)

സൂര്യ കിരീടം വീണുടയുമ്പോൾ (ഫിലിപ്പ് ചെറിയാൻ)

എടാ ഷിബുവേ, ഇതാണു മിന്നല്‍ മുരളി (ദുര്‍ഗ മനോജ്)

ബിഷപ്പ് ഫ്രാങ്കോ  കേസ്:  അമേരിക്കൻ മലയാളികൾ ആർക്കൊപ്പം?

നവാബ് രാജേന്ദ്രൻ എന്ന വിസിൽ ബ്ലോവർ (ജയ്‌മോന്‍ ജേക്കബ് പുറയംപള്ളില്‍)

കമലാ ഹാരിസിന്റെ  പ്രതിഛായ മെച്ചപ്പെടുത്താൻ പുതിയ നീക്കങ്ങൾ 

ബിഷപ്പ് ഫ്രാങ്കോ കേസ് വിധിയുടെ പൂർണരൂപം

ബിഷപ്പും കന്യാസ്ത്രീയും വിധിയും (ജോണ്‍  കുന്തറ)

കാലാവസ്ഥാ വ്യതിയാനം ആഗോള സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിക്കും! (ഫിലിപ്പ് മാരേട്ട് )

കവി സച്ചിദാനന്ദൻ: മഹാമാരിക്കാലത്ത് മറ്റൊരു ആത്മീയത തേടി... (വിജയ് സി. എച്ച്)

മനുഷ്യപ്പറ്റില്ലാത്ത ക്രൂരതയുമായി ചൈന : കോവിഡ് ഒരു രോഗമാണ്, കുറ്റകൃത്യമല്ല (ദുർഗ മനോജ് )

ഹൈ സ്‌പീഡ് റെയിൽ കേരളത്തിലും റഷ്യയിലും (നടപ്പാതയിൽ ഇന്ന്- 17-ബാബു പാറയ്ക്കൽ)

ഒരു പലസ്തീൻ യുവതിയുടെ പോരാട്ടങ്ങൾ (വാൽക്കണ്ണാടി - കോരസൺ)

ലതാജി, നിങ്ങള്‍ വേഗം സുഖംപ്രാപിക്കട്ടെ! (ദുര്‍ഗ മനോജ്)

ബിജെപിയും അഖിലേഷും, പിന്നെ ചിത്രത്തിൽ നിന്ന് മായുന്ന കോൺഗ്രസും ബിഎസ്പിയും  (സനൂബ്  ശശിധരൻ)

ജോൺസ് ഹോപ്കിൻസും  പിണറായിയുടെ ചികിത്സയും 

മല്ലപ്പള്ളിയിലേക്ക് ഒരു സൗജന്യയാത്ര (സുധീർ പണിക്കവീട്ടിൽ)

ഇന്ത്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും അനിയന്ത്രിതമായ ജനസംഖ്യാ വര്‍ദ്ധനവ് (കോര ചെറിയാന്‍)

ദാസേട്ടാ മാപ്പ്, മാപ്പ്, മാപ്പ്... ഒരു പാട്ടുകാരിയുടെ വൈറല്‍ വിജയ കഥ! (വിജയ് സി. എച്ച് )

വരുമോ കാലനില്ലാക്കാലം, ഇനി ജീവിക്കാം 180 വയസു വരെ (ദുര്‍ഗ മനോജ്)

കലാലയ രാഷ്ട്രിയം... കൊല്ലിനും കൊലയ്ക്കുമോ !  

ആത്മരതിയുടെ  പൊങ്കാലകള്‍...(ഉയരുന്ന ശബ്ദം-44: ജോളി അടിമത്ര)

'ദാസേട്ടന്‍' എന്ന ഗാനമഴ  (വിജയ് സി.എച്ച് )

ഉഴിച്ചിലും പിഴിച്ചിലും - (രാജു മൈലപ്രാ)

ഒരു കുടുംബിനിയുടെ കൈലാസ യാത്രകൾ (വിജയ് സി. എച്ച്) 

ഇ-മലയാളി മാസിക ജനുവരി ലക്കം വായിക്കുക

രാഷ്ട്രീയ കൊലപാതകങ്ങളല്ല, ആദര്‍ശ ജീവിതമാണു പ്രധാനം. കൊല്ലും കൊലയ്ക്കും എന്നാണറുതി വരുക? (ദുര്‍ഗ മനോജ് )

പുലരികൾക്ക് ഈശ്വര ചൈതന്യം കൂടുതലാണ്, അത് ഊർജ്ജമാണ് (ദീപ.ആർ)

View More